താ​ന്യ ഷെ​മി പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ അ​ന്ത​രി​ച്ചു
Saturday, August 3, 2024 10:33 AM IST
മൊ​യ്തീ​ന്‍ പു​ത്ത​ന്‍‌​ചി​റ
ന്യൂ​ജ​ഴ്സി: അ​ടി​മാ​ലി സ്വ​ദേ​ശി​ക​ളും ന്യൂ​ജ​ഴ്‌​സി​യി​ലെ കെ​ൻ​ഡ​ൽ പാ​ർ​ക്ക് നി​വാ​സി​ക​ളു​മാ​യ ഷെ​മി അ​ന്ത്രു - ജി​ഞ്ചു ഷെ​മി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ താ​ന്യ ഷെ​മി(20) പെ​ന്‍​സി​ല്‍‌​വേ​നി​യ​യി​ല്‍ അ​ന്ത​രി​ച്ചു.

ഡെ​ല​വേ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ കെ​മി​ക്ക​ല്‍ എൻജി​നിയ​റിം​ഗ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാണ്. പ്ര​സി​ഡ​ൻ​ഷ്യ​ൽ സ്‌​കോ​ള​ർ എ​ന്ന നി​ല​യി​ൽ ശ്ര​ദ്ധേ​യ​യാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ആ​ദം ഷെ​മി സ​ഹോ​ദ​ര​നാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി മ​സ്തി​ഷ്‌​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ന്‍​സി​ല്‍‌​വേ​നി​യ ഹോ​സ്പി​റ്റ​ലി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒന്നിന് ബ്ര​ണ്‍​സ്‌​വി​ക്കി​ലു​ള്ള ഇ​സ്‌ലാ​മി​ക് സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍‌​ട്ര​ല്‍ ജഴ്സി​യി​ല്‍ (ഐ​എ​സ്‌​സി​ജെ) മ​യ്യ​ത്ത് നി​സ്കാ​ര​വും തു​ട​ര്‍​ന്ന് ഹാ​മി​ല്‍​ട​ണി​ലു​ള്ള ഗ്രീ​ന്‍‌​വു​ഡ് സെ​മി​ത്തേ​രി​യി​ല്‍ ഖ​ബ​റ​ട​ക്ക​വും ന​ട​ന്നു.