അധികമായാൽ ഉപ്പും...
നാം ​ദി​വ​സ​വും അ​ക​ത്താ​ക്കു​ന്ന ഉ​പ്പിന്‍റെ അ​ള​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. 15 മു​ത​ൽ 20 ഗ്രാം ​വ​രെ ഉ​പ്പാ​ണ് ദി​വ​സ​വും നമ്മ​ളി​ൽ പ​ല​രു​ടെ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, അ​ച്ചാ​റു​ക​ൾ, വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​തി​വാ​യും അ​മി​ത​മാ​യും ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഉ​പ്പ് ഉ​യ​ർ​ന്ന അ​ള​വി​ൽ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. പ്രോ​സ​സ്ഡ് ഫു​ഡ്സി​ൽ(​സം​സ്ക​രി​ച്ചു പാ​യ്ക്ക് ചെ​യ്ത) ഉ​പ്പ് ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ചി​പ്സ്, പ​പ്പ​ടം എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം ധാ​രാ​ളം ഉ​പ്പ് ശ​രീ​ര​ത്തി​നു കിട്ടുന്നു​ണ്ട്. മി​ക്ക​പ്പോ​ഴും ക​റി​ക​ളി​ലും ഉ​പ്പിന്‍റെ തോ​തു കൂ​ടു​ത​ലാ​യി​രി​ക്കും.

ദി​വ​സം ഒ​രാ​ൾ​ക്ക് അ​ഞ്ച് ഗ്രാം ​ഉ​പ്പ്

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​തു പ്ര​കാ​രം ഒ​രു ടീ ​സ്പൂ​ണ്‍ ഉ​പ്പു​മാ​ത്ര​മാ​ണ് ഒ​രാ​ൾ​ക്കു ദി​വ​സം ആ​വ​ശ്യ​മു​ള്ള​ത്. അ​താ​യ​ത് അ​ഞ്ച് ഗ്രാം. ​ഒ​രു സ്പൂ​ണ്‍ ഉ​പ്പി​ൽ നി​ന്ന് 2.3 ഗ്രാം ​സോ​ഡി​യം ശ​രീ​ര​ത്തി​നു ല​ഭ്യ​മാ​കും. ഒ​രു വ​യ​സു​ള്ള കുട്ടിക്ക് ദി​വ​സം ഒ​രു ഗ്രാം ​ഉ​പ്പു മ​തി. 2- 3 വ​യ​സാ​കു​ന്പോ​ൾ ര​ണ്ടു ഗ്രാം ​ഉ​പ്പ്. 6-7 വ​യ​സാ​കു​ന്പോ​ൾ മൂ​ന്നു ഗ്രാം ​ഉ​പ്പ്. കൗ​മാ​ര​പ്രാ​യം മു​ത​ൽ അ​ഞ്ചു​ഗ്രാം ഉ​പ്പ്. ന​ന്നാ​യി അ​ദ്ധ്വാ​നി​ച്ചു വി​യ​ർ​ക്കു​ന്ന​വ​ർ​ക്കു​പോ​ലും ദി​വ​സ​വും ആ​റു ഗ്രാ​മി​ൽ താ​ഴെ ഉ​പ്പു മ​തി. അ​ത് ലറ്റു​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഉ​പ്പ് കു​റ​ച്ചു​കൂ​ടി ആ​കാം; അ​വ​ർ ധാ​രാ​ളം വി​യ​ർ​ക്കു​ന്ന​വ​രാ​ണ്.

ബി​പി കൂ​ടും, കാ​ൽസ്യം ന​ഷ്ട​മാ​കും

ര​ക്ത​സമ്മ​ർ​ദ​വും(ബിപിയും) ഉ​പ്പു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്. ഉ​പ്പ് ക​ഴി​ച്ചാ​ൽ ര​ക്ത​സ​മ്മർ​ദം പെ​ട്ടെന്നു കൂ​ടും. ഉ​പ്പ് കൂ​ടു​ത​ൽ ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ൽ നി​ന്ന് കാ​ൽ​സ്യം കൂ​ടു​ത​ൽ അ​ള​വി​ൽ ന​ഷ്ട​മാ​കും.

സോ​ഡി​യം വേ​ണം, പ​ക്ഷേ...

സോ​ഡി​യം ശ​രീ​ര​ത്തി​ന് അ​വ​ശ്യം വേ​ണ്ട ധാ​തു​വാ​ണ്. ഉ​പ്പി​ലൂ​ടെ​യാ​ണ് സോ​ഡി​യം മു​ഖ്യ​മാ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലും സോ​ഡി​യ​മു​ണ്ട്. പ​ല​പ്പോ​ഴും നാം ​ക​ഴി​ക്കു​ന്ന പ​ല മ​രു​ന്നു​ക​ളി​ലും സോ​ഡി​യ​മു​ണ്ട്.

ബി​പി കൂ​ട്ടുന്ന സോ​ഡി​യം

ശ​രീ​ര​ത്തി​ലെ​ത്തു​ന്ന സോ​ഡി​യ​ത്തിന്‍റെ തോ​ത് ബാ​ല​ൻ​സ് ചെ​യ്യു​ന്ന​തു പൊട്ടാസ്യ​മാ​ണ്. പൊട്ടാ​സ്യം കിട്ടുന്ന​തു പ​ച്ച​ക്ക​റി​ക​ളി​ൽ നി​ന്നും പ​ഴ​വ​ർ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. മി​ക്ക പ​ച്ച​ക്ക​റി​ക​ളി​ലും
സോ​ഡി​യ​വും പൊട്ടാ​സ്യ​വും അ​ട​ങ്ങി​യിട്ടുണ്ട്.

പ​ച്ച​ക്ക​റി​ക​ൾ ഒ​ഴി​വാ​ക്കി പ്രോ​സ​സ്ഡ് ഫു​ഡ്സ് ശീ​ല​മാ​ക്കു​ന്ന​വ​രാ​ണ് നമ്മ​ളി​ൽ പ​ല​രും. പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കാ​ത്ത​വ​ർ ഉ​പ്പ് കൂ​ടു​ത​ലാ​യി ക​ഴി​ക്കു​ന്പോ​ൾ ശ​രീ​ര​ത്തി​ൽ സോ​ഡി​യ​ത്തിന്‍റെ അ​ള​വു ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്നു. സോ​ഡി​യം ശ​രീ​ര​ത്തി​ൽ വെ​ള്ളം പി​ടി​ച്ചു​നി​ർ​ത്തും. അ​താ​യ​ത് ര​ക്ത​ത്തി​ലെ വെ​ള്ള​ത്തിന്‍റെ അ​ള​വു കൂ​ടും. ര​ക്ത​ത്തിന്‍റെ വ്യാ​പ്തം കൂ​ടും. അ​പ്പോ​ൾ ര​ക്ത​സമ്മ​ർ​ദം(​ബി​പി) കൂ​ടും.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ടന്‍റ്
(ഉപ്പിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അടുത്ത ലക്കത്തിൽ)