സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​ല്ല; ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഓ​ഫീ​സ​ർ അ​റ​സ്റ്റി​ൽ
Thursday, May 23, 2024 11:25 AM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ൺ: മോ​ണ്ട്‌​ഗോ​മ​റി കൗ​ണ്ടി​യി​ലെ പൊ​ർ​ട്ട​റി​ലെ കാ​ർ അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഹൂ​സ്റ്റ​ൺ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ദാ​ൻ ലോ​പ്പ​സ് അ​റ​സ്റ്റി​ൽ. അ​പ​ക​ട​സ​മ​യ​ത്തു സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത​തി​നും നി​യ​മ​വി​രു​ദ്ധ​മാ​യി തോ​ക്ക് കൈ​വ​ശം വ​ച്ച​തി​നു​മാ​ണ് അ​റ​സ്റ്റ്.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​മ്പൊ​ൾ അ​ദാ​ൻ ലോ​പ്പ​സി​നും കാ​റി​ന്‍റെ ഡ്രൈ​വ​ർ നോ​ർ​മ മി​റാ​ൻ​ഡ എ​സ്ട്രാ​ഡ​ക്കും ആം​ബു​ല​ൻ​സി​ൽ ചി​കി​ത്സ ന​ൽ​കു​ക​യാ​യി​രു​ന്നു.

മ​ദ്യ ല​ഹ​രി​യി​ലാ​ണെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് എ​സ്ട്രാ​ഡ​യെ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ദ്യം അ​റ​സ്റ്റ് ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന‌​യി​ൽ സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ച്ചി​ല്ലെ​ന്നും തോ​ക്ക് കൈ​വ​ശം വ​ച്ചെ​ന്നും ക​ണ്ടെ​ത്തി ലോ​പ്പ​സി​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.