ന്യൂയോർക്ക്: റുപോൾസ് ഡ്രാഗ് റേസിലൂടെ പ്രശസ്തയായ നടി ജിഗ്ലി കാലിയൻറേ(44) അന്തരിച്ചു. ബിയാൻക കാസ്ട്രോ-അറബെജോ എന്നാണ് യഥാർഥ പേര്.
കാസ്ട്രോഅറബെജോയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായിരുന്നതായി കുടുംബം പ്രസ്താവനയിൽ അറിയിച്ചു.
അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
2012ൽ ഡ്രാഗ് റേസ് നാലാം സീസണിൽ മത്സരിച്ചതോടെയാണ് കാസ്ട്രോ-അറബെജോ ശ്രദ്ധേയയായത്.