INDIA@2070 Getting the jugaadsto fly
INDIA@2070
Getting the jugaadsto fly

Jose Puttanani
Page 173, Price: 200
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
സമകാലിക ഇന്ത്യയെ നിർവചിച്ചുകൊണ്ട് ഭാവിയെ പ്രവചിക്കുന്ന ലേഖനങ്ങൾ. ഇക്കണോമിക്സിന്‍റെ കണക്കുകൾക്കും നിർവചനങ്ങൾക്കുമപ്പുറം വികസനത്തി ന്‍റെയും വളർച്ചയുടെയും പ്രായോഗിക വശങ്ങളെ പഠനവിധേയമാക്കുന്നു. സാധാരണക്കാരായ മനുഷ്യരുടെ ജീവിതമാണ് ഇവിടെ അളവുകോലാക്കിയിരിക്കുന്നത്.

THE HOLY SAYINGS OF JESUS
(Vol-2) Mark

Jnanadas
Tr. by: C.G. Thomas
Page 266, Price: 495
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
സുവിശേഷത്തെ അടുത്തറിയാനും പഠിക്കാനും സഹായിക്കുന്ന പുസ്തകം. വിശുദ്ധ മർക്കോസിന്‍റെ സുവിശേഷമാണ് ഇവിടെ പഠനവിധേയമാക്കിയിട്ടുള്ളത്. ചരിത്രത്തിന്‍റെയും ദൈവശാസ്ത്രത്തി ന്‍റെയും പിൻബലത്തിലുള്ള വായന.

വിൻസെന്‍റ് ഡി പോളും മദർ തെരേസയും
ടോം മേലുകാവ്
പേ​ജ് 160, വി​ല: 160 രൂപ
മീഡിയ ഹൗസ്, ഡൽഹി
(വിശദവിവരങ്ങൾ മുകളിൽ)
പാവങ്ങളിൽ ദൈവത്തെ ദർശിക്കുന്ന വിശുദ്ധരായ രണ്ടു വ്യക്തിത്വങ്ങളെ അടുത്തറിയാനുള്ള ശ്രമം. പാവങ്ങളോടും ദൈവത്തോടുമുള്ള വിൻസെന്‍റ് ഡി പോളിന്‍റെയും മദർ തെരേസയുടെയും ആഭിമുഖ്യം ഏറെ സമാനതകളുള്ളതാണ്. നിരാലംബരായ മനുഷ്യരിൽ ദൈവത്തെ ദർശിക്കുന്നതിന്‍റെ ചിത്രം ഇതിലുണ്ട്.

വിത്ത് പറയുന്ന വിസ്മയ കഥ
സി. എസ്. വർഗീസ്
പേ​ജ് 74, വി​ല: 75 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
പ്രകൃതിയെയും സസ്യജാലങ്ങളെയും അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. വിത്ത് സ്വന്തം കഥ പറയുന്ന രീതിയിൽ എഴുതിയിരിക്കുന്നതിനാൽ കഥപോലെ വായിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും പ്രയോജനപ്രദം.

MUSAHARS: A NOBLE PEOPLE,
A RESILENT CULTURE

T. Nishaant
Page 500, Price: 695
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.live
www.amazon.in, www.ucanindia.in
പ്രധാനമായും ബിഹാറിൽ അധിവസിക്കുന്ന ആദിവാസിവിഭാഗമാണ് മുസാഹറുകൾ. അവരുടെ ജീവ ിതവും സംസ്കാരവുമാണ് ഈ പുസ്തകത്തിലുള്ളത്. മുസാഹറുകളെക്കുറിച്ച് പുറംലോകത്തിനു വളരെ കുറച്ച് അറിവേയുള്ളു. അവരെക്കുറിച്ച് പരമാവധി അറിവുകൾ ശേഖരിക്കാൻ ലേഖകനു കഴിഞ്ഞിട്ടുണ്ട്.

THE DIVINE PEDAGOGY OF FORMATION
An Analysis of the Formative Methods used Yahweh..
Paul Kalluveetil CMI
Page 393, Price: 595
Media House, Delhi.
(Details given above)
ദൈവം തന്‍റെ പദ്ധതികൾ വെളിപ്പെടുത്തുന്നതിന് ഉപയോഗിച്ച ബോധനരീതികളെക്കുറിച്ചുള്ള പഠനങ്ങ ളാണ് ഇതിലുള്ളത്. യഹോവ മനുഷ്യനോടു നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകളും അവയുടെ ശൈലിയും 17 അധ്യായങ്ങളിലൂടെ വിശദീകരിക്കുന്നു.

അമ്മേ ഭൂമീ
സി. എസ്. വർഗീസ്
പേ​ജ് 93, വി​ല: 90 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
മനുഷ്യനും പ്രകൃതിയും പരസ്പരം ബന്ധിതമാണെന്നും കൈകോർത്തു മുന്നേറണമെന്നും ഓർമിപ്പിക്കുന്ന ലേഖനങ്ങൾ. കുട്ടികളിൽ പ്രകൃതിസ്നേഹം വളർത്താൻ സഹായിക്കുന്ന ലളിതമായ വാക്കുകൾ.

ആകാശത്തിന്‍റെ മൗനം
ഫാ. നിർമലാനന്ദ് ഒഐസി
പേ​ജ് 87, വി​ല: 90 രൂപ
ജീവൻ ബുക്സ്, ഭരണങ്ങാനം.
ഫോൺ: 04822- 237474, 236487
ക്രിസ്തുവിനെയും അവരവരെയുംകുറിച്ചുള്ള ധ്യാനാത്മക ചിന്തകൾ. ആർഷഭാരത ചിന്തകളും വിശകലനത്തിന് ഉപയോഗിച്ചിട്ടുണ്ട്. ധനികനായ ലാസർ, ആകാശത്തിന്‍റെ മൗനം, ഇന്നിന്‍റെ സുവിശേഷം, പൂർണനായ ഗുരു തുടങ്ങിയ വിഷയങ്ങളാണ് വായനക്കാരുമായി പങ്കുവയ്ക്കുന്നത്. ലളിതം, സുന്ദരം.