പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ
Monday, March 18, 2024 3:31 PM IST
പി.പി. ചെ​റി​യാ​ൻ
പെ​ൻ​സി​ൽ​വേ​നി​യ: ഫാ​ൾ​സ് ടൗ​ൺ​ഷി​പ്പി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്ന് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ആ​ന്ദ്രെ ഗോ​ർ​ഡ​ൻ(26) ആ​ണ് പി​ടി​യി​ലാ​യ​ത്.

ര​ണ്ടാ​ന​മ്മ കാ​രെ​ൻ ഗോ​ർ​ഡ​ൻ(52),സ​ഹോ​ദ​രി കേ​ര ഗോ​ർ​ഡ​ൻ, ബ​ന്ധു​വാ​യ ടെ​യ്‌​ല​ർ ഡാ​നി​യേ​ൽ (25) എ​ന്നി​വ​രെ​യാ​ണ് പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ബ​ക്സ് കൗ​ണ്ടി ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി ജെ​ന്നി​ഫ​ർ ഷോ​ൺ പ​റ​ഞ്ഞു.

ശ​നി‌​യാ​ഴ്ച‌‌​യാ​യി​രു​ന്നു സം​ഭ​വം. പ്ര​തി വെ​ടി​വ​യ്പ്പി​ന് ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ടി​രു​ന്നു.