വാഷിംഗ്ടൺ ഡിസി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യയിലെ കേരള സംസ്ഥാനത്തുണ്ടായ മാരകമായ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ എല്ലാവരോടും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് യുഎസ് പ്രസിഡന്റ് പ്രസ്താവനയിൽ പറഞ്ഞു.
ഞങ്ങളുടെ പ്രാർഥനകൾ ഈ ദാരുണമായ സംഭവത്തിന്റെ ഇരകൾക്കൊപ്പമുണ്ട്, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം ഞങ്ങൾ ദുഃഖിക്കുന്നു. രക്ഷാപ്രവർത്തനം നടത്തുന്നവരെയും അവരുടെ ധീരതയെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ഞങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.