ബി​ജു നാ​രാ​യ​ണ​ൻ - റി​മി ടോ​മി ടീ​മി​ന്‍റെ പാ​ട്ടു​ത്സ​വം 20ന് ടാ​മ്പയിൽ
Friday, April 12, 2024 2:15 AM IST
ടി. ഉണ്ണികൃഷ്ണൻ
ടാ​മ്പ: മ​ല​യാ​ളി മെ​ഗാ ഷോ ​പാ​ട്ടു​ത്സ​വം ഫ്രീ​ഡി​യ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ടാ​മ്പ​യി​ൽ ഈ ​മാ​സം 20ന് ​ന​ട​ത്ത​പ്പെ​ടു​ന്നു. വാ​ൾ​റി​ക്കോ​യി​ലു​ള്ള ക്നാ​നാ​യ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ(2620 Washington Rd , Valrico , FL 33594) വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് പ​രി​പാ​ടി ആ​രം​ഭി​ക്കു​ക.

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും സ്റ്റേ​ജ് പെ​ർ​ഫോ​മ​റാ​യ റി​മി ടോ​മി​യു​ടെ പ്ര​ക​ട​നം സ്റ്റേ​ജി​ൽ നേ​രി​ട്ടു കാ​ണു​വാ​നാ​യി ഫ്ലോ​റി​ഡ മ​ല​യാ​ളി​ക​ൾ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. റി​മി ടോ​മി, ബി​ജു നാ​രാ​യ​ണ​ൻ ടീം ​നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ട്ടു​ത്സ​വ​ത്തി​ൽ ഗാ​യ​ക​രാ​യ കൗ​ഷി​കും അ​ശ്വ​തി​യും ഹാ​സ്യ പ​രി​പാ​ടി​യു​മാ​യി അ​നീ​ഷ്, മാ​യ, ശ്രീ​നാ​ഥ് എ​ന്നി​വ​രും അ​ണി​ചേ​രു​ന്നു.

ലൈ​വ് ഓ​ർ​ക്ക​സ്ട്ര​യോ​ടൊ​പ്പം ഡാ​ൻ​സും കോ​മ​ഡി​യും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ഈ ​മെ​ഗാ ഷോ. ​ഫ്ലോ​റി​ഡ​യി​ലെ പ​രി​പാ​ടി​യു​ടെ മു​ഖ്യ​സ്പോ​ൺ​സ​ർ​മാ​ർ മാ​ത്യു മു​ണ്ടി​യാം​ക​ൽ, ബെ​ൻ ക​ന​കാ​ഭാ​യ്, ജോ​മോ​ൻ ആ​ന്‍റ​ണി, ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബി​ജു മ​നാ​ഡ​യേ​ൽ, ബാ​ബു ദേ​വ​സ്യ, ഫ്രാ​ൻ​സി​സ് വ​യ​ലു​ങ്ക​ൽ, ടി​റ്റോ ജോ​ൺ, അ​ജേ​ഷ് ബാ​ലാ​ന​ന്ദ​ൻ, വി​ഷ്ണു നാ​യ​ർ, സി​ജോ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​രാ​ണ്.

ടി​ക്ക​റ്റു​ക​ൾ DesiEventsFL.com വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.