മസ്തിഷ്കാഘാതം പ്രതിരോധിക്കാൻ വഴിയുണ്ട്
ത​ല​ച്ചോ​റി​ലേ​ക്ക്‌ പോ​കു​ന്ന ഒ​ന്നോ അ​തി​ല​ധി​ക​മോ ര​ക്ത​ധ​മ​നി​ക​ളു​ടെ ത​ക​രാ​റ്‌ മൂ​ലം ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർത്ത​ന​ത്തി​ന്‌ പെ​ട്ടെ​ന്നു​ണ്ടാ​കു​ന്ന ആ​ഘാ​ത​മാ​ണ‌് സ്ട്രോ​ക്ക്‌ അ​ഥ​വാ മ​സ്ഥി​ഷ്കാ​ഘാ​തം എ​ന്ന്‌ പ​റ​യു​ന്ന​ത്‌.

മ​സ്ഥി​ഷ്കാ​ഘാ​തം ‌ പൊ​തു​വെ ര​ണ്ടു​ത​ര​ത്തി​ല്‍ കാ​ണു​ന്നു.

1. ഇ​സ്കീ​മി​ക് സ്ട്രോ​ക്ക്‌
2. ഹെ​മ​റാ​ജി​ക് സ്ട്രോ​ക്ക്


ര​ക്ത​ധ​മ​നി​ക​ളി​ൽ ര​ക്തം ക​ട്ടപി​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്‌ സ്ട്രോ​ക്ക്‌ ഇ​സ്കീ​മി​ക് എ​ന്ന്‌ പ​റ​യു​ന്ന​ത്‌. ഇ​ത്‌ ര​ക്ത​ചം​ക്ര​മ​ണ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ൾക്ക്‌ ​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു.

ര​ക്ത​ധ​മ​നി പൊ​ട്ടി ര​ക്തം ത​ല​ച്ചോ​റി​ലെ കോ​ശ​ങ്ങ​ളി​ല്‍ നി​റ​യു​ക​യും ത​ക​രാ​റു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യെ സ്ട്രോ​ക്ക് ഹെ​മ​റാ​ജി​ക് എ​ന്ന്‌ പ​റ​യു​ന്നു. ഹെ​മ​റാ​ജി​ക് സ്ട്രോ​ക്ക് ഇ​സ്കീ​മി​ക്‌ സ്ട്രോ​ക്കി​നെ​ക്കാ​ള്‍ മാ​ര​ക​മാ​ണ്.

ശ​രീ​ര​ത്തി​ന്‍റെ ഒ​രു വ​ശ​ത്ത്‌ പെ​ട്ടെ​ന്ന്‌ ബ​ല​ക്ഷ​യ​വും ത​ല​ചു​റ്റ​ലും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ അ​ത്‌ സ്ട്രോ​ക്കി​ന്‍റെ ​ല​ക്ഷ​ണ​മാ​യി കാ​ണാം.

മു​ഖ​ത്ത്‌ കോ​ട്ടം ഉ​ണ്ടാ​വു​ക, സം​സാ​രി​ക്കാ​നും ഗ്ര​ഹി​ക്കാ​നു​മു​ള്ള ബു​ദ്ധി​മു​ട്ട്‌, മ​ര​വി​പ്പ്‌, ശ​രീ​ര​ത്തി​ന്‍റെ ​അ​സ​ന്തു​ലി​താ​വ​സ്ഥ, കാ​ഴ്ച ശ​ക്തി കു​റ​യു​ക, അ​വ്യ​ക്ത​ത എ​ന്നി​വ​യി​ലേ​തെ​ങ്കി​ലും അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണെ​ങ്കി​ല്‍ അ​തും സ്ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

സ്ട്രോ​ക്കി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു തു​ട​ങ്ങു​മ്പോ​ഴേ രോ​ഗി ചി​കി​ത്സ​യ്ക്ക്‌ വി​ധേ​യ​പ്പെ​ടേ​ണ്ട​താ​ണ്‌. ല​ക്ഷ​ണം ക​ണ്ട് മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ ര​ക്തം ക​ട്ട​പി​ടി​ച്ച​ത്‌ മാ​റ്റു​വാ​നു​ള്ള മ​രു​ന്ന്‌ രോ​ഗി​ക്ക് ന​ല്കേ​ണ്ട​താ​ണ്‌. ഇ​തി​നെ ത്രോം​ബോ​ലി​റ്റി​ക്‌ തെ​റാ​പ്പി എ​ന്ന്‌ പ​റ​യു​ന്നു. ഈ ​ചി​കി​ത്സ വ​ഴി സ്ട്രോ​ക്ക്‌ മൂ​ലം ഉ​ണ്ടാ​വു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾക്ക്‌ ​ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​കും.

ഉ​യ​ർന്ന ​ര​ക്ത​സ​മ്മ​ർദവും പ്ര​മേഹ​വും ഉ​ള്ള​വ​ര്‍ കൃ​ത്യ​മാ​യി മ​രു​ന്ന്‌ ക​ഴി​ച്ച്‌ നി​യ​ന്ത്രി​ക്കേ​ണ്ട​താ​ണ്. ഫി​സി​യോ തെ​റാ​പ്പി, സ്പീ​ച്ച്‌ തെ​റാ​പ്പി, ഒ​ക്കു​പ്പേ​ഷ​ണ​ല്‍ തെ​റാ​പ്പി, ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കു​വാ​നു​ള്ള മ​രു​ന്നു​ക​ള്‍ എ​ന്നി​വ​യി​ലൂ​ടെ സ്ട്രോ​ക്കി​നെ അ​തി​ജീ​വി​ക്കാ​നാ​വും.

മ​ഷ്തി​ഷ്‌​കാ​ഘാ​തം, ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തി​ൽ നി​ന്നാ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ങ്കി​ൽ, ര​ക്ത​ക്ക​ട്ട അ​ഥ​വാ ക്ലോ​ട്ട് അ​ലി​യി​ക്കു​ന്ന മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ, ക്ലോ​ട്ടി​നെ അ​ലി​യി​ക്കു​വാ​നും ത​ല​ച്ചോ​റി​ലേ​ക്ക് ര​ക്ത​യോ​ട്ടം തി​രി​ച്ചു കൊ​ണ്ടു​വ​രാ​നും സാ​ധി​ക്കും.

ആ​ൾ​ട്ടി​പ്ലേ​സ് അ​ഥ​വാ റെ​കോ​മ്പി​നെ​ന്‍റ് റ്റി​ഷു പ്ലാ​സ്മി​നോ​ജ​ൻ ആ​ക്ടി​വേ​റ്റ​ർ (rt-PA) എ​ന്നാ​ണ് ആ ​മ​രു​ന്നി​ന്‍റെ പേ​ര്. ഇ​ങ്ങനെ മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചു ക്ലോ​ട്ട് അ​ലി​യി​ക്കു​ന്ന​തി​നെ ത്രോ​മ്പോ​ളി​സി​സ് തെ​റാ​പ്പി എ​ന്ന് പ​റ​യു​ന്നു

സാ​ധാ​ര​ണ 4 - 4.5 മ​ണി​ക്കൂ​റി​ന​ക​ത്തു ത്രോ​മ്പോ​ളി​സി​സ് ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. എ​ന്നാ​ൽ ചി​ല​രി​ൽ 6 മ​ണി​ക്കൂ​ർ വ​രെ ഇ​ത് ചെ​യ്യു​വാ​നു​ള്ള സ​മ​യം ല​ഭി​ച്ചേ​ക്കാം. പ​ക്ഷെ സ​മ​യം അ​തി​ക്ര​മി​ക്കും തോ​റും ത്രോ​മ്പോ​ളി​സി​സ് ചെ​യ്യു​ന്ന​തി​ന്‍റെ ഗു​ണം കു​റ​യു​ന്നു. അ​തി​നാ​ൽ സം​ശ​യം തോ​ന്നി​യാ​ൽ ഉ​ട​നെ ത​ന്നെ നി​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ന്ന​താ​ണ് ഉ​ചി​തം.

ഹൃ​ദ്രോ​ഗം വ​രു​മ്പോ​ൾ സ്റ്റെന്‍റ് ഇ​ടു​ന്ന​തു ഇ​പ്പോ​ൾ എ​ല്ലാ​വ​ർക്കും സു​പ​രി​ചി​ത​മാ​ണ്. എ​ന്നാ​ൽ മ​സ്തി​ഷ്‌​കാ​ഘാ​തം സം​ഭ​വി​ക്കു​ന്ന​വ​രി​ലും ഈ ​ചി​കി​ത്സാ രീ​തി ഉ​പ​യോ​ഗ​പ്ര​ദ​മാ​ണെ​ന്നു ന​മ്മു​ടെ നാ​ട്ടി​ൽ പ​ല​ർ​ക്കും അ​റി​യി​ല്ല. സ്റ്റെ​ന്‍റുക​ൾ ര​ക്ത​ധ​മ​നി​ക​ളി​ൽ വ​യ്ക്കു​ന്ന​തി​ലൂ​ടെ, ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം തി​രി​കെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ത്രോ​ന്പോസി​സ് പോ​ലെ ത​ന്നെ, ഇ​തി​നും സ​മ​യ​ബ​ന്ധി​ത​മാ​യു​ള്ള ഇ​ട​പെ​ട​ൽ അ​ത്യാ​വ​ശ്യ​മാ​ണ്.

പക്ഷേ, ഏ​തൊ​രു രോ​ഗ​ത്തെ പോ​ലെ​യും,മ​സ്തി​ഷ്കാ​ഘാ​ത​ത്തി​ലും, പ്ര​തി​രോ​ധം ത​ന്നെ​യാ​ണ് ചി​കി​ത്സയെ​ക്കാ​ൾ ഉ​ചി​തം.

മ​സ്ഥി​ഷ്കാ​ഘാ​തം എ​ങ്ങനെ ത​ടു​ക്കാം

മ​സ്തിഷ്കാഘാ​തം നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ ത​ക​ർ​ക്കു​ന്ന​തി​ന് മു​ന്നെ, നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ത്തെ എ​ങ്ങനെ മെ​ച്ച​പ്പെ​ടു​ത്താം എ​ന്ന​തി​ന് ഇ​താ 7 വ​ഴി​ക​ൾ.

ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കു​ക ::

ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം നി​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ൽ വ​രാ​തി​രു​ന്നാ​ൽ മ​സ്തിഷ്കാ​ഘാ​ത​ത്തി​ന് ഒ​രു വ​ലി​യ കാ​ര​ണ​മാ​കു​ന്നു.

നി​ങ്ങ​ളു​ടെ അ​നു​യോ​ജ്യ​മാ​യ നി​ല :: 135/85 ൽ ​കു​റ​വ് ര​ക്ത​സ​മ്മ​ർ​ദം നി​ല​നി​ർ​ത്തു​ക. എ​ന്നാ​ൽ ചി​ല​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, 140/90 കൂ​ടു​ത​ൽ അ​നു​യോ​ജ്യം ആ​കാം.

ഇ​തെ​ങ്ങ​നെ നേ​ടാം:

1.ഭ​ക്ഷ​ണ​ത്തി​ലെ ഉ​പ്പ് കു​റ​യ്ക്കു​ക. ദി​വ​സ​ത്തി​ൽ 1,500 മി​ല്ലി​ഗ്രാം എ​ന്ന തോ​തി​ൽ കു​റ​യ്ക്കു​ക (അ​ര ടീ​സ്പൂ​ൺ).

2.കൊ​ള​സ്റ്റ​റോ​ൾ കൂ​ടി​യ ഭ​ക്ഷ​ണ​പ​ദാ​ർ​ത്ഥ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക. ചീ​സ്, ഐ​സ്ക്രീം തു​ട​ങ്ങി​യ ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ ഭ​ക്ഷ​ണ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക.

3.ദി​വ​സ​വും 4 മു​ത​ൽ 5 വ​രെ ക​പ്പ് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും. ആ​ഴ്ച​യി​ൽ ര​ണ്ടോ മൂ​ന്നോ ത​വ​ണ മ​ത്സ്യ​വും ക​ഴി​ക്കു​ക. ധാ​രാ​ളം ധാ​ന്യ​ങ്ങ​ളും ക​ഴി​ക്കു​ക.

4.കൂ​ടു​ത​ൽ വ്യാ​യാ​മം - ഒ​രു ദി​വ​സ​ത്തി​ൽ കു​റ​ഞ്ഞ​ത് 30 മി​നി​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ഒ​പ്പം അ​തി​ല​ധി​കം കാ​ര്യ​ങ്ങ​ളും ചെ​യ്യു​ക.

5. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കു​ക.

6.ആ​വ​ശ്യ​മെ​ങ്കി​ൽ ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കാ​നു​ള്ള മ​രു​ന്നു​ക​ൾ ക​ഴി​ക്കു​ക.
ഭാ​രം കു​റ​യ്ക്കു​ക

പൊ​ണ്ണ​ത്ത​ടി​യും, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട,ഉ​യ​ർ​ന്ന ര​ക്‌​ത​സ​മ്മ​ർ​ദ്ദം, പ്ര​മേ​ഹം, എ​ന്നീ​രോ​ഗ​ങ്ങ​ൾ മ​സ്തിഷ്കാ​ഘാ​ത​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രേ വ​ർ​ധി​പ്പി​ക്കു​ന്നു.

നി​ങ്ങ​ളു​ടെ ല​ക്‌​ഷ്യം: നി​ങ്ങ​ളു​ടെ ബോ​ഡി മാ​സ്സ് ഇ​ൻഡ​ക്സി​നെ 25 നു ​താ​ഴെ കൊ​ണ്ടു​വ​രു​ക എ​ന്ന​താ​ണ്. പ​ക്ഷെ ഇ​ത് നി​ങ്ങ​ളെ കൊ​ണ്ട് സാ​ധി​ക്കി​ല്ല എ​ന്ന് തോ​ന്നി​യാ​ൽ, നി​ങ്ങ​ളു​ടെ ഡോ​ക്ട​റു​മാ​യി സം​സാ​രി​ച്ചു , നി​ങ്ങ​ൾക്ക് ഒ​തു​ക്കു​ന്ന ഒ​രു ബോ​ഡി മാ​സ്സ് ഇ​ൻഡ​ക്സി​ൽ കൊ​ണ്ടു​വ​രു​ക.

ഇ​തെ​ങ്ങനെ നേ​ടാം:

1.ഒ​രു ദി​വ​സം 1500 - 2000 ക​ലോ​റി​ക​ൾ​ക്ക​പ്പു​റം ക​ഴി​ക്കാ​തി​രി​ക്കു​വാ​ൻ ശ്ര​മി​ക്കു​ക.
2.നി​ങ്ങ​ൾ ദി​വ​സേ​ന ചെ​യ്യു​ന്ന ജോ​ലി​ക​ളി​ലൂ​ടെ, വ്യാ​യാ​മ​ത്തിന്‍റെ അ​ള​വ് കൂ​ട്ടു​ക. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ന​ട​ക്കു​ന്ന​തും, ടെ​ന്നീ​സ് ക​ളി​ക്കു​ന്ന​തും.

വ്യാ​യാ​മം കൂ​ട്ടു​ക

വ്യാ​യാ​മം ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും, ര​ക്ത​സ​മ്മ​ർ​ദ്ദം കു​റ​ക്കു​ന്ന​തി​നു​മ​പ്പു​റം, അ​തി​ലൂ​ടെ മ​സ്തിഷ്കാഘാ​തം സം​ഭ​വിക്കാ​നു​ള്ള സാ​ധ്യ​ത​യും ന​മു​ക്കു കു​റ​യ്ക്കാ​ൻ ക​ഴി​യു​ന്നു.

ഇ​തെ​ങ്ങനെ നേ​ടാം:

1.ഒ​രു മ​തി​യാ​യ അ​ള​വി​ൽ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ​മെ​ങ്കി​ലും വ്യാ​യാ​മം ചെ​യ്യു​ക.

2.നി​ങ്ങ​ളു​ടെ വീ​ടി​നു ചു​റ്റു​മോ, പ​റ​മ്പി​ലോ, മൈ​താ​ന​ത്തി​ലോ , എ​ല്ലാ ദി​വ​സ​വും പ്രാ​ത​ലി​നു ശേ​ഷം ന​ട​ക്കാ​ൻ പോ​കു​ക .

3.കൂ​ട്ടു​കാ​രോ​ടൊ​പ്പം ഒ​രു ഫി​റ്റ്ന​സ് ക്ല​ബ് തു​ട​ങ്ങു​ക

4.വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ, അ​ണയ്​ക്കു​ന്ന​ത് വ​രെ ചെ​യ്യു​ക, എ​ന്നാ​ൽ നി​ങ്ങ​ൾ​ക്കു സം​സാ​രി​ക്കാ​ൻ ക​ഴി​യു​ക​യും വേ​ണം.

5.ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കു​ന്നതി​നു പ​ക​രം, കോ​ണി​പ്പ​ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ക.

6.30 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യാ​ൻ ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, അ​തി​നെ മൂ​ന്ന് 10 മി​നി​റ്റ് സെ​ഷ​നു​ക​ൾ ആ​ക്കു​ക.

മ​ദ്യം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക
ഏ​ട്രി​യ​ൽ ഫി​ബ്രി​ലേഷ​ൻ ഉ​ണ്ടെ​ങ്കി​ൽ, അ​ത് ചി​കി​ത്സി​ക്കു​ക.


താ​ളം തെ​റ്റി​യ ഹൃ​ദ​യ​മി​ടി​പ്പു​ക​ളി​ൽ ഒ​ന്നാ​ണ് ഏ​ട്രി​യ​ൽ ഫി​ബ്രി​ലെ​ഷ​ൻ. ഇ​തി​ലൂ​ടെ ര​ക്ത ധ​മ​നി​ക​ളി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്നു, ഈ ​ര​ക്ത​ക്ക​ട്ട, ത​ല​ച്ചോ​റി​ലേ​ക്കു പോ​കു​ന്ന​തി​ലൂ​ടെ മ​സ്തിഷ്കാഘാ​ത​മു​ണ്ടാ​കാം.

ഇ​തെ​ങ്ങനെ നേ​ടാം:

1.നി​ങ്ങ​ൾക്ക് വേ​ഗ​ത്തി​ലു​ള്ള ഹൃ​ദ​യ​മി​ടി​പ്പ്, ശ്വാ​സം​മു​ട്ട​ൽ എ​ന്നി​വ​യു​ണ്ടെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ഡോ​ക്ട​റെ കാ​ണു​ക.

2.ഏ​ട്രി​യ​ൽ ഫി​ബ്രി​ലെ​ഷ​ൻ ഉ​ണ്ടെ​ങ്കി​ൽ ര​ക്ത​ത്തി​ന്‍റെ ക​ട്ടി കു​റ​യ്ക്കു​ന്ന മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ട​താ​യി വ​ന്നേ​ക്കാം.

പ്ര​മേ​ഹം ചി​കി​ത്സി​ക്കു​ക

വ​ള​രെ നാ​ളു​ക​ളാ​യു​ള്ള പ്ര​മേ​ഹം, നി​ങ്ങ​ളു​ടെ ര​ക്ത​ധ​മ​നി​ക​ളെ ന​ശി​പ്പി​ക്കാം. അ​തി​ലൂ​ടെ ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള സാ​ധ​്യ​ത വ​ർ​ധി​ക്കു​ന്നു.

ഇ​തെ​ങ്ങനെ നേ​ടാം:

1.നി​ങ്ങ​ളു​ടെ ര​ക്ത​ത്തി​ലെ ഗ്ലു​ക്കോ​സി​ന്‍റെ അ​ള​വ് സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്കു​ക

2.ആ​ഹാ​രം, വ്യാ​യാ​മം, മ​രു​ന്നു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പ്ര​മേ​ഹ​ം നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ണ്ടു​വ​രു​ക.

പു​ക​വ​ലി നി​ർ​ത്തു​ക

പു​ക​വ​ലി ര​ക്ത​ധ​മ​നി​ക​ളി​ൽ, ര​ക്തം ക​ട്ട​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ര​ക്ത​ത്തി​ന്‍റെ ക​ട്ടി കൂ​ട്ടു​ന്നു. ര​ക്ത​ധ​മ​നി​ക​ളു​ടെ ഭി​ത്തി​ക​ളി​ൽ പ്ലാ​ക്കു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു. അ​തി​ലൂ​ടെ ര​ക്ത​ക്ക​ട്ട​ക​ൾ ഉ​ണ്ടാ​കു​ക​യും മ​സ്തിഷ്കാഘാ​ത​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും കൂ​ട്ടു​ന്നു.

ഇ​തെ​ങ്ങനെ നേ​ടാം:

1.പു​ക​വ​ലി നി​ർ​ത്തു​ന്ന​തി​നാ​യി ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം തേ​ടു​ക.

2.പു​ക​വ​ലി നി​ർ​ത്താ​നാ​യി, മ​രു​ന്നു​ക​ളും, കൗ​ൺ​സലി​ങ്ങും മ​റ്റു മാ​ർ​ഗ​ങ്ങ​ളും തേ​ടു​ക.

3.പു​ക​വ​ലി നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഒ​രി​ക്ക​ലും വി​ട​രു​ത്.

ഓ​ർ​ക്കു​ക പ്ര​തി​രോ​ധം ത​ന്നെ​യാ​ണ് ചി​കി​ത്സാ​യേ​ക്കാ​ൾ ഉ​ചി​തം…..

ഡോ. ജി​ബു കെ. ​ജൊ
MBBS, MD(General Medicine), DM(Neurology),
കൺസൾട്ടന്‍റ് ന്യൂറോളജിസ്റ്റ്, എംജിഎം മുത്തൂറ്റ് മെഡിക്കൽ സെന്‍റർ, പത്തനംതിട്ട