ഹൂ​സ്റ്റ​ണി​ൽ കാ​റ്റി​ക്കി​സം ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Wednesday, May 22, 2024 3:37 PM IST
ബി​ബി തെ​ക്ക​നാ​ട്ട്
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഇ​ട​വ​ക​യി​ൽ മ​ത​ബോ​ധ​ന കു​ട്ടി​ക​ൾ​ക്കാ​യി കാ​റ്റി​ക്കി​സം ഫെ​സ്റ്റ് ഞാ​യ​റാ​ഴ്ച അ​തി​ഗം​ഭീ​ര​മാ​യി സം​ഘ​ടി​പ്പി​ച്ചു. രാ​വി​ലെ 9.30നു​ള്ള ഇം​ഗ്ലീ​ഷ് കു​ർ​ബാ​ന‌​യ്ക്ക് ശേ​ഷം കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ​ങ്ങ​ളാ​യ വി​നോ​ദ പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ളി​ക​ളും ന​ട​ത്തി.

ഇ​ട​വ​ക വി​കാ​രി ഫാ.​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്ത് ച​ട​ങ്ങു​ക​ൾ ഔ​പ​ചാ​രി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. രു​ചി​ക​ര​മാ​യ നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ളും ക്ര​മീ​ക​രി​ച്ചി​രു​ന്നു. അ​ച്ചാ​യ​ൻ​സ് ത​ട്ടു​ക​ട, പി​സ്സ സ്റ്റാ​ളു​ക​ൾ, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ, ല​ഘു​ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ൾ, ല​ക്കി​ഡി​പ്പു​ക​ൾ,ഹെ​ന്ന കൗ​ണ്ട​റു​ക​ൾ, പോ​ണി റൈ​ഡു​ക​ൾ, ബാ​സ്ക​റ്റ്ബോ​ൾ എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​യി​രു​ന്നു.

ഇ​ട​വ​ക​യി​ലെ ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളും ഇ​തി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും മെ​ക്സി​ക്ക​ൻ, അ​മേ​രി​ക്ക​ൻ, നാ​ട​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ ആ​സ്വ​ദി​ക്കു​ക​യും ചെ​യ്തു.



പാ​രി​ഷ് എ​സ്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജാ​സിം ജേ​ക്ക​ബ്, ഷാ​ജു​മോ​ൻ മു​ക​ളേ​ൽ, ബാ​ബു പ​റ​യ​ങ്കാ​ല​യി​ൽ, ജോ​പ്പ​ൻ പൂ​വ​പ്പാ​ട​ത്ത്, ജോ​സ് പു​ളി​ക്ക​ത്തൊ​ട്ടി​യി​ൽ, പ​രി​ഷ്‌​കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, എ​സ്ജെ​സി സി​സ്റ്റേ​ഴ്സ്, യു​വ​ജ​ന​ങ്ങ​ൾ, ടീ​നേ​ജ​ർ​സ് തു​ട​ങ്ങി എ​ല്ലാ​വ​രും ഫെ​സ്റ്റി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

സി​ബി പ്ലാം​മൂ​ട്ടി​ലും ബൈ​ജു പ​ഴ​യം​പ​ള്ളി​ലും നേ​തൃ​ത്വം ന​ൽ​കി​യ ആ​ട്, പ്രാ​വ്, ഛായാ​ചി​ത്ര​ങ്ങ​ൾ, എ​ന്നി​വ​യു​ടെ ലേ​ലം വി​ളി അ​തി​മ​നോ​ഹ​ര​മാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ൽ ക്രൈ​സ്ത​വ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന "ദി ​ഹോ​പ്പ്' എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചു.



ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ കാ​റ്റി​ക്കി​സം ഫെ​സ്റ്റ് വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​നു സ​ഹ​ക​രി​ച്ച എ​ല്ലാ ഇ​ട​വ​ക ജ​ന​ങ്ങ​ളോ​ടും ഹൃ​ദ​യ​പൂ​ർ​വം ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നു വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മു​ത്തോ​ല​ത്തും ഡി​ആ​ർ​ഇ ജോ​ൺ​സ​ൻ വ​ട്ട​മ​റ്റ​ത്തി​ലും അ​റി​യി​ച്ചു.