ഡാളസ്: ഡാളസ് സെഹിയോൺ മാർത്തോമ്മാ ഇടവക വികാരിയായി ചുമതലയേൽക്കുന്നതിനു ഡാളസിൽ എത്തിച്ചേർന്ന റവ. റോബിൻ വർഗീസിനും കുടുംബത്തിനും ഡിഎഫ്ഡബ്ല്യു വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.
ഇടവക വൈസ് പ്രസിഡന്റ് ജേക്കബ് ജോർജ്, ട്രസ്റ്റി മനോജ് വർഗീസ്, അൽമായ നേതാവ് ഫിലിപ്പ് മാത്യു, ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം, മറ്റ് സഭാംഗങ്ങൾ എന്നിവർ വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തിച്ചേർന്നിരുന്നു.