താ​ന്‍ പ്ര​സി​ഡ​ന്‍റാ​യി​ല്ലെ​ങ്കി​ല്‍ അ​മേ​രി​ക്ക​യി​ല്‍ ര​ക്ത​ച്ചൊ​രി​ച്ചി​ലു​ണ്ടാ​കു​മെ​ന്ന് ട്രം​പ്
Monday, March 18, 2024 4:05 PM IST
പി.പി.ചെറി‌യാൻ
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ന്‍ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ത് ര​ക്ത​ച്ചൊ​രി​ച്ചി​ലി​ന് കാ​ര​ണ​മാ​കു​മെ​ന്നും അ​മേ​രി​ക്ക​ന്‍ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ്. അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ദി​ന​മാ​യി​രി​ക്കും ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രം ഉ​റ​പ്പി​ച്ച ശേ​ഷം ഒ​ഹി​യോ​യി​ല്‍ ന​ട​ന്ന റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ന്നാ​ല്‍ ട്രം​പി​ന്‍റെ ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ പ്ര​യോ​ഗം എ​ന്തി​നെ​ക്കു​റി​ച്ചാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

മെ​ക്‌​സി​ക്കോ​യി​ല്‍ കാ​ര്‍ നി​ര്‍​മാ​ണം ന​ട​ത്തി അ​മേ​രി​ക്ക​യി​ല്‍ വി​ല്‍​ക്കാ​നു​ള്ള ചൈ​ന​യു​ടെ പ​ദ്ധ​തി​യെ വി​മ​ര്‍​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ പ്ര​യോ​ഗം.