സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ
Wednesday, April 10, 2024 3:36 AM IST
അ​ജു വാ​രി​ക്കാ​ട്
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മീ​യ​ത​യു​ടെ​യും സാം​സ​കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെയും നി​ല​വി​ള​ക്കാ​യി ക​ഴി​ഞ്ഞ 50 സു​വ​ർ​ണ വ​ർ​ഷ​ങ്ങ​ൾ നി​ല​നി​ന്നു പോ​ന്ന ടെ​ക്സ​സി​ലെ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ അ​തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. 1974ൽ ​സ്ഥാ​പി​ത​മാ​യ ഈ ​പ​രി​ശു​ദ്ധ ദേ​വാ​ല​യം ഗ്രെ​റ്റ​ർ ഹൂ​സ്റ്റ​ണി​ലെ ഇ​ന്ത്യ​ൻ ഓ​ർ​ത്തോ​ഡോ​ക്സ് സ​മൂ​ഹ​ത്തി​ന് ആ​ത്മീ​യ നേ​തൃ​ത്വ​വും സാം​സ്കാ​രി​ക പി​ന്തു​ണ​യും ന​ൽകി​പ്പോ​രു​ന്നു.

ടെ​ക്സാ​സി​ലെ സ്റ്റാ​ഫോ​ർ​ഡി​ലെ 2411 ഫി​ഫ്ത്ത് സ്ട്രീ​റ്റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 20 മു​ത​ൽ 22 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന 3 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ ഗം​ഭീ​ര​മാ​ക്കു​വാ​ൻ അ​ക്ഷീ​ണം പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ആ​ക​മാ​ന ഇ​ട​വ​ക ജ​ന​ങ്ങ​ൾ.



വെ​രി റ​വ. ഗീ​വ​ർ​ഗീ​സ് അ​രൂ​പാ​ല, കോ​ർ​എ​പ്പി​സ്കോ​പ്പ (വി​കാ​രി എ​മി​രി​റ്റ​സ്), റ​വ. ഫാ. ​ഫാ. പി ​എം ചെ​റി​യാ​ൻ (വി​കാ​രി & പ്ര​സി​ഡ​ന്‍റ്), വെ​രി റ​വ. മാ​മ്മ​ൻ മാ​ത്യു കോ​ർ​എ​പ്പി​സ്കോ​പ്പ - അ​സി​സ്റ്റ​ന്‍റ് വി​കാ​രി, റ​വ. രാ​ജേ​ഷ് കെ ​ജോ​ൺ അ​സി​സ്റ്റ​ന്‍റ് വി​കാ​രി, റ​വ. ക്രി​സ്റ്റ​ഫ​ർ മാ​ത്യു- അ​സി​സ്റ്റ​ന്‍റ് വി​കാ​രി സു​വ​ർ​ണ്ണ ജൂ​ബി​ലി ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​ർ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​ത്തി​യ ഹൂ​സ്റ്റണിലെ എ​ല്ലാ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത പ്ര​സ്‌​സ് മീ​റ്റി​ൽ വ​ച്ചാ​ണ് ഇ​ട​വ​ക​യു​ടെ സു​പ്ര​ധാ​ന തീ​രു​മാ​നം അ​റി​യി​ച്ച​ത്.

പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ, മ​ല​ങ്ക​ര മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും നി​ര​വ​ധി പൗ​ര പ്ര​മു​ഖ​രു​ടെ​യും സാ​ന്നി​ധ്യം സെ​പ്റ്റം​ബ​ർ 20 മു​ത​ൽ 22 വ​രെ​യു​ള്ള ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

സു​വ​ർ​ണ ജൂ​ബി​ലി സു​വ​നീ​ർ പ്ര​കാ​ശ​ന​മാ​ണ് ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്ന്. ഈ ​പ്ര​ത്യേ​ക പ​തി​പ്പി​ൽ എ​ല്ലാ ഇ​ട​വ​ക കു​ടും​ബ​ങ്ങ​ളു​ടെ​യും ഛായാ​ചി​ത്ര​ങ്ങ​ൾ, 1974 മു​ത​ൽ 2024 വ​രെ​യു​ള്ള ഇ​ട​വ​ക​യു​ടെ വി​ശ​ദ​മാ​യ ച​രി​ത്രം, എ​ഴു​ത്തു​കാ​രി​ൽ നി​ന്നു​ള്ള ലേ​ഖ​ന​ങ്ങ​ൾ, ഇ​ട​വ​ക​യു​ടെ ഇ​തു​വ​രെ​യു​ള്ള യാ​ത്ര​യും നേ​ട്ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തും അ​തോ​ടൊ​പ്പം പ്രാ​ദേ​ശി​ക ബി​സി​ന​സു​ക​ളി​ൽ നി​ന്നു​ള്ള പ​ര​സ്യ​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

സെ​പ്റ്റം​ബ​ർ ഒന്നിന് ​സ്റ്റാ​ഫോ​ർ​ഡ് സി​വി​ക് സെന്‍റ​റി​ൽ എ​ക്സ്ട്രാ​വാ​ഗ​ൻ​സ 2024 ടാ​ല​ന്‍റ് ഷോ ​ഗോ​ൾ​ഡ​ൻ ജൂ​ബി​ലി പ​തി​പ്പി​നും ​ഇ​ട​വ​ക ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

സു​വ​ർ​ണ​ജൂ​ബി​ലി ക​ൺ​വീ​ന​ർ മ​നോ​ജ് മാ​ത്യു​വും, പ​ബ്ലി​സി​റ്റി ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് സ​ബ് ക​മ്മി​റ്റി ചെ​യ​ർ ആ​യി ചാ​ക്കോ പി ​തോ​മ​സ്, സു​വ​നീ​ർ ക​മ്മി​റ്റി ജേ​ക്ക​ബ് കു​രു​വി​ള, ഡോ​ക്യു​മെ​ൻ്റ​റി ക​മ്മി​റ്റി ​കോ​ശി പി ​ജോ​ൺ, ചാ​രി​റ്റി/​ഗി​വിം​ഗ് ബാ​ക്ക് ക​മ്മി​റ്റി എ​ൽ​സി എ​ബ്ര​ഹാം, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം - ​സി​ബു വ​ർ​ഗീ​സ്,

ഫി​നാ​ൻ​സ്/​ഫ​ണ്ട് റൈ​സിം​ഗ് ക​മ്മി​റ്റി ജി​നു തോ​മ​സ്, ഫു​ഡ് ക​മ്മി​റ്റി മി​സ്റ്റ​ർ പോ​ൾ വ​ർ​ഗീ​സ്, പ്രോ​ഗ്രാം ക​മ്മി​റ്റി ജോ​ൺ​സി വ​ർ​ഗീ​സ്, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ഡാ​ർ​ലി ജോ​ർ​ജ്, സ്പോ​ർ​ട്സ് സ​മ്മ​ർ ലീ​ഗ് മി​സ്റ്റ​ർ സെ​ബി എ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഓ​രോ ഭാ​വ​വും കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.