വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ
Tuesday, April 16, 2024 11:42 AM IST
പാ​ലാ: പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​മാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 25 വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ ഗ്ലോ​ബ​ൽ ഗ്രീ​ൻ വി​ല്ല പ്രോ​ജ​ക്ടി​ൽ ആ​ദ്യ​ഘ​ട്ട 12 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും ജോ​സ് കെ. ​മാ​ണി എം​പി നി​ർ​വ​ഹി​ച്ചു.

വി​ല്ല പ്രോ​ജ​ക്ട് പ്ര​സി​ഡ​ന്‍റ് ടി. ​കെ. വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ്ര​കൃ​തി സൗ​ഹൃ​ദ ഉ​ദ്യ​മ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ജോ​ണി കു​രു​വി​ള പ​ടി​ക്ക​മ്യാ​ലി​ൽ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ 1.05 ഏ​ക്ക​റി​ലാ​ണ് ഭ​വ​ന സ​മു​ച്ച​യം പ​ണി​ത​ത്.

ടി.​പി. വി​ജ​യ​നാ​ണ് പ്രോ​ജ​ക്ട് സെ​ക്ര​ട്ട​റി. എ​സ്.​കെ. ചെ​റി​യാ​ൻ, ടി.​കെ. വി​ജ​യ​ൻ, കെ.​സി. ഏ​ബ്ര​ഹാം, ഡോ. ​മ​നോ​ജ് തോ​മ​സ്, സി​മി സ​നോ​ജ് സൈ​മ​ൺ, സ്റ്റെ​ഫി ഫെ​ലി​ക്സ്, ബേ​ബി മാ​ത്യു സോ​മ​തീ​രം, ഡോ. ​ഷി​ബു സാ​മു​വ​ൽ, ഡ​ബ്ല‍്യു. എം. ​സി. ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി, ഹൂ​സ്റ്റ​ൺ പ്രൊ​വി​ൻ​സ്, ന്യൂ​ജ​ഴ്സി പ്രൊ​വി​ൻ​സ്, ഒ​മാ​ൻ പ്രൊ​വി​ൻ​സ് എ​ന്നി​വ​രാ​ണ് വി​ല്ല​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 11 പേ​ർ ജോ​ണി കു​രു​വി​ള​യി​ൽ​നി​ന്നു താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ, പ്ര​ഫ. വി​നോ​ദ്ച​ന്ദ്ര മേ​നോ​ൻ, വി. ​കൃ​ഷ്ണ​കു​മാ​ർ, ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ സെ​ബാ​സ്റ്റ്യ​ൻ, കി​ട​ങ്ങൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ളി​യേ​ക്ക​ൽ,

ഫാ. ​ജോ​ൺ ക​ണി​യാ​ർ​കു​ന്നി​ൽ, ഷാ​ജി എം. ​മാ​ത്യു, ബേ​ബി മാ​ത്യു സോ​മ​തീ​രം, എ​സ് കെ. ​ചെ​റി​യാ​ൻ, ത​ങ്ക​മ​ണി ദി​വാ​ക​ര​ൻ, സെ​ലീ​ന മോ​ഹ​ൻ, ഡൊ​മി​നി​ക് സി. ​ജോ​സ​ഫ്, സാം ​ജോ​സ​ഫ്, ബോ​ബി മാ​ത്യു, ബീ​ന തോ​മ​സ്, ലൂ​സി ജോ​ർ​ജ്, ബെ​ന്നി മൈ​ലാ​ടൂ​ർ, രാ​മ​ച​ന്ദ്ര​ൻ പേ​രാ​മ്പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.