സൗ​ത്ത് ഡാള​​സി​ൽ വെ​ടി​വ​യ്പ്; 7 പേ​ർ​ക്ക് പ​രു​ക്ക്, ര​ണ്ട് പേ​രു​ടെ നി​ല ഗു​രു​ത​രം
Sunday, June 8, 2025 9:17 PM IST
പി.പി. ചെ​റി​യാ​ൻ
ഡാ​ള​സ്: സൗ​ത്ത് ഡാ​ളസി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ 7 പേ​ർ​ക്ക് പ​രു​ക്ക്. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​രം. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​ത്. വെ​ടി​വ​യ്പി​ന് ഇ​ര​യാ​യ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി ലെ​ൻ​വേ സ്ട്രീ​റ്റി​ലെ 2700 ബ്ലോ​ക്കി​ൽ വ​ഴ​ക്കു​ണ്ടാ​കു​ക​യും ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​ർ​ക്ക് ആ​രോ വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഡാ​ളസ് പോലീ​സ് വ്യ​ക്ത​മാ​ക്കി.


അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ​രു​ക്കേ​റ്റ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തി​നി​ടെ അ​യ​ൽ​പ​ക്ക​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ക്ര​മം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മോം​സ് ഡി​മാ​ൻ​ഡ് ആ​ക്ഷ​ൻ വോളന്‍റി​യ​ർ സം​ഘം ഡാ​ള​സ് പോ​ലീ​സ് ആ​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധം ന​ട​ത്തി.