ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം
Friday, June 6, 2025 4:07 PM IST
മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
ടെ​ക്‌​സ​സ്: ഗാ​ർ​ലാ​ൻ​ഡ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​ര​ണ​വും സൈ്‌​ഥ​ര്യ​ലേ​പ​ന ശു​ശ്രൂ​ഷ​യും ന​ട​ന്നു. കഴിഞ്ഞമാസം 31ന് ​ന​ട​ന്ന ശു​ശ്രൂ​ഷ​ക​ളി​ൽ ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ൻ മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​നാ​യി.

വി​കാ​രി ഫാ. ​ജെ​യിം​സ് നി​ര​പ്പേ​ൽ, ഫാ. ​ജോ​ർ​ജ് വാ​ണി​യ​പ്പു​ര​ക്ക​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. 18 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച​ത്.



സ​ണ്‍​ഡേ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യ സി​സ്റ്റ​ർ സ്നേ​ഹ റോ​സ് കു​ന്നേ​ൽ (എ​സ്എ​ബി​എ​സ്), ബ്ലെ​സി ലാ​ൽ​സ​ൺ, ആ​ഷ്‌​ലി മൈ​ക്കി​ൾ, ജോ​മോ​ൾ ജോ​ർ​ജ് (സി​സി​ഡി കോ​ഓ​ർ​ഡി​നേ​റ്റ​ർ), ജോ​യ​ൽ കു​ഴി​പ്പി​ള്ളി​ൽ, ബെ​ർ​റ്റീ ഡി​സൂ​സ (അ​സി. കോ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​വ​ർ കൂ​ദാ​ശാ സ്വീ​ക​ര​ണ​ത്തി​നു​ള്ള കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നും അ​മോ​ദ് അ​ഗ​സ്റ്റി​ൻ, റി​ച്ചാ ഷാ​ജി (പേ​ര​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റേ​ർ) പ​രി​പാ​ടി​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കി.


ടോ​മി നെ​ല്ലു​വേ​ലി​ൽ, കു​ര്യ​ൻ മ​ണ്ണ​നാ​ൽ, മാ​ത്യു ജോ​ൺ(​രാ​ജു), സ​ണ്ണി കൊ​ച്ചു​പ​റ​മ്പി​ൽ (കൈ​ക്കാ​ര​ന്മാ​ർ), സി​സ്റ്റ​ർ ക്ലെ​റി​ൻ കൊ​ടി​യ​ന്ത​റ (എ​സ്എ​ബി​എ​സ്) എ​ന്നി​വ​ർ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​ച​ട​ങ്ങു​ക​ൾ വി​ജ​യ​മാ​കു​ന്ന​തി​ൽ നേ​തൃ​ത്വം ന​ൽ​കി.

ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളാ​യ ഡേ​വി​ഡ് അ​ഗ​സ്റ്റി​ൻ, ഏ​വാ ജോ​ൺ എ​ന്നി​വ​ർ ഏ​വ​ർ​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.