മാ​ഗ് ചെ​സ്‌​ ടൂ​ർ​ണ​മെന്‍റ്​ സംഘടിപ്പിച്ചു
Friday, April 12, 2024 6:57 AM IST
അ​ജു വ​രി​ക്കാ​ട്
സ്റ്റാ​ഫോ​ർ​ഡ് : മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ഹൂസ്റ്റൺ (മാ​ഗ്) ചെ​സ്‌​ ക​ളി​യി​ൽ അ​ഭി​നി​വേ​ശ​മു​ള്ള യു​വ​മ​ന​സു​ക​ളെ ഒ​ന്നി​പ്പി​ച്ചു​കൊ​ണ്ട് ഏ​റ്റ​വും ആ​വേ​ശ​ത്തോ​ടെ ചെ​​സ് ടൂ​ർ​ണ​മെ​ന്‍റ് ​സം​ഘ​ടി​പ്പി​ച്ചു. കു​ട്ടി​ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കും അ​വ​രു​ടെ ചെ​സ്‌​സ് ക​ഴി​വ് പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള മി​ക​ച്ച വേ​ദി​യാ​ണ് ടൂ​ർ​ണ​മെ​ൻ്റ് ഒ​രു​ക്കി​യ​ത്.

കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​വി​ധ പ്രാ​യ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് അ​വ​രു​ടെ ത​ന്ത്ര​പ​ര​മാ​യ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ലും സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ലും മി​ക​വ് പു​ല​ർ​ത്തി. ചീ​ഫ് ടൂ​ർ​ണ​മെ​ൻ്റ് ഡ​യ​റ​ക്ട​ർ ച​ക്ക് ഹി​ങ്കി​ൾ, സോ​ണി പോ​ർ​ക്കാ​ട്ടി​ൽ ജെ​യിം​സ് എ​ന്നി​വ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ, മ​ത്സ​രം സു​ഗ​മ​മാ​യി നടത്തപ്പെട്ടു.

കി​ൻ​ഡ​ർ​ഗാ​ർ​ഡ​ൻ മു​ത​ൽ തേ​ർ​ഡ് ഗ്രേ​ഡ് വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ നേ​ഹ തെ​രേ​സ​യും ര​ണ്ടാം സ​മ്മാ​നം റി​യ മു​ണ്ട​യ്ക്ക​ലും ക​ര​സ്ഥ​മാ​ക്കി. നാലു മു​ത​ൽ എട്ട് വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ അ​ല​ൻ പോ​ർ​ക്കാ​ട്ടി​ൽ സോ​ണി ഒ​ന്നാം സ്ഥാ​ന​വും ഹെ​യ്ഡ​ൻ ജോ​സ​ഫ് സാ​വി​യോ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഒന്പത് മു​ത​ൽ 12 വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​തി​ർ​ന്ന​വ​ർ​ക്ക് സി​ജി ജെ​സ​ക്കി​യേ​ൽ ഒ​ന്നാം സ​മ്മാ​ന​വും ഫെ​ലി​ക്സ് മാ​ത്യു ര​ണ്ടാം സ​മ്മാ​ന​വും നേ​ടി.