ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം 12ന്; ​ഒ​രു​ക്ക​ങ്ങ​ൾ ദ്രു​ത​ഗ​തി​യി​ൽ
Wednesday, April 10, 2024 8:05 AM IST
സ​ണ്ണി മാ​ളി​യേ​ക്ക​ൽ
ഡാ​ളസ്: ഡാ​ള​സ് ഫോ​ർ​ട്ട് വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ൽ താ​മ​സി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഉ​ൾ​പ്പെ​ടു​ത്തി 2006ൽ ​അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​കാ​ല പ്ര​വാ​സി​യും സാ​ഹി​ത്യ​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ന​മാ​യ എ​ബ്ര​ഹാം തെ​ക്കേ​മു​റി (സ​ണ്ണി) പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് (ഐപിസിഎ​ൻ​റ്റി) 2024-25 ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം​ വെ​ള്ളി​യാ​ഴ്ച ആറിന് ഷാ​രോ​ൺ ഇ​വ​ന്‍റ് ഹാ​ൾ, ബ​ർ​ണ​സ് ബ്രി​ഡ്ജ് റോ​ഡ്, മെ​സ്ക്വി​റ്റ് ടെ​ക്സ​സ് (സെന്‍റ് പോ​ൾ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച സ​മീ​പം) ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.

മു​ഖ്യാ​തി​ഥി സ​ണ്ണി​വെ​യ്ൽ സി​റ്റി കൗ​ൺ​സി​ൽ അം​ഗം മ​നു ഡാ​നി ആ​ണ്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ഫ്രീ​ഡി​യ എ​ന്റ​ർ​ടൈ​മെ​ന്‍റി​ന്‍റെ പ​തി​ന​ഞ്ചാം വാ​ർ​ഷി​ക​ത്തോ​ടനു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന റി​മി ടോ​മി, ബി​ജു നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന 18 അം​ഗ മ്യൂ​സി​ക് ബാ​ന്‍റിന്‍റെ പാ​ട്ടു ഉ​ത്സ​വ​വും ന​ട​ത്ത​പ്പെ​ടും.

സ്റ്റേ​റ്റ് ഓ​ഫ് ആ​ർ​ട്ട് ടെ​ക്നോ​ള​ജി​യി​ൽ, 4കെ ​എ​ൽ​ഇ​ഡി വാ​ളോ​ടു​കൂ​ടി, പെ​ർ​ഫോ​മ​ൻ​സ് സൗ​ണ്ട് സി​സ്റ്റം, സ്പെ​ഷ്യ​ൽ ലൈ​റ്റി​ങ് എ​ന്നി​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് അ​നി​യ​ൻ ഡാ​ള​സ് ആ​ണ്. കേ​ര​ള​ത്ത​നി​മ​യി​ൽ നാ​ട​ൻ ത​ട്ടു​ക​ട​യും മ​റ്റ് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ​രി​പാ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പാ​സ്‌​സ്മൂ​ലം നി​യ​ന്ത്രി​ക്കു​മെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സി​ജു വി. ​ജോ​ർ​ജ് അ​റി​യി​ച്ചു.