ഹൂസ്റ്റൺ ക്നാനായ കാത്തോലിക്ക ദൈവാലയത്തിൽ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം സംഘടിപ്പിച്ചു
Friday, May 10, 2024 6:58 AM IST
ബിബി തെക്കനാട്ട്
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ 23 കു​ട്ടി​ക​ളു​ടെ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം ഭ​ക്തി​സാ​ന്ദ്ര​മാ​യി ന​ട​ത്ത​പ്പെ​ട്ടു. ഈ ​മാ​സം നാ​ലി​ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ആ​രം​ഭി​ച്ച തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​തോ​മ​സ് മെ​ത്താ​ന​ത്ത്, ഫാ.​മാ​ത്യു കൈ​ത​മ​ല​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ക്കു​ന്ന കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ജ​ന​ങ്ങ​ളും ഇ​ട​വ​ക​സ​മൂ​ഹ​വും തി​ങ്ങി നി​റ​ഞ്ഞ ഭ​ക്തി​നി​ർ​ഭ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ട്ടി​ക​ൾ അ​വ​രു​ടെ ര​ക്ഷ​ക​നാ​യി ഈ​ശോ​യെ ആ​ദ്യ​മാ​യി സ്വീ​ക​രി​ച്ചു.

ബെ​ഞ്ച​മി​ൻ ആ​നാ​ലി​പ്പാ​റ​യി​ൽ, ക്രി​സ് ആ​ട്ടു​കു​ന്നേ​ൽ, എ​റി​ക് ചാ​ക്കാ​ല​ക്ക​ൽ, അ​ലി​സാ ഇ​ഞ്ചെ​നാ​ട്ടു, സു​ഹാ​നി എ​ര​നി​ക്ക​ൽ, ജി​ഷ ഇ​ല്ലി​ക്കാ​ട്ടി​ൽ, ജോ​നാ​ഥ​ൻ കൈ​ത​മ​ല​യി​ൽ, അ​ന്ന ക​ല്ലി​ടു​ക്കി​ൽ, നോ​യ​ൽ ക​ണ്ണാ​ലി​ൽ, നി​വ്യ കാ​ട്ടി​പ്പ​റ​മ്പി​ൽ, ഇ​സ​ബെ​ൽ കി​ഴ​ക്കേ​ക്കാ​ട്ടി​ൽ, മ​രി​യ കി​ഴ​ക്കേ​വാ​ല​യി​ൽ,

ഐ​സ​യ കൊ​ച്ചു​ചെ​മ്മ​ന്ത​റ, സ​രി​ൻ കോ​ഴം​പ്ലാ​ക്കി​ൽ, അ​ല​ക്സാ​ണ്ട​ർ മ​റു​താ​ച്ചി​ക്ക​ൽ, ബെ​ഞ്ച​മി​ൻ പാ​ല​കു​ന്നേ​ൽ, ഇ​ഷാ​ൻ പു​ത്ത​ൻ​മ​ന്ന​ത്, ഇ​ഷേ​ത പു​ത്ത​ൻ​മ​ന്ന​ത്, ജെ​റോം ത​റ​യി​ൽ, ജ​യി​ക്ക് തെ​ക്കേ​ൽ, ജൂ​ലി​യ​ൻ തോ​ട്ടു​ങ്ക​ൽ, ക്രി​സ്റ്റ​ഫ​ർ ഉ​ള്ളാ​ട​പ്പി​ള്ളി​ൽ, ഐ​സ​ക് വ​ട്ട​മ​റ്റ​ത്തി​ൽ എ​ന്നി​വ​രാ​ണ് ദി​വ്യ​കാ​രു​ണ്യം സ്വീ​ക​രി​ച്ച​ത്.

ജോ​ൺ​സ​ൻ വ​ട്ട​മ​റ്റ​ത്തി​ൽ, എ​സ്. ജെ.​സി.​സി​സ്റ്റേ​ഴ്സ്, വേ​ദ​പാ​ഠ​അ​ധ്യാ​പ​ക​ർ എ​ന്നി​വ​രാ​ണ് കു​ഞ്ഞു​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ച്ച​ത്. ആ​ൻ​സി​ൻ താ​ന്നി​ച്ചു​വ​ട്ടി​ൽ, ദി​വ്യ ചെ​റു​താ​ന്നി​യി​ൽ, ക്രി​സ്റ്റി ചേ​ന്നാ​ട്ട്, ജോ​സ് കു​റു​പ്പ​ൻ​പ​റ​മ്പി​ൽ, ബെ​റ്റ്സി എ​ട​യാ​ഞ്ഞി​ലി​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗാ​യ​ക​സം​ഘ​വും ച​ട​ങ്ങു​ക​ൾ​ക്കു മ​റ്റു കൂ​ട്ടി.

മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി സ്മി​തോ​ഷ് ആ​ട്ടു​കു​ന്നേ​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും, മ​ത​ബോ​ധ​ന അ​ധ്യാ​പ​ക​ർ മ​റ്റു പ്ര​നി​ധി​ക​ൾ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ഹ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

പാ​രി​ഷ് എ​ക് സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ഷാ​ജു​മോ​ൻ മു​ക​ളേ​ൽ, ബാ​ബു പ​റ​യാ​ൻ​ക​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പാ​ട​ത്ത്, ജോ​സ് പു​ളി​യ്ക്ക​ത്തൊ​ട്ടി​യി​ൽ, ടോം ​വി​രി​പ്പ​ൻ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

മ​നോ​ഹ​ര​മാ​യി അ​ല​ങ്ക​രി​ച്ച ദൈ​വാ​ല​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഹൃ​ദ്യ​മാ​യ ച​ട​ങ്ങു​ക​ൾ​ക്കു​ശേ​ഷം എ​ല്ലാ​വ​ർ​ക്കും മാ​താ​പി​താ​ക്ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ല​ഘു​ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രു​ന്നു.