മലബാർ ദേവസ്വം ബോർഡിന്‍റെ നടപടിയെ എൻഎസ്എസ് അപലപിച്ചു
Saturday, November 11, 2017 11:04 AM IST
ഷിക്കാഗോ: തൃശൂർ പാർഥസാരഥി ക്ഷേത്രം ബലമായി പടിച്ചെടുത്ത മലബാർ ദേവസ്വം ബോർഡിന്‍റെ ധിക്കാരപരമായ നടപടിക്കെതിരേ നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക പ്രതിക്ഷേധിച്ചു.

നിത്യപൂജയ്ക്കുപോലും നിവൃത്തിയില്ലാത്ത ധാരാളം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. അങ്ങനെയുള്ള ക്ഷേത്രങ്ങൾ ഏറ്റെടുത്ത് മാതൃക കാണിക്കുന്നതിനുപകരം നല്ലനിലയിൽ പ്രവർത്തിക്കുന്ന ക്ഷേത്രങ്ങളെ ബലമായും ധിക്കാരപരവുമായ രീതിയിൽ പടിച്ചെടക്കുന്ന ദേവസ്വം ബോർഡിന്‍റെ പ്രവർത്തിയെ ഒരിക്കലും ന്യായീകരിക്കാനാവില്ല.

ഭരണകക്ഷിയുടെ സമ്മർദ്ദത്തെ തുടർന്നു ഇരുട്ടിന്‍റെ മറവിൽ കള്ളൻ കയറുന്നതുപോലെ ക്ഷേത്രത്തിൽ കയറി ഭരണം പിടിച്ചെടുത്ത, ദേവസ്വം ബോർഡിന്‍റെ നടപടി തീർത്തും അപലപനീയമാണെന്നു പ്രസിഡന്‍റ് എം.എൻ.സി നായർ പറഞ്ഞു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം