ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, July 15, 2025 5:03 PM IST
ജീ​മോ​ൻ റാ​ന്നി
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ്‌ ഹു​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ നി​ന്നും സ്ഥ​ലം മാ​റി​പ്പോ​യ വൈ​ദി​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഈ മാസം 29ന് ​ഹൂ​സ്റ്റ​ൺ സെ​ന്‍റ് ജോ​സ​ഫ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി റ​വ.ഫാ. ​ജോ​ണി​കു​ട്ടി ജോ​ർ​ജ് പു​ലി​ശേ​രി​ക്കു ഐ​സി​ഇ​സി​എ​ച്ച്‌ പ്ര​സി​ഡ​ന്‍റ് റ​വ.​ഫാ.​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ് ഉ​പ​ഹാ​രം ന​ൽ​കി.





ഹു​സ്റ്റ​ണി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പി​ൽ റ​വ. സാം ​കെ. ഈ​ശോ (വി​കാ​രി, ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്), റ​വ. സ​ന്തോ​ഷ്‌ തോ​മ​സ്‌ (അ​സി. വി​കാ​രി ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മാ ച​ർ​ച്ച്), റ​വ. ബെ​ന്നി തോ​മ​സ്‌ (വി​കാ​രി സെ​ന്‍റ് തോ​മ​സ്‌ സി​എ​സ്ഐ ച​ർ​ച്ച്) എ​ന്നി​വ​ർ​ക്ക് ഐ​സി​ഇ​സി​എ​ച്ചി​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കി.




വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ങ്ങ​ളി​ൽ ഐ​സി​ഇ​സി​എ​ച്ച്‌ പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, റ​വ.ഡോ.​ ജോ​ബി മാ​ത്യു, റ​വ. ജീ​വ​ൻ ജോ​ൺ, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, പിആ​ർഒ ​ജോ​ൺ​സ​ൻ ഉ​മ്മ​ൻ, ഫാ​ൻ​സി മോ​ൾ പ​ള്ള​ത്തു​മ​ഠം, നൈ​നാ​ൻ വീ​ട്ടീ​നാ​ൽ, ബി​ജു ചാ​ല​ക്ക​ൽ, ഡോ. ​അ​ന്ന കോ​ശി, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.