ഒന്പതുവരിപ്പാത
Sunday, September 16, 2018 2:56 AM IST
അർജന്റീനയിലെ ബുവേനസ് ആരിസിലുള്ള ഒരു പാതയാണ് 9 ഡി ജൂലിയോ അവന്യു. ലോകത്തെ ഏറ്റവും വീതിയുള്ള പാതയാണിത്. ഇരുവശങ്ങളിലേക്കുമായി വാഹനങ്ങൾക്ക് കടന്നുപോകാൻ ഒന്പതുവരികളാണ് ഇവിടെയുള്ളത്. ഓരോ വരിയെയും വേർതിരിച്ചുകൊണ്ട് മനോഹരമായ പൂന്തോട്ടവും നിർമിച്ചിട്ടുണ്ട്.
ഒരു കിലോമീറ്റർ മാത്രം നീളമുള്ള ഈ ഒന്പതുവരിപ്പാതയുടെ വീതി 110 മീറ്ററാണ്. ഒരു കാൽനടയാത്രക്കാരന് ഈ റോഡ് കടക്കണമെങ്കിൽ മൂന്നുതവണ ട്രാഫിക് സിഗ്നലുകൾക്കുവേണ്ടി കാത്തുനിൽക്കണം. 43 വർഷംകൊണ്ടാണ് ഈ പാതയുടെ പണികൾ പൂർത്തിയാക്കിയത്.