യേശുവിൽ എത്തുന്ന പഴയ നിയമം
യേശുവിൽ എത്തുന്ന പഴയ നിയമം
റവ. ഡോ. തോമസ്
കാടൻകാവിൽ സിഎംഐ
പേ​ജ് 167, വി​ല: 250 രൂപ
ദീപിക ബുക്ക് ഹൗസ്, കോട്ടയം.
ഫോൺ: 0481-2564547
[email protected]
ചരിത്രപുരുഷനായ ക്രിസ്തുവിന്‍റെ വരവിനെക്കറിച്ച് പഴയനിയമപുസ്തകത്തിലെ പ്രവചനങ്ങൾ പുതിയ നിയമത്തിലെ വചനങ്ങളുമായി ചേർത്തുവായിക്കുകയാണ് ഇതിൽ. ക്രിസ്തുവിന്‍റെ ദൈവത്വത്തെ അടുത്തറിയാൻ സഹായിക്കുന്ന വിജ്ഞാനപ്രദമായ ലേഖനങ്ങൾ. ദൈവത്തിന്‍റെ മനുഷ്യാവതാരം ചരിത്രവുമായി ചേർത്തുവായിക്കാം. വിലപ്പെട്ട റഫറൻസ് കൂടിയാണ് ഈ പുസ്തകം.

കപോലം
ഡോ. ചെറിയാൻ കുനിയന്തോടത്ത്
പേ​ജ് 323, വി​ല: 340 രൂപ
ജനത ബുക്ക് സ്റ്റാൾ, തേവര, കൊച്ചി.
ചെറുകവിതകളുടെ സമാഹാരം. ഒറ്റ വാചകത്തിലുള്ളതു മുതൽ സാമാന്യം വലിയ കവിതകൾവരെ ഇതിലുണ്ട്. എല്ലാത്തിലും അടങ്ങിയിരിക്കുന്ന ചിന്തയുടെ വെളിച്ചം വായനക്കാരന്‍റെ ഉള്ളിലേക്കു പ്രവേശിക്കും. മതവും രാഷ്‌ട്രീയവും വ്യക്തിയും ധാർമികതയുമൊക്കെ പ്രമേയമായിരിക്കുന്നു. എഴുത്തുകാരനുമായി മറ്റക്കര സുകുമാരൻ നായർ നടത്തിയ അഭിമുഖവുമുണ്ട്.

നാടു നഷ്ടപ്പെട്ടവന്‍റെ ഓർമക്കുറിപ്പുകൾ
ഡോ. കെ.വി. തോമസ്
പേ​ജ് 152, വി​ല: 150 രൂപ
പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോട്
ഫോൺ: 0495-2720085-86
ജ്ഞാനസ്നാനം എന്ന പംക്തിയിലൂടെ മുന്പു പ്രസിദ്ധീകൃതമായ ലേഖനങ്ങളുടെ സമാഹാരം. പ്രമുഖ വ്യക്തികൾ, സംഭവങ്ങൾ , കൊച്ചുകൊച്ചു സംഭവങ്ങൾ എല്ലാം കഥാപാത്രങ്ങളെപ്പോലെ വായനക്കാർക്കുമുന്നിൽ എത്തുന്നു. നർമവും ഗൗരവമുള്ള ചിന്തകളും മാറി മാറിയെത്തുന്ന ചെറു ലേഖനങ്ങൾ രസമുള്ളതും ഹൃദ്യവുമാണ്.

കുട്ടികൾക്കൊരു കാവ്യസദ്യ
( 101 ബാലകവിതകൾ )
എഡിറ്റർ: എ.ബി.വി. കാവിൽപ്പാട്
പേ​ജ് 128, വി​ല: 110 രൂപ
കെ.കെ. ബുക്സ്, മേഴത്തൂർ, പാലക്കാട്.
വായിക്കാനറിയാവുന്ന കുട്ടികൾക്കു വായിക്കാനും മുതിർന്നവർക്കു കുഞ്ഞുങ്ങളെ ചൊല്ലിക്കേൾപ്പിക്കാനും കഴിയുന്ന ചെറു കവിതകൾ. ലളിതമായ കവിതകൾക്ക് ചിത്രങ്ങളുമുണ്ട്.

A to Z IN PROJECT CYCLE MANAGEMENT
A RESULT BASED APPROACH
Dr. Lukose P.J.
Translated by Glorista Arackal SABS
Page 134, Price: 250
Media House, Delhi.
Phone: 9555642600, 7599485900
www.mediahouse.online
www.amazon.in, www.ucanindia.in
പദ്ധതികളും പ്രസ്ഥാനങ്ങളും വിജയിപ്പിക്കാൻ സഹായകമായ ആസൂത്രണ(പ്രൊജക്റ്റ് സൈക്കിൾ മാനേജ്മെന്‍റ്)ത്തിന്‍റെ വിശദാംശങ്ങളാണ് ഇതിലുള്ളത്. ഫലത്തെ ലക്ഷ്യമാക്കിയുള്ള ആസുത്രണമാണ് ഇതിന്‍റെ പ്രത്യേകത. പദ്ധതികൾ വിജയിപ്പിക്കാനാവശ്യമായ പ്രായോഗിക മാർഗങ്ങളും വസ്തുനിഷ്ഠ മായി നല്കിയിരിക്കുന്നു. മാനേജ്മെന്‍റ് തലത്തിൽ പ്രവർത്തിക്കുന്നവർക്കും പഠിതാക്കൾക്കും വിലപ്പെട്ടത്.

വിശുദ്ധ വിലാപങ്ങൾ
സീനോ ജോൺ നെറ്റോ
പേ​ജ് 72, വി​ല: 100 രൂപ
ലോഗോസ് ബുക്സ്, പാലക്കാട്.
ഫോൺ: 9539055045, 8086126024
ചെറുകവിതകളാണ് പുസ്തകത്തിൽ. തനതായ ശൈലിയിൽ ജീവിതത്തെ മനോഹരമായി അവതരിപ്പിക്കുന്നു. സമകാലിക രാഷ്‌ട്രീയവും സമൂഹവും വ്യക്തിപരമായ വിഹ്വലതകളുമെല്ലാം പ്രമേയമാക്കിയിരിക്കുന്നു.

കലയും കലാപവും
മജീഷ്യൻ നാഥ്
പേ​ജ് 96, വി​ല: 100 രൂപ
ഹാൻസ് ചാരിറ്റബിൾ ട്രസ്റ്റ്, തിരുവനന്തപുരം.
ഫോൺ: 9847400080
സമൂഹത്തിലെ തെറ്റായ പ്രവണതകളെ തുറന്നുകാട്ടുകയും തിരുത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം. അനാരോഗ്യകരമായ ഭക്ഷണക്രമം, മദ്യം, മയക്കുമരുന്ന്, ലൈംഗിക പീഡനങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് എഴുത്ത്. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനസമാഹാരത്തിന്‍റെ രണ്ടാം പതിപ്പാണ്.

ജീവിതയാത്ര
ജോസഫ് പൂതക്കുഴി
പേ​ജ് 80, വി​ല: 100 രൂപ
ഭാഷാശ്രീ പുസ്തകപ്രസാധകസംഘം, കോഴിക്കോട്.
ഫോൺ: 8086913135, 9496063135
നന്മയുടെ നിറവുള്ള 12 കഥകൾ. ലളിതമായ ശൈലിയും നന്മയുടെ പക്ഷം ചേരലുമാണ് ഇതിനെ സവിശേഷമാക്കുന്നത്.