ഇ​ൻ​ഷ​റു​ൻ​സ് ത​ട്ടി​പ്പ്; ഡാളസിൽ ഡോ​ക്‌​ട​ർ​മാ​ർക്ക് പത്തുവർഷം തടവ് വിധിച്ച് കോടതി
Thursday, May 23, 2024 5:12 PM IST
പി.പി.ചെറിയാൻ
ഡാ​ള​സ്: രോ​ഗി​ക​ൾ​ക്ക് കു​ത്തി​വ​യ്പ് ന​ൽ​കി​യെ​ന്ന് വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് ഇ​ൻ​ഷ​റു​ൻ​സ് ത​ട്ടി​പ്പ് ന​ട​ത്തി​യ കേസിൽ അറസ്റ്റിലായ ഡോ​ക്‌​ട​ർ​മാ​ർ കോടതി ശിക്ഷവിധിച്ചു. ഇരട്ടസഹദരങ്ങളായ ​ദേ​ശി ബ​റോ​ഗ​യ്ക്കും ​ഡെ​നോ ബ​റോ​ഗ​യ്ക്കും പത്തുവർഷം തടവാണ് കോടതി വിധിച്ചത്.

ക്ലി​നി​ക്ക് സ​ന്ദ​ർ​ശി​ക്കുന്ന രോഗികൾക്ക് കു​ത്തി​വ​യ്പു​ക​ൾ ന​ൽ​കി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ ഇവർ ഒന്പത് ദ​ശ​ല​ക്ഷം ഡോ​ള​റി​ല​ധി​കം തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയിരുന്നു.

പ്ര​തി​ക​ളു​ടെ മെ​ഡി​ക്ക​ൽ രജി​സ്ട്രേ​ഷ​നും​ ലൈ​സ​ൻ​സു​ക​ളും റ​ദ്ദാ​ക്കി. ഇവർ കുറ്റം സമ്മതിച്ചു. ത​ട്ടി​പ്പി​ലൂ​ടെ സ​മ്പാ​ദി​ച്ച പ​ണം തി​രി​കെ ന​ൽ​കാ​നും ഇ​വ​ർ കോ​ട​തി​യിൽ സ​മ്മ​തി​ച്ചു.