കാഴ്ചകൾക്കപ്പുറം
കാഴ്ചകൾക്കപ്പുറം
ജോസഫ് പൂതക്കുഴി
പേ​ജ് 96, വി​ല: 120 രൂപ
ഭാഷാശ്രീ പുസ്തക പ്രസാധക സംഘം, കോഴിക്കോട്
ഫോൺ: 8086913135, 9496063135
നന്മ നിറഞ്ഞ ജീവിതത്തിനു പ്രേരകമാകുന്ന ചെറു ലേഖനങ്ങളുടെ സമാഹാരം. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച തിൽനിന്നു തെരഞ്ഞെടുത്തതാണ്. ലളിതം, മൂല്യാധിഷ്ഠിതം.

പഞ്ചതന്ത്രകഥകൾ
രാജേഷ് കുമാർ വി.ആർ.
പേ​ജ് 87, വി​ല: 90 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം
ഫോൺ: 04822 236487, 237474
ലോകപ്രശസ്തമായ പഞ്ചതന്ത്രം കഥകൾ ചുരുക്കിയും ലളിതമായും. 26 കഥകൾ ചിത്രങ്ങൾ സഹിതം.

മലബാർ കുടിയേറ്റത്തിന്‍റെ കാണാപ്പുറങ്ങൾ
ഡോ. സെബാസ്റ്റ്യൻ ഐക്കര
പേ​ജ് 382, വി​ല: 350 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
മലബാറിലേക്കുള്ള കർഷക കുടിയേറ്റത്തിന്‍റെ ചരിത്രം പറയുന്ന പുസ്തകം. അനുഭവങ്ങളും അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഈ രചനയെ മികവുറ്റതാക്കുന്നു.

വിജ്ഞാനശേഖരം
മുകുന്ദൻ തെക്കൂട്ട്
പേ​ജ് 92, വി​ല: 100 രൂപ
തെക്കൂട്ട് കുടുംബയോഗം, ഒല്ലൂക്കര
വിവിധ വിഷയങ്ങളിലെ അറിവുകളുടെ ലഘുസമാഹാരം.

ഹുയാൻസാങിന്‍റെ കൂട്ടുകാരി
സുനിൽ ജോസ്
പേ​ജ് 120, വി​ല: 110 രൂപ
സാപിയൻസ് ലിറ്ററേച്ചർ, നെടുപുഴ, തൃശൂർ
ചെറു കവിതകളുടെ സമാഹാരം. വസ്തുനിഷ്ഠവും വൈകാരികവുമായ ചിന്തകൾക്ക് ഭാവനയുടെ ചിറകുകൾ നല്കിയിരിക്കുന്നു. ഡോ. എസ്.എസ്. ശ്രീകുമാറിന്‍റേതാണ് അവതാരിക.

മറവിക്കും മുന്നേ
ലൈല മൊയ്തു
പേ​ജ് 48, വി​ല: 50 രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
സമകാലിക വിഷയങ്ങളോട് ശക്തമായി പ്രതികരിക്കുന്ന കഥകൾ. വശ്യമായ ഭാഷ.

Panchathanthra stories
Rajesh Kumar V. R.
Pag: 87, Price: 90
Jeevan Books, Bharananganam
Ph: 04822-236487, 237474
പഞ്ചതന്ത്രം കഥകളുടെ ലളിതമായ ഇംഗ്ലീഷ് പരിഭാഷ. ചിത്രങ്ങളും ചേർത്തിരിക്കുന്നു.

മൗനം പൊതിഞ്ഞ മൺകൂടാരം
ഡോ. സിസ്റ്റർ തെരേസ് ആലഞ്ചേരി എസ്എബിഎസ്
പേ​ജ് 87, വി​ല: 90 രൂപ
ജീവൻ ബുക്സ് ഭരണങ്ങാനം
മദർ മേരി ഷന്താളമ്മയുടെ ജീവിതത്തെ വ്യത്യസ്തരീതിയിൽ വരച്ചുകാട്ടുന്ന രചന. കവിത സ്ഫുരിക്കുന്ന, ധ്യാനാത്മകമായി വായിക്കാവുന്ന ശൈലി. ഷന്താളമ്മയെ അടുത്തറിയാൻ വായനക്കാരെ പ്രേരിപ്പിക്കു ന്നു കന്യാസ്ത്രീ കൂടിയായ ലേഖിക.

സ്നേഹം കലാപമാണ്
പരിഭാഷ: ജോർജ് വലിയപാടത്ത്
പേ​ജ് 192, വി​ല: 180 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
വിശുദ്ധ ഓസ്കർ റോമേറോയുടെ പ്രസംഗ ങ്ങളും എഴുത്തുകളും. ക്രിസ്തുവിനുവേണ്ടി ജീവിക്കുക എന്നതിന്‍റെ അർഥം ദിവ്യബലി അർപ്പിക്കുന്നതിനിടെ വെടിയേറ്റു മരിച്ച ആർച്ച്ബിഷപ്പിന്‍റെ വാക്കുകളിലുണ്ട്. ഹെൻ‌റി നോവെന്‍റേതാണ് അവതാരിക.

The Violence of Love
Saint Oscar Romero
Page 168, Price: 160 രൂപ
Jeevan Books, Bharananganam.
മേൽക്കൊടുത്തിരിക്കുന്ന പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ.

രാസമാറ്റം
ബിന്ദു ടിജി
പേ​ജ് 82, വി​ല: 80രൂപ
ബാഷോ ബുക്സ്, കോഴിക്കോട്
ഫോൺ: 0495-4853600, 9400451265
കവിതകളുടെ സമാഹാരം. ഏതൊരു വിഷ യത്തെയും സങ്കല്പത്തെയും കവിതയാക്കു ന്നത് ഭാഷയുടെ മാന്ത്രികതയാണ്. അതാണ് ഈ കവിതയിലുള്ളത്.

ചാഞ്ഞുചാഞ്ഞൊരു മഴ
കസ്തൂരി മാധവൻ
പേ​ജ് 78, വി​ല: 80രൂപ
യെസ്പ്രസ് ബുക്സ്, പെരുന്പാവൂർ
ഫോൺ: 9142577778, 9142088887
കവിതകളുടെ സമാഹാരം. സൗന്ദര്യവും ലാളി ത്യവും ജീവിതനിരീക്ഷണങ്ങളും ശ്രദ്ധേയം. ജയകുമാർ ചെങ്ങമനാടിന്‍റെ അവതാരിക.