മക്കളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ
Wednesday, April 10, 2024 6:33 AM IST
പി.പി. ചെറിയാൻ
ഓക്ലഹോമ : രണ്ട് മകളെ കൊലപ്പെടുത്തിയ അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് കോടതി. 2018ൽ നടന്ന കൊലപാതകങ്ങളുടെ പേരിൽ ആമി ലീൻ ഹാളിനെയാണ് (43 )കോടതി ശിക്ഷിച്ചത്. മകൻ കെയ്സൺ ടോളിവറിൻ (18), മകൾ ക്ലോയി ടോളിവറിൻ (16) എന്നിവരെയാണ് പ്രതി വെടിവച്ച് കൊലപ്പെടുത്തിയത്.

2018 നവംബർ ഒന്നിന് അതിരാവിലെ മക്കൾ ഉറങ്ങുമ്പോൾ അവരുടെ കിടപ്പുമുറിയിലെത്തിയാണ് അമ്മ വെടിയുതിർത്തത്. ആദ്യം മകന്‍റെ കിടപ്പുമുറിയിലെത്തി വെടിയുതിർത്ത പ്രതി പിന്നീട് പെൺമക്കൾ ഉറങ്ങുന്ന മുറിയിലെത്തി അവർക്ക് നേരെയും വെടിയുതിർത്തു.

ഗുരുതരമായി പരുക്കേറ്റ ക്ലോയി ടോളിവറിൻ (16) നാല് ദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി. 14 വയസുകാരി മകൾ പരുക്കുകളോടെ രക്ഷപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ പോലീസ് വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.