ടൊ​റോ​ന്‍റോ​യി​ൽ അ​ന്ത​രി​ച്ച സി.​എം. തോ​മ​സി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച
Thursday, May 1, 2025 7:24 AM IST
ജീ​മോ​ൻ റാ​ന്നി
ടൊ​റ​ന്‍റോ: ടൊറന്‍റോയി​ൽ അ​ന്ത​രി​ച്ച കീ​ക്കൊ​ഴു​ർ ചാ​ലു​കു​ന്നി​ൽ കൈ​ത​ക്കു​ഴി​യി​ൽ മ​ണ്ണി​ൽ സി.​എം.​ തോ​മ​സി​ന്‍റെ (കു​ഞ്ഞൂ​ഞ്ഞു - 95) പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​ക​ളും വെള്ളിയാഴ്ചയും ​സം​സ്കാ​രം ശ​നി​യാ​ഴ്ച​യും ന​ട​ത്ത​പ്പെ​ടും.

ഭാ​ര്യ ത​ല​വ​ടി ഒ​റ്റ​ത്തെ​ങ്ങി​ൽ മ​റി​യാ​മ്മ തോ​മ​സ്. പരേതൻ മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക​യു​ടെ വി​വി​ധ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ള്ള​തോ​ടൊ​പ്പം ത​ന്നെ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക​നേ​താ​ക്ക​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ്.

മ​ക്ക​ൾ: അ​രു​ൺ തോ​മ​സ്, അ​ഞ്ജ​ന തോ​മ​സ്. മ​രു​മ​ക്ക​ൾ: ഷാ​ഫി തോ​മ​സ്, പ​രേ​ത​യാ​യ ഡോ​ളി തോ​മ​സ്. കൊ​ച്ചുമ​ക്ക​ൾ: ആ​ൻ​ഡ്രൂ, ഡേ​ൻ, ഹാ​നാ.

സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് മാ​ത്യു, അ​ന്ന​മ്മ ഫി​ലി​പ്സ് (ഹൂ​സ്റ്റ​ൺ), പ​രേ​ത​യാ​യ മ​റി​യാ​മ്മ മാ​ത്യു, സി.​എം മാ​ത്യു (ബേ​ബി ഹൂ​സ്റ്റ​ൺ), മാ​ത്യു സി. ​ശാ​മു​വേ​ൽ (കു​ഞ്ഞു​മോ​ൻ, ടൊ​റോ​ന്‍റോ), എ​ബ്ര​ഹാം മാ​ത്യു (ജോ​യ്, ഹൂ​സ്റ്റ​ൺ).


പൊ​തു​ദ​ർ​ശ​ന​വും ശു​ശ്രൂ​ഷ​യും വെള്ളിയാഴ്ച ​വൈ​കു​ന്നേ​രം 5.30 മു​ത​ൽ ഒന്പത് വ​രെ ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് (159 Sandiford Dr, Whitchurch-Stouffville, ON L4A 0Y2, Canada).

സം​സ്കാ​രം ശനിയാഴ്ച ​രാ​വി​ലെ ഒന്പതിന് ക​നേ​ഡി​യ​ൻ മാ​ർ​ത്തോ​മ ച​ർ​ച്ചി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം Christ the King Catholic Cemetery 7770 Steeles Ave E, Markham, ON L6B 1A8, Canadaയിൽ.

.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മാ​ത്യു സി. ​ശാ​മു​വേ​ൽ (ടൊ​റോ​ന്‍റോ) - 416 230 9800, അ​രു​ൺ തോ​മ​സ് (ടൊ​റോ​ന്‍റോ) - 647 530 2450.