പത്താമത് കെഎച്ച്എൻഎ കണ്‍വൻഷൻ പ്രഥമ സമ്മേളനം നവംബർ 11-നു ന്യൂജേഴ്സിയിൽ
Tuesday, October 17, 2017 2:21 AM IST
ന്യൂജേഴ്സി: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത്തെ കണ്‍വൻഷൻ ന്യൂജേഴ്സിയിൽ നടക്കും. കണ്‍വൻഷനായുള്ള ഒൗദ്യോഗിക രേഖകൾ കൈമാറുന്ന സമ്മേളനം നവംബർ 11 -നു ന്യൂജേഴ്സി പ്രൻസ്റ്റണിലെ ഡബിൾട്രീ ഹിൽട്ടണിൽ രാവിലെ ഗണപതി പൂജകൾക്കു ശേഷം പത്തിനു ആരംഭിക്കും. തദവസരത്തിൽ ആത്മീയ, സാമൂഹിക, സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖരും മുൻ ഡയറക്ടർ ബോർഡിലെ അംഗങ്ങളും പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങളും പങ്കെടുക്കും. അതുപോലെ ട്രസ്റ്റി ബോര്ഡ് ചെയർമാനും വൈസ് ചെയർമാനും അടക്കം ട്രസ്റ്റി ബോര്ഡിലെ പ്രമുഖ നേതാക്ക·ാരും പങ്കെടുക്കും. തുടർന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഷിബു ദിവാകരന്‍റെ അധ്യക്ഷതയിൽ വൈകിട്ട് ആറിനു നടക്കുന്ന സമ്മേളനത്തിൽ മുൻ ഭരണസമിതി അംഗങ്ങളായ സുരേന്ദ്രൻ നായർ, രാജേഷ് കുട്ടി, സുദർശന കുറുപ്പ് എന്നിവരും പുതിയ പ്രസിഡന്‍റ് ഡോ. രേഖാ മേനോൻ, വൈസ് പ്രസിഡന്‍റ് ജയ് ചന്ദ്രൻ, ജനറൽ സെക്രട്ടറി കൃഷ്ണരാജ് മോഹനൻ, ട്രഷറർ വിനോദ് കെയാർകെ, ജോയിന്‍റ് ട്രഷറർ രമ്യാ അനിൽകുമാർ എന്നിവർ സംസാരിക്കും.

പ്രിൻസ്റ്റണിലെ ഡബിൾട്രീ ഹിൽട്ടണിൽ നടക്കുന്ന കണ്‍വൻഷൻ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കുവാനും ഇതൊരു വൻ വിജയമാകുവാനും എല്ലാ ഹൈന്ദവ വിശ്വാസികളെയും ക്ഷണിക്കുന്നതായി രമ്യാ അനിൽകുമാർ അറിയിച്ചു. രഞ്ജിത് നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം