എ.​വി. മു​കേ​ഷി​നെ അനുസ്മരിച്ച് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സ്
Friday, May 10, 2024 5:02 PM IST
ലാ​ലി ജോ​സ​ഫ്
ഡാ​ള​സ്: മാ​തൃ​ഭൂ​മി ന്യൂ​സ് കാ​മ​റാ​മാ​ൻ എ. ​വി മു​കേ​ഷി​ന്‍റെ(34) ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ല്‍ ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ‌​സ് അ​നു​ശോ​ചി​ച്ചു. വാ​ർ​ത്താ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ജീ​വ​ന​ന​ഷ്‌​ട​പ്പെ​ട്ട സം​ഭ​വം ദാ​രു​ണ​വും സ​ങ്ക​ട​ക​ര​വു​മാ​ണെ​ന്ന് യോ​ഗം അ​റി​യി​ച്ചു.

വി​ല​യേ​റി​യ മ​നു​ഷ്യ ജീ​വ​നു​ക​ള്‍ ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​നും വ​ന്യ​മൃ​ഗ​ആ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് ടെ​ക്സ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മാ​ളി​യേ​ക്ക​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.