ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കക്ക് നവനേതൃത്വം
Sunday, December 31, 2017 5:35 AM IST
ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയ്ക്ക് നവനേതൃത്വം. 2018 - 2019 പ്രവർത്തനവർഷങ്ങളിലേക്കുള്ള ഭാരവവാഹികളായി മധു കൊട്ടാരക്കര ( പ്രസിഡന്‍റ്) , സുനിൽ തൈമറ്റം (ജനറൽ സെക്രട്ടറി) , സണ്ണി പൗലോസ് (ട്രഷറർ) , ജയിംസ് വർഗീസ് (വൈസ് പ്രസിഡന്‍റ്) , അനിൽ ആറ·ുള ( ജോയിൻറ് സെക്രട്ടറി, ജീമോൻ ജോർജ് (ജോയിൻറ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. മാർട്ടിൻ വിലങ്ങോലിൽ, ലവ്ലി ശങ്കർ എന്നിവർ ഓഡിറ്റർമാരാണ്.

പ്രസിഡന്‍റ് മധു കൊട്ടാരക്കര, അശ്വമേധം ഓണ്‍ലൈൻ ന്യൂസിന്‍റെ മാനേജിങ് എഡിറ്ററാണ്. ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ സെക്രട്ടറി , അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ,ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സുനിൽ തൈമറ്റം കേരളാന്യൂസ്ലൈവ്.കോം ചീഫ് എഡിറ്ററാണ്.കേരളാ കൗമുദിയിലൂടെ മാധ്യമരംഗത്തു തുടക്കം. ഇന്ത്യാ പ്രസ് ക്ലബ് ദേശീയ ട്രഷറർ , ഫ്ളോറിഡാ ചാപ്റ്റർ പ്രസിഡന്‍റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ട്രഷറർ സണ്ണി പൗലോസ് ജനനി മാസികയുടെ മാനേജിങ് എഡിറ്ററാണ്. ഇന്ത്യ പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറിയായിരുന്നു.

വൈസ് പ്രസിഡന്‍റായി ചുമതലയേൽക്കുന്ന ജയിംസ് വർഗീസ് മലയാള മനോരമയുടെ യുഎസ് കറസ്പോണ്ടൻറ് ആയി പ്രവർത്തിക്കുന്നു. നാഷണൽ പ്രസ് ക്ലബ് ഓഫ് വാഷിങ്ടണ്‍ അംഗമാണ്. നിലവിൽ
ഇന്ത്യാ പ്രസ് ക്ലബ് ഓഡിറ്ററാണ്. ജോയിന്‍റ് സെക്രട്ടറി അനിൽ ആറ·ുള ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഹൂസ്റ്റണ്‍ ചാപ്റ്റർ പ്രസിഡന്‍റായി പ്രവർത്തിച്ചു വരുന്നു. മലയാളം പത്രം ഹൂസ്റ്റൻ പ്രതിനിധിയായിരുന്നു,ഇപ്പോൾ മലയാളം പത്രികയുടെ റിപ്പോർട്ടർ ആണ് . ജോയിൻറ് ട്രഷറർ ജീമോൻ ജോർജ് ഫൽവഴ്സ് ടി.വി ഫിലാഡൽഫിയ റീജിയണൽ മാനേജരാണ്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് ഫിലാഡൽഫിയ ചാപ്റ്റർ വൈസ് പ്രസിഡന്‍റ് , ട്രഷറർ, നാഷണൽ ഓഡിറ്റർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം