മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു
Tuesday, April 16, 2024 2:59 PM IST
അ​ന​ശ്വ​രം മാ​മ്പി​ള്ളി
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി. ​പി ചെ​റി​യാ​നെ ആ​ദ​രി​ച്ചു.

അ​മേ​രി​ക്ക​ൻ ഐ​ക്യ​നാ​ടു​ക​ളി​ൽ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ ഒ​ട്ടും വൈ​കാ​തെ ത​ന്നെ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണ് പി. ​പി ചെ​റി​യാ​ൻ. ക​ഴി​ഞ്ഞ 22 വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്ത പ്രാ​ധാ​ന്യ​മു​ള്ള വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്നു​ണ്ട്.



അ​മേ​രി​ക്ക​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രി​ൽ സൗ​മ്യ​നും ന​ല്ല സ​മീ​പ​ന​വു​മു​ള്ള ആ​ൾ എ​ന്നു പ​ര​ക്കെ അ​റി​യ​പ്പെ​ടു​ന്ന പി. ​പി ചെ​റി​യാ​ൻ ഗു​ണ​ക​ര​വും ഗ​വേ​ഷ​ണ​പ​ര​വു​മാ​യ നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും എ​ഴു​തി​ട്ടു​ണ്ട്.



പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നാ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലെ അ​പ്ര​ഖ്യാ​പ​ന പ​രി​പാ​ടി ഇ​ന​മാ​യി​രു​ന്നു ഈ ​ആ​ദ​ര​വ്.