പ്ലാ​നോ​യി​ൽ ഉ​ട​നീ​ളം ചു​റ്റി​ക ആ​ക്ര​മ​ണം; പ്രതിയെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം അ​ഭ്യ​ർ​ഥിച്ച് പോ​ലീ​സ്
Friday, April 12, 2024 8:13 AM IST
പി .പി . ചെ​റി​യാ​ൻ
ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്സസി​ലെ പ്ലാ​നോ​യി​ൽ ചു​റ്റി​ക കൊ​ണ്ട് ഒ​ന്നി​ല​ധി​കം ആ​ളു​ക​ളെ ആ​ക്ര​മി​ച്ചയാളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥിച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ നോ​ർ​ത്ത് ടെ​ക്സസി​ൽ ഉ​ട​നീ​ളം പ്ര​കോ​പ​ന​മി​ല്ലാ​തെ ന​ട​ന്ന നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ഇ​യാ​ൾ ഉ​ത്ത​ര​വാ​ദി​യാ​ണെ​ന്ന് പ്ലാ​നോ പോ​ലീ​സ് പ​റ​യു​ന്നു.

റേ​സ്ട്രാ​ക്ക് ക​ൺ​വീ​നി​യ​ൻ​സ് സ്റ്റോ​റി​ൽ പ്ലാ​നോ പാ​ർ​ക്ക്വേ​യ്ക്ക് സ​മീ​പ​മു​ള്ള കോ​യി​റ്റ് റോ​ഡി​ലൂ​ടെ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ഏഴിന് പ്രതി ചു​റ്റി​ക കൊ​ണ്ട് ഒ​രാ​ളെ ആ​ക്ര​മി​ച്ച​താ​യി പ്ലാ​നോ പോ​ലീ​സ് പ​റ​ഞ്ഞു. ആക്രമണത്തിൽ സം​യു​ക്ത അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ഇ​ര​യെ ചു​റ്റി​ക കൊ​ണ്ട് പ​ല​ത​വ​ണ അ​ടി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ച്ചാ​ണ് അ​ദ്ദേ​ഹം പ്ര​ദേ​ശ​ത്തു​ട​നീ​ളം സ​ഞ്ച​രി​ക്കു​ന്ന​തെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യി പ്ലാ​നോ പോ​ലീ​സ് പറഞ്ഞു. ഇ​യാ​ളെ ക​ണ്ടെത്തിയാൽ ഉ​ട​ൻ 911 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്ക​ണ​മെ​ന്ന് പ്ലാ​നോ പോ​ലീ​സ് അഭ്യർഥിച്ചു .