സൂ​ര്യ​ഗ്ര​ഹ​ണ ദിവസം ജ​നി​ച്ച കുഞ്ഞിന് സൂ​ര്യ​ൻ എ​ന്ന​ർ​ഥം വ​രു​ന്ന പേരിട്ട് മാതാപിതാക്കൾ
Friday, April 12, 2024 8:22 AM IST
പി .പി. ചെ​റി​യാ​ൻ
ടെ​ക്സ​സ്: സ​മ്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണ വേ​ള​യി​ൽ ടെ​ക്സ​സി​ലെ ഒ​രു അ​മ്മ പെ​ൺ​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കു​ക​യും സ്പാ​നി​ഷ് ഭാ​ഷ​യി​ൽ "സൂ​ര്യ​ൻ' എ​ന്ന​ർ​ഥം വ​രു​ന്ന സോ​ൾ എ​ന്ന് പേ​രി​ടു​ക​യും ചെ​യ്തു.

ഈ ​മാ​സം എ​ട്ടി​ന് ഉ​ച്ച​യ്ക്ക് 1.04നാ​ണ് സോ​ൾ സെ​ല​സ്റ്റ് അ​ൽ​വാ​ര​സ് ജ​നി​ച്ച​ത്. ഫോ​ർ​ട്ട് വ​ർ​ത്തി​ന​ടു​ത്തു​ള്ള മെ​ത്ത​ഡി​സ്റ്റ് മാ​ൻ​സ്ഫീ​ൽ​ഡ് മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ജ​നി​ച്ച കു​ട്ടി​ക്ക് 6.7 പൗ​ണ്ട് ഭാ​ര​മു​ണ്ട്.

സോ​ൾ അ​വ​ളു​ടെ കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും പു​തി​യ അം​ഗ​മാ​ണെ​ങ്കി​ലും എ​ന്നാ​ൽ ന​ക്ഷ​ത്ര​ങ്ങ​ളു​ടെ നാ​മ​മു​ള്ള ആ​ദ്യ​ത്തെ​യാ​ള​ല്ല. അ​വ​ൾ​ക്ക് നാ​ലു വ​യ​സു​ള്ള ലൂ​ണ (റോ​മ​ൻ പു​രാ​ണ​ങ്ങ​ളി​ൽ ച​ന്ദ്ര​ൻ എ​ന്ന​ർ​ഥം വ​രു​ന്ന ലാ​റ്റി​ൻ ഉ​ത്ഭ​വ​ത്തി സ്ത്രീ​ലിം​ഗ നാ​മ​മാ​ണ് ലൂ​ണ) എ​ന്ന സ​ഹോ​ദ​രി​യു​ണ്ട്.

ഗ്ര​ഹ​ണ സ​മ​യ​ത്ത് സൂ​ര്യ​നും ച​ന്ദ്ര​നും ചെ​യ്ത​തു​പോ​ലെ ത​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലെ ഇ​രു​വ​രും ഒ​ന്നി​ക്കു​ന്നു എ​ന്ന് മാ​താ​പി​താ​ക്ക​ളാ​യ അ​ലി​സി​യ​യും കാ​ർ​ലോ​സ് അ​ൽ​വാ​ര​സും പ​റ​ഞ്ഞു.