ഡാളസ് കേരള അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാന്പ് 9 ന്
Thursday, June 7, 2018 1:13 AM IST
ഗാർലന്‍റ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തുന്നു. ജൂണ്‍ 9 ന് (ശനി) 10 മുതൽ 12 വരെ സൗജന്യ മെഡിക്കൽ പരിശോധനയും രാവിലെ 8 മുതൽ 12.30 വരെ ബ്ലഡ് ഡ്രൈവും ഉണ്ടായിരിക്കും. മെഡിക്കൽ പരിശോധനയ്ക്കു ശേഷം കുറഞ്ഞ ചെലവിൽ രക്ത പരിശോധനയും നടത്തുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഡോ. തോമസ് അലക്സാണ്ടർ രോഗികളെ പരിശോധിച്ചു ആവശ്യമായ നിർദ്ദേശങ്ങൾ നൽകും.

രക്തം ദാനം ചെയ്യുവാൻ താൽപര്യമുള്ളവർ ഐ. വർഗീസിനേയും 214 868 6240), രക്ത പരിശോധനയ്ക്ക് റോയ് കൊടുവത്തിനേയും 972 569 7165 മെഡിക്കൽ പരിശോധനയ്ക്ക് പ്രദീപ് നാഗനൂലിനേയും 973 580 8784 ബന്ധപ്പെടണമെന്ന് കേരള അസോസിയേഷൻ സെക്രട്ടറി ഡാനിയേൽ കുന്നേൽ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ