അ​റി​വും ആ​ഹാ​ര​വും വി​ള​ന്പി അ​ഞ്ച​പ്പം
ഈ ഭക്ഷണശാലയിൽ നി​ന്നു ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ങ്കി​ൽ കൈ​യി​ൽ പ​ണം ക​രു​തേ​ണ്ട. വി​ശ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ​ർ​ക്കും ഇ​വി​ടേ​ക്കു ക​യ​റിച്ചെല്ലാം. പ​ണ​മു​ണ്ടോ​യെ​ന്ന് ആ​രും അ​ന്വേ​ഷി​ക്കി​ല്ല. പണം വാങ്ങാൻ ക്യാഷറോ കൗണ്ടറോ ഇല്ല. പ​ണം ന​ൽ​കി​യാ​ൽ സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കും. ഇ​താ​ണ് അ​ഞ്ച​പ്പം ഭോ​ജ​ന ശാ​ല. ഇ​വി​ടെ അ​ന്നം മാ​ത്ര​മ​ല്ല വി​ള​ന്പു​ന്ന​ത്. അ​ന്ന​ത്തി​നൊ​പ്പം അ​ക്ഷ​ര​വും വി​ള​ന്പു​ന്നു. ര​ണ്ടും ആ​ദ​ര​വോ​ടെ. വ്യ​ത്യ​സ്ത​മാ​യ ചി​ന്ത​കൊ​ണ്ടും പ്ര​ഭാ​ഷ​ണം കൊ​ണ്ടും ശ്ര​ദ്ധേ​യ​നാ​യ ഫാ.​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട്ടി​ന്‍റെ ചി​ന്ത​യി​ൽ രൂ​പം​കൊ​ണ്ട ഭ​ക്ഷ​ണശാ​ല കോ​ഴ​ഞ്ചേ​രി,റാ​ന്നി, നെ​യ്യ​ാറ്റി​ൻ​ക​ര, ച​ങ്ങ​നാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ ആ​യി​ര​ങ്ങ​ൾ​ക്കാ​ണ് അ​ന്ന​മേ​കു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ലാ​യി കോട്ടയത്ത് ച​രി​ത്ര​മു​റ​ങ്ങു​ന്ന കു​റ​വി​ല​ങ്ങാട്ടും അ​ഞ്ച​പ്പം​തു​റ​ന്നി​രി​ക്കു​ന്നു.​

വി​ശ​ക്കു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്ന​താ​ണു സു​വി​ശേ​ഷം​എ​ന്ന കാ​രു​ണ്യ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ര​ണ്ടു വ​ർ​ഷം മു​ന്പ് അ​ഞ്ച​പ്പം ഭ​ക്ഷ​ണ​ശാ​ല​യു​ടെ പി​റ​വി.​ സ​ന്പ​ത്തി​ന്‍റെ ഇ​ല്ലാ​യ്മ മൂ​ലം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യും വി​സ്മ​രി​ക്ക​പ്പെ​ടു​ക​യും​ചെ​യ്യു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി കു​റ​ഞ്ഞ നി​ര​ക്കി​ൽ ഭ​ക്ഷ​ണം ന​ൽ​കു​ന്ന ഭ​ക്ഷ​ണ​ശാ​ല​യാ​യി​ട്ടാ​ണ് അ​ഞ്ച​പ്പം എ​ന്ന പേ​രി​ട്ടി​രി​ക്കു​ന്ന സം​രം​ഭം ആ​രം​ഭി​ക്കു​ന്ന​ത്. ഫാ. ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് വി​ഭാ​വ​നം ചെ​യ്ത​തും വി​വി​ധ​ജീ​വി​ത മേ​ഖ​ല​ക​ളി​ൽ​ വ്യാ​പ​രി​ക്കു​ന്ന കു​റെ സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ത്തൊ​രു​മി​ച്ച് ഒ​ര ുപൊ​തു​സ്വ​പ്ന​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത​തു​മാ​യ ഒ​രാ​ശ​യം. മെ​ച്ച​പ്പെ​ട്ട പ​രി​സ​ര​ങ്ങ​ളി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം ചു​രു​ങ്ങി​യ ചെ​ല​വി​ൽ അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്ക് സ്നേ​ഹ​പൂ​ർ​വം വി​ള​ന്പു​ക​​യാ​ണ് ഇ​വി​ടെ.

അ​ഞ്ച​പ്പം കൊ​ണ്ട് അ​യ്യാ​യി​രം പേ​രെ

ഗ​ലീ​ല​ിയക്ക​ട​ൽ​ക്ക​രയിൽ യേ​ശു​ക്രി​സ്തു അ​ഞ്ച​പ്പ​വും ര​ണ്ടു മീ​നും കൊ​ണ്ട് അ​യ്യാ​യി​രം പേ​രെ ഉൗ​ട്ടി​യ ക​ഥ​യി​ൽ നി​ന്നാ​ണ് ഈ ​കൂ​ട്ടാ​യ്മ​യ്ക്ക് അ​ഞ്ച​പ്പം​എ​ന്ന പേ​രു ല​ഭി​ക്കു​ന്ന​ത്. ​ധ്യാ​ന​ഗു​രു​വും എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഫാ.​ബോ​ബി ക​ട്ടി​ക്കാ​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി ത​ന്‍റെ പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​രു​ന്ന​ആ​ശ​യ​മാ​യി​രു​ന്നു ഒ​രു​മി​ച്ചി​രു​ന്നു​ള്ള ഭ​ക്ഷ​ണം, വി​ശ​ക്കു​ന്ന​വ​നു ഭ​ക്ഷ​ണം ന​ൽ​കു​ക​എ​ന്ന​ത്. പ​ട്ടി​ണി ഒ​രു ശാ​പ​മ​ല്ല​ ന​മ്മു​ടെ സാ​മൂ​ഹി​ക അ​വ​സ്ഥ​യി​ലെ പൊ​ള്ളു​ന്ന​ യാ​ഥാ​ർ​ഥ്യ​മാ​ണ്. ഒ​രു ഭാ​ഗ​ത്ത് മ​നു​ഷ്യ​ൻ അ​മി​ത ഭ​ക്ഷ​ണ​ത്തി​ൽ ആ​ർ​ഭാ​ട​മാ​യി​ജീ​വി​ക്കു​ന്പോ​ഴും മ​റു​ഭാ​ഗ​ത്ത് അ​ടി​സ്ഥാ​ന ഭ​ക്ഷ​ണം പോ​ലും ല​ഭി​ക്കാ​തെ അ​വ​ൻ​ ന​ര​ക​യാ​ത​ന​യി​ലാ​ണ്. ഈ ​ര​ണ്ടു കൂ​ട്ട​രെയും ഒ​രേ കൂ​ര​യി​ൽ ഒ​രേ മേ​ശ​യി​ൽ ഇ​രു​ന്നു​ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​വ​സ​രം കൊ​ടു​ക്കു​ക​യും അ​തി​ലൂ​ടെ ഇ​ന്ന​ലെ വ​രെ പ​ട്ടി​ണി കി​ട​ന്ന​മ​നു​ഷ്യ​നെ ഉ​ന്ന​തി​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ബോ​ബി​യ​ച്ച​ന്‍റെ ആ​ശ​യ​വും​ആ​ഗ്ര​ഹ​വും. ഇ​ത് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് അ​ഞ്ച​പ്പം ഭ​ക്ഷ​ണശാ​ല​യു​ടെ പി​റ​വി.​ തി​ര​ക്കേ​റി​യ കോ​ഴ​ഞ്ചേ​രി ന​ഗ​ര​ത്തി​ന്‍റെ തി​ര​ക്കൊ​ഴി​ഞ്ഞ ടി​ബി ​ജം​ഗ്ഷ​നി​ൽ പ​ഴ​ക്ക​മു​ള്ള ഓ​ടു മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ലെ ര​ണ്ടു മു​റി​ക​ളി​ൽ തീ​ൻ​മേ​ശ​ക​ൾ നി​ര​ന്ന​പ്പോ​ൾ അ​ഞ്ച​പ്പം അ​യ്യാ​യി​രം പേ​രു​ടെ വി​ശ​പ്പ​ക​റ്റാ​ൻ​തു​ട​ങ്ങി. ഉച്ചയ്ക്ക് 12.30 ഒാടെ അഞ്ചപ്പം തുറക്കും. മൂന്നോടെ ഉച്ചഭക്ഷണം അവസാനിക്കും. പിന്നെ വായനയ്ക്കുള്ള അവസരമാണ്. വായനശാല അടയ്ക്കുന്പോൾ വൈകുന്നേരം ആറാകും. ഞായറാഴ്ച അവധിയാണ്.

അ​ഞ്ച​പ്പ​ത്തി​ന്‍റെ ല​ക്ഷ്യം

വി​ശ​ക്കു​ന്ന മ​നു​ഷ്യ​ന് ത​ന്‍റെ ആ​വ​ശ്യ​ത്തി​നു​ള്ള ഭ​ക്ഷ​ണം വി​ല​പേ​ശാ​തെ​വാ​ങ്ങി​ക​ഴി​ക്കാ​നൊ​രി​ടം. അ​താ​ണ് അ​ഞ്ച​പ്പം. ഇ​വി​ടെ കാ​ഷ് കൗ​ണ്ട​റോ ബി​ല്ലു​മാ​യി വ​രു​ന്ന സ​പ്ലൈ​യ​റോ ഇ​ല്ല. എ​ന്നാ​ൽ ഇ​വി​ടെ ഭ​ക്ഷ​ണം പൂ​ർ​ണ​മാ​യും​ സൗ​ജ​ന്യ​മ​ല്ല. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ഓ​രോ​രു​ത്ത​രും സാ​ധാ​ര​ണ ഗ​തി​യി​ൽ ത​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​നു ഒ​രു നേ​ര​ത്തി​നു വേ​ണ്ട തു​ക ഭ​ക്ഷ​ണ​ശാ​ല​യു​ടെ മു​ന്പി​ലു​ള്ള ബോ​ക്സി​ൽ നി​ക്ഷേ​പി​ക്കും. എ​ന്നാ​ൽ ഇ​തി​നു പ്രാ​പ്തി​യി​ല്ലാ​ത്ത​വ​ർ സൗ​ജ​ന്യ​മാ​യി വി​ശ​പ്പ​ട​ക്കി സ്നേ​ഹം പ​ക​രു​ക​യും ചെ​യ്യു​ന്ന​താ​ണ് അ​ഞ്ച​പ്പ​ത്തി​ന്‍റെ​ രീ​തി. ന​മ്മ​ൾ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തോ​ടൊ​പ്പം വേ​റൊ​രാ​ൾ​ക്കു കൂ​ടി അ​തി​നു​ള്ള​ സാ​ഹ​ച​ര്യം ഒ​രു​ക്കു​ക​ എ​ന്ന​താ​ണ് പ്ര​വ​ർ​ത്ത​ന മാ​തൃ​ക.

ഇ​തൊ​രി​ക്ക​ലും ചാ​രി​റ്റി​യോ, ​ലാ​ഭ​മോ ല​ക്ഷ്യ​മാ​ക്കി ചെ​യ്യു​ന്ന സം​ര​ംഭ​വു​മ​ല്ല. ചാ​രി​റ്റി പ​ല​പ്പോ​ഴും കൊ​ടു​ക്ക​ൽ​വാ​ങ്ങ​ലു​ക​ളാ​ണ്. ഇ​വി​ടെ​യ​ത് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. വ​ള​രെ കു​റ​ഞ്ഞ വ​ില​യ്ക്ക് ഭ​ക്ഷ​ണം​ സ​മൂ​ഹ​ത്തി​ലെ ഉ​യ​ർ​ന്ന​വ​നും താ​ഴ്ന്ന​വ​നും​ ഒ​രു​പോ​ലെ ല​ഭി​ക്കു​ന്നൊ​രി​ടം.​ അ​തു​മാ​ത്ര​മേ അ​ഞ്ച​പ്പം ല​ക്ഷ്യ​മാ​ക്കു​ന്നു​ള്ളു. ചോറ്, തോരൻ, അവിയൽ, മെഴുക്കുപെരട്ടി, അച്ചാർ, സാന്പാർ, രസം എന്നിവയടങ്ങിയ സ്വദിഷ്‌ടമായ വെജിറ്റേറിയൻ ഭക്ഷണമാണ് അഞ്ചപ്പം നൽകുന്നത്. ഭക്ഷണത്തിനു ശേഷം തണ്ണിമത്തന്‍റെ കഷണമോ ചെറുപഴമോ അല്ലെങ്കിൽ മധുരമുള്ള എന്തെങ്കിലും പഴം ഉറപ്പാണ്.

അ​ന്നം മാ​ത്ര​മ​ല്ല അ​റി​വും

അ​ഞ്ച​പ്പം വെ​റും ഭ​ക്ഷ​ണശാ​ല മാ​ത്ര​മ​ല്ല. ഒ​രു വാ​യ​ന​ശാ​ല​കൂ​ടി​യാ​ണ്. പു​സ്തക​വാ​യ​ന​യി​ലേ​ക്കും ഉ​ന്ന​ത​മാ​യ ചി​ന്ത​യി​ലേ​ക്കും സ​മൂ​ഹ​ത്തെ ന​യി​ക്കു​ക എ​ന്നതാണ് അ​ക്ഷ​ര​ക്കൂ​ട്ടി​ന്‍റെ ല​ക്ഷ്യം. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ൽ ഭ​ക്ഷ​ണ​ശാ​ല​യു​ടെ ഒ​രു ഭാ​ഗം പു​സ്ത​ക വാ​യ​ന​യ്ക്കും ച​ർ​ച്ച​ക​ൾ​ക്കും ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി മാ​റ്റി​വ​യ്ക്കു​ന്നു.​ അ​ഞ്ച​പ്പ​ത്തി​ന്‍റെ എ​ല്ലാ ഒൗ​ട്ട്‌ലറ്റു​ക​ളി​ലും പു​സ്ത​ക​ശാ​ല​യു​ണ്ട്.

ഭ​ക്ഷ​ണ ശേ​ഷം അ​ഞ്ച​പ്പ​ത്തി​ലെ വാ​യ​ശാ​ല ഉ​ണ​രും. ആ​ർ​ക്കു വേ​ണ​മെ​ങ്കി​ലും ഇ​വി​ടെ വ​രാം, പു​സ്ത​കം വാ​യി​ക്കാം, വാ​യി​ച്ചു​കൊ​ടു​ക്കാം, കാ​രം​സ് ക​ളി​ക്കാം ,ചെ​സ് ക​ളി​ക്കാം... ഉ​ച്ച​യ്ക്കു ഭ​ക്ഷ​ണ​ശാ​ല വൈ​കു​ന്നേ​രം വാ​യ​ന​ശാ​ല. ഇവർക്കായി കടുംകാപ്പിയും ആവിയിൽ വേവിച്ച ചെറുകടിയും ഉണ്ട്.

അ​പ്പ​ക്കൂട്ടും അ​ക്ഷ​ര​ക്കൂ​ട്ടും

അ​ഞ്ച​പ്പ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി്ക്കു​ന്ന​താ​ണ് അ​പ്പ​ക്കൂ​ട്ടും അ​ക്ഷ​ര​ക്കൂ​ട്ടും അ​പ്പ​ക്കൂ​ട്ടു​കാ​രാ​ണ് ഭ​ക്ഷ​ണശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം​ ഏ​കോ​പി​പ്പി​ക്കു​ന്ന​തും ന​ട​ത്തു​ന്ന​തും. അ​പ്പ​ക്കൂ​ട്ടി​ൽ പ​ല​ത​ര​ത്തി​ലു​ള്ള​പ​ങ്കാ​ളി​ത്തം വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ങ്ങ​ൾ​ക്കും നി​ർ​വ​ഹി​ക്കാം.

ഓ​രോ മാ​സ​വും ത​ങ്ങ​ളു​ടെ പ്രാ​പ്തി​യ​നു​സ​രി​ച്ച് ചെ​റി​യ തു​ക​ക​ൾ അ​ഞ്ച​പ്പ​ത്തി​ലേ​ക്ക്് സം​ഭാ​വ​ന​ചെ​യ്തു​കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​കു​ന്ന​ത്.​ഈ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യു​ടെ പേ​രാ​ണ് അ​പ്പ​ക്കൂ​ട്ട്. വാ​യ​ന​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് അ​ക്ഷ​ര​ക്കൂട്ട്. ഇ​വ​ർ പു​തി​യ പു​സ്ത​ക​ങ്ങ​ൾ വാ​യ​ന​ശാ​ല​യി​ലെ​ത്തി​ക്കു​ക​യും ച​ർ​ച്ച​ക​ളും സം​വാ​ദ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​ടു​ക്ക​ള​യും അ​വി​യ​ലും അ​ർ​ച്ച​ന​യും

അ​ഞ്ച​പ്പ​ത്തി​ലെ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന സ്ഥ​ല​ത്തി​ന്‍റെ പേ​ര​ല്ല അ​ടു​ക്ക​ള.​ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​നും​ ഭ​ക്ഷ​ണം എ​ന്തെ​ക്കെ​യെ​ന്നു തീ​രു​മാ​നിക്കു​ക​യും ചെ​യ്യു​ന്ന​ ആ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ പേ​രാ​ണ് അ​ടു​ക്ക​ള. ഓ​രോ സ്ഥലത്തെ​യും അ​ഞ്ച​പ്പം ഭ​ക്ഷ​ണ​ശാ​ല​യോ​ടു ചേ​ർ​ന്നു​ള്ള​താ​ണ് അ​ടു​ക്ക​ളക്കൂട്ടാ​യ്മ. യാ​തൊ​രു പ്ര​തി​ഫ​ല​വും പ​റ്റാ​തെ​ സേ​വ​ന സ​ന്ന​ദ്ധ​രാ​യി എ​ത്തു​ന്ന​വ​രാ​ണ് ഈ ​കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. അ​ർ​ച്ച​ന എ​ന്ന​ത്‌ മറ്റൊ​രു കൂ​ട്ടാ​യ്മ​യാ​ണ്. അ​ഞ്ച​പ്പ​ത്തി​ലെ വോ​ള​ണ്ടി​യേ​ഴ്സി​ന്‍റെ​ കൂ​ട്ടാ​യ്മ​യാ​ണി​ത്. പാ​വ​ങ്ങ​ളെ സേ​വി​ക്കു​ന്ന​താ​ണ് യഥാ​ർ​ഥ​മാ​യ അ​ർ​ച്ച​ന​യെ​ന്നാ​ണ് ഈ കൂ​ട്ടാ​യ്മ​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം വി​ള​ന്പു​ക​യും അ​ടു​ക്ക​ള​യി​ൽ ​സ​ഹാ​യി​ക്കു​ക​യു​മാ​ണ് ഈ ​കൂ​ട്ടാ​യ്മ ചെ​യ്യു​ന്ന​ത് കൊ​ച്ചു​കു​ട്ടി​ക​ൾ മു​ത​ൽ​ മു​തി​ർ​ന്ന​വ​ർ​ വ​രെ അ​ർ​ച്ച​ന ഗ്രൂ​പ്പി​ൽ അം​ഗ​ങ്ങ​ളാ​ണ്. വി​വി​ധ കോ​ള​ജു​ക​ളി​ലെ​ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ച്ച​സ​മ​യ​ത്ത് ഇ​വി​ടെ സേ​വ​ന​ത്തി​നാ​യി എ​ത്താ​റു​ണ്ട്. നി​ര​ക്ഷ​ര​രാ​യ​ ആ​ളു​ക​ൾ​ക്കും പു​സ്ത​കം വാ​യി​ക്കാ​ൻ പ്ര​യാ​സ​മു​ള​ള​വ​ർ​ക്കും ഇ​വ​ർ​പു​സ്ത​ക​ങ്ങ​ളും മ​റ്റും വാ​യി​ച്ചു കൊ​ടു​ക്കും അ​ഞ്ച​പ്പ​ത്തി​ലേ​ക്ക് വേ​ണ്ട ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യു​ടെ പേ​രാ​ണ് അ​വി​യൽ. വീ​ട്ടു​മു​റ്റ​ത്തും​ തൊ​ടി​ക​ളി​ലും​ കീ​ട​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ക്കാ​തെ ന​ട്ടു​വ​ള​ർ​ത്തു​ന്ന പ​ച്ച​ക്ക​റി​ക​ളും​ പ​ഴ​വ​ർ​ഗ​ങ്ങ​ളും അ​വി​യ​ൽ കൂ​ട്ടാ​യ്മ​ അ​ഞ്ച​പ്പ​ത്തി​ലെ​ത്തി​ക്കു​ന്നു. ഓ​രോ ഒൗ​ട്ട്‌ലറ്റി​നും പ​ത്തു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ആ​ളു​ക​ളാ​ണ് അ​വി​യ​ൽ കൂ​ട്ടാ​യ്മ​യി​ലു​ള്ള​ത്. ഭോ​ജ​ന​ശാ​ല​യി​ലേ​ക്കു​ള്ള പ​കു​തി​യി​ല​ധി​കം ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും​ അ​വി​യ​ൽ കൂ​ട്ടാ​യ്മ​യാ​ണ് ന​ൽ​കു​ന്ന​ത്. ന്യാ​യ​മാ​യ വി​ല​യും​ന​ൽ​കു​ന്നു​ണ്ട്. ചി​ല​രാ​ക​ട്ടെ സൗ​ജ​ന്യ​മാ​യി സാ​ധ​ന​ങ്ങ​ൾ ന​ൽ​കിവ​രു​ന്നു.

അ​ന്ന​വും അ​ക്ഷ​ര​വും ആ​ദ​ര​വോ​ടെ വി​ള​ന്പു​ന്ന അ​ഞ്ച​പ്പം എ​ല്ലാം ട്ര​സ്റ്റു​ക​ളു​ടെ​ കീ​ഴി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​വ​ർത്ത​ന​ങ്ങ​ൾ​ക്കു​ള്ള പ്ര​ധാ​ന​വ​രു​മാ​നം​ അ​ഭ്യു​ദ​യ​കാം​ഷി​ക​ൾ ന​ൽ​കു​ന്ന സം​ഭാ​വ​ന​യാ​ണ്. യാ​തൊ​രു​വി​ധ​ത്തി​ലു​ള്ള ഫ​ണ്ടിം​ഗ് ഏ​ജ​ൻ​സി​ക​ളു​ടെ ധ​ന​സ​ഹാ​യ​വും അ​ഞ്ച​പ്പം ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ദൈ​നം​ദി​ന​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള സ​ഹാ​യം ചെ​റി​യ ഒൗ​ദാ​ര്യ​ങ്ങ​ളി​ലു​ടെ സ​മാ​ഹ​രി​ക്കു​ക​യും ​ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ലൂ​ടെ ഓ​രോ ഒൗ​ട്ട്്‌ലറ്റും സ്വ​യം പ​ര്യാ​പ​്ത​മാ​കു​ക​യും ​ലാ​ഭ​ന​ഷ്‌ടമില്ലാതെ ഒ​രേ മ​ന​സോ​ടെ മു​ന്നോ​ട്ടു പോ​കു​ക​യു​മാ​ണ് ഈ ​ഭോ​ജ​ന​ശാ​ല​യു​ടെ ​ല​ക്ഷ്യം.

അ​ഞ്ച​പ്പം കൊ​ണ്ട് അ​യ്യാ​യി​രം പേ​രു​ടെ വി​ശ​പ്പ് യേശു​ക്രി​സ്തു​മാ​റ്റി​യ​തു​പോ​ലെ എ​ല്ലാ​വ​രു​ടെ​യും വി​ശ​പ്പു​മാ​റ്റാ​നു​ള്ള ശ്ര​മ​മാ​ണ് അ​ഞ്ച​പ്പം ട്ര​സ്റ്റ് ന​ട​ത്തി​വ​രു​ന്ന​ത്. അ​ഞ്ചാ​മ​ത്തെ ഭ​ക്ഷ​ണ​ശാ​ല​യാ​ണ് കുറവിലങ്ങാട്ട് തു​റ​ന്നി​രി​ക്കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തും പാ​ലാ​യി​ലും അ​ങ്ക​മാ​ലി​യി​ലു​മൊ​ക്കെ ഭ​ക്ഷ​ണശാ​ല തു​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ഞ്ച​പ്പം ​ട്ര​സ്റ്റ്.

ജിബിൻ കുര്യൻ