പ​ല്ലുപു​ളി​പ്പ് - കാരണങ്ങളും ചികിത്സയും
പ​ല്ലി​ന്‍റെ ഏ​റ്റ​വും സെ​ൻ​സി​റ്റീ​വാ​യ പാ​ളി​യാ​ണ് ഡെ​ന്‍റി​ൻ. അ​തി​നു കാ​ര​ണം അ​വ​യി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു ട്യൂ​ബ്യൂ​ളു​ക​ൾ ആ​ണ്. ഈ ​ട്യൂ​ബ്യൂ​ളു​ക​ൾ പ​ല്ലി​ന്‍റെ ഏ​റ്റ​വും അ​ക​ത്തെ പാ​ളി​യി​ലു​ള്ള ഞ​ര​ന്പു​ക​ളി​ലാ​ണ് ചെ​ന്നു​ചേ​രു​ന്ന​ത്. ചൂ​ടു​ള്ള​തോ ത​ണു​ത്ത​തോ ആ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കു​ന്പോ​ൾ ട്യൂ​ബ്യൂ​ളു​ക​ൾ ​വ​ഴി ഈ ​ചൂ​ടും ത​ണു​പ്പും പ​ല്ലി​ന്‍റെ ഉ​ള്ളി​ലെ ഞ​ര​ന്പു​ക​ളി​ൽ എ​ത്തു​ക​യും രോ​ഗി​ക്ക് പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

ചൂ​ടു​ള്ള​തോ ത​ണു​പ്പു​ള്ള​തോ മ​ധു​ര​മു​ള്ള​തോ ആ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കു​ന്പോ​ൾ പ​ല്ലു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന അ​ഥ​വാ പു​ളി​പ്പാ​ണ് പ​ല്ലു​പു​ളി​പ്പ് എ​ന്നു പ​റ​യു​ന്ന​ത്.

കാ​ര​ണ​ങ്ങ​ൾ

പ്ര​ധാ​ന​മാ​യും ര​ണ്ടു കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ടാ​ണ് പ​ല്ലു​പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഒ​ന്നു​കി​ൽ പ​ല്ലി​ന്‍റെ ഇ​നാ​മ​ൽ ന​ഷ്ട​പ്പെ​ടു​ന്ന​തു​കൊ​ണ്ട് അ​ല്ലെ​ങ്കി​ൽ മോ​ണ​ചു​രു​ക്കം​കൊ​ണ്ട്. ഈ ​ര​ണ്ടു സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ​ല്ലി​ന്‍റെ ര​ണ്ടാ​മ​ത്തെ പാ​ളി​യാ​യ ഡെ​ന്‍റി​ൻ എ​ക്സ്പോ​സ്ഡ് ആ​കു​ന്നു. പ​ല്ലി​ന്‍റെ ഏ​റ്റ​വും സെ​ൻ​സി​റ്റീ​വാ​യ പാ​ളി​യാ​ണ് ഡെ​ന്‍റി​ൻ.

അ​തി​നു കാ​ര​ണം അ​വ​യി​ലു​ള്ള ആ​യി​ര​ക്ക​ണ​ക്കി​നു ട്യൂ​ബ്യൂ​ളു​ക​ൾ ആ​ണ്. ഈ ​ട്യൂ​ബ്യൂ​ളു​ക​ൾ പ​ല്ലി​ന്‍റെ ഏ​റ്റ​വും അ​ക​ത്തെ പാ​ളി​യി​ലു​ള്ള ഞ​ര​ന്പു​ക​ളി​ലാ​ണ് ചെ​ന്നു​ചേ​രു​ന്ന​ത്. ചൂ​ടു​ള്ള​തോ ത​ണു​ത്ത​തോ ആ​യ ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ ക​ഴി​ക്കു​ന്പോ​ൾ ട്യൂ​ബ്യൂ​ളു​ക​ൾ​വ​ഴി ഈ ​ചൂ​ടും ത​ണു​പ്പും പ​ല്ലി​ന്‍റെ ഉ​ള്ളി​ലെ ഞ​ര​ന്പു​ക​ളി​ൽ എ​ത്തു​ക​യും രോ​ഗി​ക്ക് പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

കാരണങ്ങൾ

തെ​റ്റാ​യ ടൂ​ത്ത് ബ്ര​ഷിം​ഗ് - ഹാ​ർ​ഡ് ബ്ര​സി​ൽ ഉ​ള്ള ടൂ​ത്ത്ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ൽ സമയം പ​ല്ല് തേ​ക്കു​ന്ന​ത്. ആ​വ​ശ്യ​ത്തി​ല​ധി​കം ശ​ക്തി ഉ​പ​യോ​ഗി​ച്ചു പ​ല്ല് തേ​യ്ക്കു​ന്ന​ത്. ഇ​ത്ത​രം ബ്ര​ഷിം​ഗ് രീ​തി​കൊ​ണ്ട് പ​ല്ലി​ന്‍റെ പു​റാ​വ​ര​ണ​മാ​യ ഇ​നാ​മ​ലി​ന് തേ​യ്മാ​നം സം​ഭ​വി​ക്കു​ക​യും ഉ​ള്ളി​ലു​ള്ള ഡെ​ന്‍റി​ൻ എ​ക്സ്പോ​സാ​വു​ക​യും ചെ​യ്യു​ന്നു.

പ​ല്ല് വെ​ളു​പ്പി​ക്കു​ന്ന ടൂ​ത്ത്പേ​സ്റ്റ് - പ​ല ടൂ​ത്ത്പേ​സ്റ്റു​ക​ളും പ​ല്ല് വെ​ളു​പ്പി​ക്കാ​നാ​യി ചേ​ർ​ക്കു​ന്ന ചി​ല പ​ദാ​ർ​ഥ​ങ്ങ​ൾ പു​ളി​പ്പി​നു കാ​ര​ണ​മാ​കു​ന്നു. അ​മ്ല​ത്വമു​ള്ള ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ, സോ​ഫ്റ്റ് ഡ്രി​ങ്ക്സി​ലു​ള്ള ആ​സി​ഡു​ക​ൾ, ലെ​മ​ണ്‍, മു​ന്തി​രി ജ്യൂ​സു​ക​ൾ ഇ​വ​യെ​ല്ലാം പ​ല്ല് പു​ളി​പ്പ് ഉ​ണ്ടാ​ക്കു​ന്ന​വ​യാ​ണ്.

മൗ​ത്ത് വാ​ഷ് - മൗ​ത്ത് വാ​ഷു​ക​ളി​ൽ ആ​ൽ​ക്ക​ഹോ​ൾ, കെ​മി​ക്ക​ൽ​സ് എ​ന്നി​വ അ​ട​യ​ങ്ങി​യി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വ​യു​ടെ തു​ട​ർ​ച്ച​യാ​യ ഉ​പ​യോ​ഗം പ​ല്ലു​പു​ളി​പ്പ് ഉ​ണ്ടാ​ക്കു​ന്നു.

പ​ല്ല് ക​ടി​ക്കു​ന്ന സ്വ​ഭാ​വം

പ​ല്ല് ക​ടി​ക്കു​ന്ന സ്വ​ഭാ​വം ഇ​നാ​മ​ലി​ന്‍റെ തേ​യ്മാ​ന​ത്തി​നു കാ​ര​ണ​മാ​കും. കാ​ല​ക്ര​മേ​ണ ഡെ​ന്‍റി​ൻ എ​ക്സ്പോ​സ് ആ​വു​ക​യും പു​ളി​പ്പ് ഉ​ണ്ടാ​കു​ക​യും ചെ​യ്യു​ന്നു. അ​ട​ച്ച പ​ല്ലു​ക​ളു​ടെ ഫി​ല്ലിം​ഗി​ന്‍റെ ചു​റ്റി​നും ഉ​ണ്ടാ​കു​ന്ന കേ​ട് നാ​ളു​ക​ൾ ക​ഴി​യു​ന്തോ​റും ഫി​ല്ലിം​ഗി​നു ബ​ല​ക്ഷ​യം വ​രാ​നും പൊ​ട്ട​ലു​ണ്ടാ​കാ​നും ഇ​ട​യു​ണ്ട്. ആ ​വി​ള്ള​ലു​ക​ളി​ലൂ​ടെ ബാ​ക്ടീ​രി​യ ക​ട​ന്നു​കൂ​ടി ആ​സി​ഡ് രൂ​പ​പ്പെ​ട്ട് ഇ​നാ​മ​ലി​ന് കേ​ടു​വ​രി​ക​യും ഒ​പ്പം സെ​ൻ​സി​റ്റി​വി​റ്റി ഉ​ണ്ടാ​യെ​ന്നും വ​രാം.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

തീ​ക്ഷ്ണ​വും അ​പ്ര​തീ​ക്ഷി​ത​വു​മാ​യ വേ​ദ​ന​യാ​ണ് പ്ര​ധാ​ന ല​ക്ഷ​ണം. അ​തി​നു പ്രേ​ര​ക​മാ​കു​ന്ന പ്ര​ധാ​ന കാ​ര​ണം ത​ണു​പ്പാ​ണ്. ഹൈ​പ്പ​ർ സെ​ൻ​സി​റ്റി​വി​റ്റി​യു​മാ​യി എ​ത്തു​ന്ന​വ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലും ത​ണു​പ്പാ​ണ് പ്ര​ധാ​ന ശ​ത്രു. ചൂ​ടു​ള്ള​തും ത​ണു​പ്പു​ള്ള​തു​മാ​യ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ, മ​ധു​രം, അ​മ്ലത്വം നി​റ​ഞ്ഞ ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ൾ, ത​ണു​ത്ത വാ​യു, ഡെ​ന്‍റ​ൽ എ​ക്സാ​മി​നേ​ഷ​ൻ ചെ​യ്യു​ന്പോ​ൾ

ഉ​ദാ: ഡെ​ന്‍റ​ൽ പ്രോ​ബ് പോ​ലു​ള്ള ഇ​ൻ​സ്ട്രു​മെ​ന്‍റ്സ് പ​ല്ലി​ൽ ത​ട്ടു​ന്പോ​ൾ, ടൂ​ത്ത് ബ്ര​ഷിം​ഗ് എ​ന്നി​വ​യെ​ല്ലാം സെ​ൻ​സി​റ്റി​വി​റ്റി​ക്ക് കാ​ര​ണ​മാ​കും.

ചി​കി​ത്സ

* ല​ഭ്യ​മാ​യ ഡി​സെ​ൻ​സി​റ്റൈ​സിം​ഗ് ടൂ​ത്ത്പേ​സ്റ്റ് കൊ​ണ്ട് പ​ല്ല് തേയ്​ക്കു​ക എ​ന്ന​താ​ണ് പ്രാ​ഥ​മി​ക ചി​കി​ത്സ. അ​വ​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന പ്ര​ത്യേ​ക പ​ദാ​ർ​ഥ​ങ്ങ​ൾ ഡെ​ന്‍റി​നി​ൽ ട്യൂ​ബി​ൾ​സി​നെ അ​ട​യ്ക്കു​ന്നു. അ​ങ്ങ​നെ സെ​ൻ​സി​റ്റി​വി​റ്റി​ കു​റ​യ്ക്കു​ന്നു.

* വി​ര​ൽ​തു​ന്പി​ലോ ഒ​രു പ​ഞ്ഞി​ക്ക​ഷ​ണ​ത്തി​ലോ അ​ല്പം ടൂ​ത്ത്പേ​സ്റ്റ് എ​ടു​ത്ത് പു​ളി​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന ഭാ​ഗ​ത്ത് വ​യ്ക്കു​ക.

* ഫ്ളൂ​റൈ​ഡ് മൗ​ത്ത് റി​ൻ​സി​ന് ഒ​രു​പ​രി​ധി​വ​രെ സെ​ൻ​സി​റ്റി​വി​റ്റി കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. പ്ര​ത്യേ​കി​ച്ച് ടീ​ത്ത് സെ​ൻ​സി​റ്റി​വി​റ്റി​യു​ള്ള ചി​ല ആ​ളു​ക​ൾ​ക്ക് കൂ​റേ​ക്കൂ​ടി ശ​ക്തി​കൂ​ടി​യ ഫ്ളൂ​റൈ​ഡ് റി​ൻ​സ് അ​ല്ലെ​ങ്കി​ൽ ജെ​ൽ വേ​ണ്ടി​വ​രും.

* പ​ല്ലി​ന്‍റെ ഇ​നാ​മ​ൽ ന​ഷ്ട​മാ​കും​വി​ധം ആ​വ​ശ്യ​ത്തി​ല​ധി​കം ബ​ലം ചെ​ലു​ത്തു​ന്ന​ത് അ​ല്ലെ​ങ്കി​ൽ ഹാ​ർ​ഡ് ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​ണ് ടൂ​ത്ത് സെ​ൻ​സി​റ്റി​വി​റ്റി​ക്കു കാ​ര​ണം. സോ​ഫ്റ്റ് ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഉ​ത്ത​മം. ഇ​നാ​മ​ലി​ന്‍റെ തേ​യ്മാ​നം ഉ​ണ്ടാ​വി​ല്ലെ​ന്നുതന്നെ പ​റ​യാം.

* കൂ​ടു​ത​ൽ സ​മ​യം ബ്ര​ഷ് ചെ​യ്യു​ക​യെ​ന്ന​ത​ല്ല ശ​രി​യാ​യ രീ​തി​യി​ൽ ബ്ര​ഷ് ചെ​യ്യു​ക എ​ന്ന​താ​ണ് പ്ര​ധാ​നം. പ​ല്ലി​ന്‍റെ ഇ​നാ​മ​ൽ ന​ശി​പ്പി​ക്കാ​ൻ ഇ​ട​യാ​ക്കു​ന്ന നാ​ര​ങ്ങ വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട ഫ്രൂ​ട്ട്സ്, വൈ​ൻ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. കു​ടി​ച്ച​ശേ​ഷം കു​റ​ച്ചു വെ​ള്ളം ഉ​പ​യോ​ഗി​ച്ച് വാ​യി​ലെ അ​മ്ലാം​ശ​ത്തി​ന്‍റെ ലെ​വ​ലി​ൽ ഒ​രു ബാ​ല​ൻ​സ് വ​രു​ത്താ​ൻ ശ്ര​മി​ക്കു​ക.

* മോ​ണ​ചു​രു​ങ്ങ​ലി​ന്‍റെ കാ​ര​ണം​കൊ​ണ്ട് ഉ​ണ്ടാ​കു​ന്ന സെ​ൻ​സി​റ്റി​വി​റ്റി ഡെ​ന്‍റി​സ്റ്റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സി​ക്ക​ണം. സെ​ൻ​സി​റ്റി​വി​റ്റി കു​റ​യ്ക്കാ​ൻ ഒ​രു സീ​ല​ന്‍റ് ഉ​പ​യോ​ഗി​ച്ചെ​ന്നു​വ​രാം. ഗം ​ഗ്രാ​ഫ്റ്റ് എ​ന്ന നൂ​ത​ന ചി​കി​ത്സാ​രീ​തി​യും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ഈ ​ചി​കി​ത്സാ​രീ​തി​യി​ൽ വാ​യു​ടെ ഉ​ള്ളി​ൽ​നി​ന്ന് അ​ല്പം ദ​ശ എ​ടു​ത്ത് എ​ക്സ്പോ​സ് ആ​യ വേ​ര് മൂ​ടു​ക എ​ന്ന​താ​ണു ചെ​യ്യു​ന്ന​ത്.

ട്രോ​മ ഫ്രം ​ഒ​ക്ക​ൾ​ഷ​ൻ എ​ന്ന പ്ര​ശ്ന​മു​ള്ള​വ​രി​ൽ സെ​ൻ​സി​റ്റി​വി​റ്റി അ​നു​ഭ​വ​പ്പെ​ട്ടെ​ന്നു​വ​രാം. പ​ല്ലു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന പെ​രി​യോ​ഡോ​ണ്‍​ഡ​ൽ ലിഗ്‌മെ​ന്‍റി​നു വ​രു​ന്ന ക്ഷ​ത​മാ​ണ് ട്രോ​മ ഫ്രം ​ഒ​ക്ക​ൾ​ഷ​ൻ. അ​ത്ത​രം ആ​ളു​ക​ളി​ൽ ആ ​രോ​ഗ​ത്തി​നു ചി​കി​ത്സി​ക്കേ​ണ്ട​തു​ണ്ട്. പ​ല്ലു​ക​ൾ ത​മ്മി​ലു​ള്ള ക​ടി നേ​രേ​യാ​ക്കു​ക, സ​പ്ലി​ൻ​ഡ് ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ചി​കി​ത്സ.

അ​മി​ത​ബ​ലം ഉ​പ​യോ​ഗി​ച്ചു​ള്ള ബ്ര​ഷിം​ഗ് അ​ല്ലെ​ങ്കി​ൽ തെ​റ്റാ​യ രീ​തി​യി​ലു​ള്ള ടൂ​ത്ത്ബ്ര​ഷിം​ഗ് കാ​ര​ണം ഉ​ണ്ടാ​കു​ന്ന സെ​ൻ​സി​റ്റി​വി​റ്റി സോ​ഫ്റ്റ് ബ്ര​ഷ് ഉ​പ​യോ​ഗി​ച്ചും ശ​രി​യാ​യ രീ​തി​യി​ലു​ള്ള ടൂ​ത്ത് ബ്ര​ഷിം​ഗ് ന​ട​ത്തി​യും മാ​റ്റാ​വു​ന്ന​താ​ണ്.

ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ഡെന്‍റൽ സയൻസസ്, തിരുവല്ല)
ഫോണ്‍ 9447219903