മി​സോ​റി​യി​ൽ രോ​ഗി​യു​ടെ കു​ത്തേ​റ്റ് അ​ഗ്നി​ശ​മ​ന സേ​നാം​ഗം മ​രി​ച്ചു; പ്ര​തി അ​റ​സ്റ്റി​ൽ
Thursday, May 1, 2025 7:41 AM IST
പി .പി. ചെ​റി​യാ​ൻ
മി​സോ​റി: ചി​കി​ത്സയ്​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ രോ​ഗി​യു​ടെ കു​ത്തേ​റ്റ് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ത്തി​ന് ദാ​രു​ണാ​ന്ത്യം. ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം.

ക​ൻ​സാ​സ് സി​റ്റി ഫ​യ​ർ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ ഫ​യ​ർ മെ​ഡി​ക് ഗ്ര​ഹാം ഹോ​ഫ്മാ​ൻ(29) ആ​ണ് ഡ്യൂ​ട്ടി​ക്കി​ടെ കു​ത്തേ​റ്റ് മ​രി​ച്ച​തെ​ന്ന് ക​ൻ​സാ​സ് സി​റ്റി അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.


ഗു​രു​ത​ര​മാ​യി കു​ത്തേ​റ്റ ഹോ​ഫ്മാ​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ൽ​കി​യ ശേ​ഷം നോ​ർ​ത്ത് ക​ൻ​സാ​സ് സി​റ്റി ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പ്ര​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.