Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
കാറ്റേ നീ വീശരുതിപ്പോൾ!
സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാൻ അഞ്ചുവർഷം മുന്‍പ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: 1997ൽ എന്റെ സരോദ് കേടുവരുത്തിയതിനുശേഷം ഇപ്പോഴിതാ ബ്രിട്ടീഷ് എയർവേയ്സ് അതു നഷ്ടപ്പെടുത്തിയിരിക്കുന്നു. 48 മണിക്കൂറുകൾ കഴിഞ്ഞിട്ടും അതിനെക്കുറിച്ച് എന്തെങ്കിലും വിവരംകിട്ടാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്.
ലണ്ടനിൽ കച്ചേരിക്കു ശേഷം ന്യൂഡൽഹിയിലേക്കു മടങ്ങവേ അദ്ദേഹത്തിന്റെ സരോദ് കാണാതാവുകയായിരുന്നു. നാലര പതിറ്റാണ്ടായി അദ്ദേഹം വായിക്കുന്ന പ്രിയപ്പെട്ട സംഗീതോപകരണമായിരുന്നു അത്.
ഒരു കലാകാരനെന്ന നിലയിൽ ഞാൻ കേൾവിക്കാരോടു സംസാരിക്കുന്നത് എന്റെ സരോദിലൂടെയാണ്. അതില്ലാതായാൽപ്പിന്നെ ഞാനെങ്ങനെ സംസാരിക്കും? അമൂല്യമാണത്, എനിക്കതു തിരിച്ചുകിട്ടണം, നഷ്ടപരിഹാരമല്ല വേണ്ടത്- അംജദ് അലി ഖാന്റെ പ്രതികരണം അങ്ങനെയായിരുന്നു.
ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്. വിഖ്യാത സിത്താർ വാദകൻ ശുഭേന്ദ്ര റാവു കഴിഞ്ഞദിവസം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു: അതു വീണ്ടും സംഭവിച്ചിരിക്കുന്നു! എന്റെ സിത്താർ വീണ്ടും തകർക്കപ്പെട്ടിരിക്കുന്നു. ഇത്തവണ നമ്മുടെ സ്വന്തം എയർ ഇന്ത്യയുടെ വകയായി. കച്ചേരിക്കായി ന്യൂയോർക്കിൽ എത്തിയതാണ്. എന്റെ സിത്താർ എത്തിയ രൂപമാണിത്. എങ്ങനെയാണ് ഒരാൾക്ക് ഇത്രയും കരുണയും സുബോധവുമില്ലാതിരിക്കാനാവുക?
ശുഭേന്ദ്രയുടെ സിത്താർ രണ്ടാം തവണയാണ് കേടുവരുന്നത്. കഴിഞ്ഞവർഷം ഡൽഹിയിൽനിന്ന് സിഡ്നിയിലെത്തുന്പോഴേക്കും മറ്റൊരു എയർലൈൻ കന്പനിയുടെ അശ്രദ്ധയാൽ അദ്ദേഹത്തിന്റെ സിത്താർ തകർന്നിരുന്നു.
എങ്ങനെയാണ് ഇതൊന്ന് അവസാനിപ്പിക്കുക? ഓരോ യാത്രയിലും തന്റെ സംഗീതോപകരണം തകർക്കപ്പെട്ടാൽ എങ്ങനെയാണ് ഒരു കലാകാരൻ നിലനിൽക്കുക? ഇപ്പോൾ ആരും എന്നോടു ചോദിക്കാറില്ല, യാത്ര സുഖമായിരുന്നോ എന്ന്. സിത്താർ കേടുകൂടാതെയിരിക്കുന്നോ എന്നുമാത്രമാണ് പലരുടെയും ചോദ്യം- ശുഭേന്ദ്ര പറയുന്നു.
ആത്മാവിന്റെ ഭാഗം
സംഗീതജ്ഞർക്ക് തങ്ങളുടെ ആത്മാവിന്റെ ഭാഗമാണ് ഉപകരണങ്ങൾ. അവ കേടുവരികയോ കാണാതാവുകയോ ചെയ്യുന്നത് ഒരുവിധേനയും സഹിക്കാനാവില്ല അവർക്ക്. പ്രത്യേകിച്ച് പതിറ്റാണ്ടുകളായി പ്രിയപ്പെട്ട സംഗീതോപകരണം വായിക്കുന്നവർക്ക്.
എനിക്കെന്റെ രണ്ടു ബന്ധുക്കളെ നഷ്ടമായതുപോലെയാണ് തോന്നുന്നത്- ലെബനണിൽനിന്നു ഫ്രാൻസിലേക്കുള്ള വിമാനയാത്രയ്ക്കിടെ തകർന്ന രണ്ടു സിത്താറുകളെക്കുറിച്ച് വിഖ്യാത സംഗീതജ്ഞൻ രവിശങ്കർ പറഞ്ഞതാണിത്. ഏതാണ്ട് പതിനഞ്ചുവർഷം മുന്‍പായിരുന്നു ഈ സംഭവം. കച്ചേരികൾ റദ്ദാക്കേണ്ട സാഹചര്യമാണ് തുടർന്നുണ്ടായത്. 2500-ലേറെ ശ്രോതാക്കളാണ് അന്ന് വേൾഡ് മ്യൂസിക് ഫെസ്റ്റിവലിൽ അദ്ദേഹത്തെ കാത്തിരുന്നത്.
സംഘാടകർ തിരക്കിട്ട് വേറെ സിത്താർ എത്തിച്ച് കച്ചേരി നടത്തുകയായിരുന്നു. അതും എളുപ്പമുള്ള കാര്യമായിരുന്നില്ല. ലണ്ടനിൽനിന്ന് ആദ്യമെത്തിച്ച സിത്താർ ഉപയോഗിക്കാനാവാതെ അദ്ദേഹം തിരസ്കരിച്ചിരുന്നു.
ജയ്പുർ ഘരാനയിലെ പുതുതലമുറ സാരംഗി വാദകനായ മോമിൻ ഖാൻ 150 വർഷത്തിലേറെ പഴക്കമുള്ള ഉപകരണമാണ് വായിക്കുന്നത്. അദ്ദേഹം സാരംഗിയെ നെഞ്ചോടുചേർത്താണ് യാത്രകൾ ചെയ്യുകപതിവ്.
ഒട്ടേറെ അപൂർവ ഉപകരണങ്ങളുമായി പതിവായി യാത്രചെയ്യുന്ന പെർക്കഷണിസ്റ്റ് സുനിൽകുമാറും അവയുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കാകുലനാണ്.
കളിമണ്ണിൽ നിർമിച്ച ഉദു ഡ്രംസെറ്റുമായി കൊറിയയിലേക്കുള്ള യാത്രയിൽ ഒരു പ്രശ്നം നേരിട്ടു. ലഗേജ് ആയിമാത്രമേ കൊണ്ടുപോകാനാകൂ എന്ന നിലപാടിലായിരുന്നു വിമാന ജീവനക്കാർ. അങ്ങനെചെയ്താൽ പൊട്ടാതെ കിട്ടില്ലെന്നുറപ്പ്. പിന്നീട് വാശിപിടിച്ച് എയർഹോസ്റ്റസുമാരുടെ കാബിനിൽ പ്രത്യേകം തലയിണകൾ വച്ച് സുരക്ഷിതമാക്കിയാണ് ഉദു കൊണ്ടുപോകാനായതെന്ന് സുനിൽ പറയുന്നു.
ഇത് എപ്പോഴും നടക്കണമെന്നില്ല. ഒരിക്കൽ ഒരു പഞ്ചാബി ഡോൽ തുകൽ പൊളിഞ്ഞനിലയിലാണ് തിരികെക്കിട്ടിയത്. പലപ്പോഴും ഹാർഡ് കേയ്സ് ഉണ്ടായിട്ടും, ഫ്രജൈൽ എന്ന സ്റ്റിക്കറൊട്ടിച്ചിട്ടും ഉപകരണങ്ങൾക്കു കേടുപാടുകൾ ഉണ്ടാകാറുണ്ട്. അല്പം കൂടുതൽ നീളത്തിൽ പ്രത്യേകം രൂപകല്പനചെയ്ത പുല്ലാങ്കുഴലുമായി യാത്രയ്ക്കെത്തിയ സംഗീതജ്ഞൻ റിസനോട്, ഇതുകൊണ്ടുപോകാനാകില്ല, വേണമെങ്കിൽ മുറിച്ചു കൊണ്ടുപോകാം എന്ന് വിമാനജീവനക്കാർ കടുപ്പിച്ചുപറഞ്ഞ സംഭവവും സുനിൽ ഓർക്കുന്നു. പുല്ലാങ്കുഴൽ കൊണ്ടുപോകാതെ താൻ യാത്രയ്ക്കില്ലെന്നായിരുന്നു റിസന്റെ നിലപാട്.
ജീവന്റെ ജീവൻ
തന്റെ തകർന്ന സിത്താറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ശുഭേന്ദ്ര റാവു തുടർന്നു പറയുന്നത് കേൾക്കാം: ഇതാരോ മനപ്പൂർവം കുത്തിപ്പൊളിച്ചതാണ്. സിത്താറിന്റെ ഉൾഭാഗത്തുള്ള മൈക്ക് നോക്കാനാണെങ്കിൽ സ്കാൻ ചെയ്യാമായിരുന്നല്ലോ. ഉപകരണത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായി വയ്ക്കുന്ന ഭാഗമാണിത്. നാലിഞ്ചോളം കനത്തിൽ പാഡ് വച്ച് ഫൈബർ ഗ്ലാസ് പെട്ടിയിൽ ഉള്ള മൈക്ക് പുറത്തുകാണുന്ന വിധമാക്കണമെങ്കിൽ അവരത് മനപ്പൂർവം ചെയ്തതായിരിക്കുമെന്നുറപ്പ്.
വാദകർക്ക് തങ്ങളുടെ ജീവൻതന്നെയാണ് സംഗീതോപകരണങ്ങൾ. അവ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തുന്നതുവരെ കേടുപറ്റല്ലേയെന്നു പ്രാർഥിച്ച് ശ്വാസംപിടിച്ചിരിക്കേണ്ട സ്ഥിതിയാണിപ്പോൾ. പാട്ടിൽ പറയുന്നതുപോലെ, കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ, ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ഹരിപ്രസാദ്
സ്വപ്നങ്ങളുടെ ചിറകിലേറി കാവ്യ പ്രകാശ്
മലയാള സിനിമയുടെ തിരിച്ചുവരവിന്റെ പാതയിൽ ഒപ്പം ചേർന്നു സഞ്ചരിക്കാനാവുന്നതിന്റെ ത്രില്ലിലാണ് നവാഗത സംവിധായിക കാവ
വൈവിധ്യങ്ങളുടെ കൂട്ടുകാരൻ
സംഗീതം. അറിയുംതോറും അകലം കൂടുന്ന മഹാസാഗരം. അലഞ്ഞിട്ടുണ്ട്, അതും തേടി. നിലാവിൽ യമുനയുടെ കരയിൽ നക്ഷത്രമെണ്ണിക്കിടന്
ഹൃദയഹാരിയായ സൗഹൃദഭാവം
ദൈനംദിന ജീവിതത്തിന് ഒഴുക്കുകൊടുക്കാൻ പറ്റിയ നല്ല തൈലമാണു സൗഹൃദം. ഇതു വ്യക്തിപരമായ കൂട്ടുകെട്ടുകളിൽ മാത്രമല്ല, പൊ
ക്യാന്പിലെ ഒരു വിശുദ്ധവാരം
1942-ലെ ഹേമന്തം അവസാനിക്കുന്നതു ഭീമമായ മഞ്ഞുവീഴ്ചയോടെയാണ്. ഞങ്ങൾ അച്ചന്മാർക്ക് അതു ഭീകരമായ ഒന്നായിരുന്നു. നാസിപ്പോ
ഉല്ലാസം തേടി കടൽത്തീരത്തേക്ക്
ഓസ്ട്രേലിയയിൽ ചിലയിടങ്ങളിൽ നല്ല തണുപ്പും നല്ല ചൂടും അനുഭവപ്പെടുന്ന ഋതുക്കളാണ്. ചൂടുകാലത്ത് ഇവരുടെ ഇഷ്ടവിനോദങ്ങ
കുറുക്കന്റെ മാളത്തിൽ
ഞങ്ങൾ അതിവേഗം ഫാക്ടറിയിലേക്കു തിരിച്ചു. പക്ഷേ, ഭക്ഷണമില്ല; വിശ്രമവുമില്ല.
ഭക്ഷണമില്ലാത്തതിനാൽ കാവൽക്കാരും ക്ഷുഭ
നാടകാന്തം സിനിമ
പ്രസിദ്ധ നാടകനടനും നർത്തകനുമായ
കൊച്ചിൻ ആന്റണി 55 കൊല്ലത്തെ
പരിചയസന്പത്തുമായി സിനിമാ
സംവിധാന ര
മാത്യു, രവി, പിന്നെ ഞാൻ നമിത
"ബൗ വൗ" എന്ന ചിത്രത്തിന്റെ സംവിധായകരായ മാത്യുവിന്റെയും രവിയുടെയും കൂടെ മുമ്പ് ഞാൻ മിയ എന്നൊരു പടം ചെയ്തിട്ടുണ്ട
വിജയം കൂട്ടുവിട്ട ജയ്ദേവ്
ചില പ്രതിഭകളുടെ വിധി അതാണ്. ആഘോഷിക്കപ്പെടാതെ എരിഞ്ഞടങ്ങുക...
ഒരേ ചിത്രത്തിലൂടെ എണ്ണംപറഞ്ഞ റൊമാന്റിക് ഡ്യുവറ്റും ഭജനും ഗസലും സമ്മാനിച്ച് പ
കട്ടവൻ നിൽക്കട്ടെ, വാദം കേട്ടവൻ പറയട്ടെ!
ബ്രിട്ടീഷ് ഭരണകാലത്താണ് ഈ സംഭവം നടന്നത്. ആഗ്ര സ്വദേശിയായ ബാൻകിലാലിനെ കുതിരയെ മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തു
വയോധികർക്കു നൽകുന്ന ശ്രദ്ധ
വലിപ്പക്കൂടുതലുള്ള സ്വന്തം വീട്ടിൽ തനിച്ചു താമസിക്കുന്നത് അസൗകര്യമെന്നു മുതിർന്ന പൗരർക്കു തോന്നിയാൽ അവർക്ക് ഗ്രാനി
ചീരകൊണ്ട് കട്ലറ്റും തോരനും
ചീര എല്ലാത്തരത്തിലും മനുഷ്യശരീരത്തിനു വളരെ ഗുണംചെയ്യുന്ന ഒരു പച്ചക്കറിയാണ്. അത് ചെമന്ന ചീരയാണെങ്കിൽ അത്യുത്തമം.
പാട്ടുകേട്ടു പൂവിടുന്ന ചെടികൾ!
കലങ്ങിയ വെള്ളവും കലങ്ങിയ മനസും ഒരുപോലെയാണ്., തെളിയാൻ സമയമെടുക്കും. മനസുകൾക്ക് തെളിച്ചംകൊടുക്കാൻ സുന്ദരമായൊരു
ഏറ്റവും രുചികരമായ ഭക്ഷണം
ആരോ ഒരാൾ ഷൂ അഴിച്ചുമാറ്റാൻ ഉദ്യമിച്ചു. ""അതു പാടില്ല. പിന്നെ നിനക്കു നടക്കാൻ പറ്റാതാകും,’’ ഗ്രൂപ്പിന്റെ തലവൻ പറഞ്ഞു.
"ആദിയിലെ പ്രൊഫഷൻ ഏതാണ്?'
ഡോക്ടറും എഞ്ചിനീയറും പുരോഹിതനും അഭിഭാഷകനും ചേർന്ന് ലോകത്തെ ആദ്യത്തെ പ്രൊഫഷണൽ ആരാണെന്ന് ചർച്ച ചെയ്യുകയായിരുന്നു. ത
തങ്കമാണ് കാളിദാസ്
തങ്കത്തിലെ ട്രാൻസ്ജെൻഡറായ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ വളരെയധികം ശ്രദ്ധിച്ചിരുന്നു. സിനിമ കാണുന്ന ട്രാൻസ്ജെൻഡ
ട്രാൻസ്പോർട്ട് കമാൻഡോ പ്രേട്സിഫിക്സ്
ഭക്ഷണച്ചെരുവം ചുമന്ന് ക്ഷീണിച്ചവശനായാണ് ഞാനന്ന് എന്റെ ബാരക്കിലെത്തിയത്. ക്യാന്പിന്റെ തലവൻ വാതിൽക്കൽത്തന്നെയുണ്ട്
ഓർമകളുടെ കാലിഡോസ്കോപ്
പാലന്പ്ര തുരുത്തിലെ ഗദ്സെമനി ദേവാലയത്തെയും ആ കുന്നിന്റെ ചോട്ടിലുള്ള കൊച്ചു വീടിനെയും ചുറ്റിപ്പറ്റിയാണു ബാല്യത്തിലെ എന
ദൈവത്തോടൊപ്പം സകല സൃഷ്ടികളെയും സ്നേഹിക്കുക
കോവിഡിന്റെ പശ്ചാത്തലത്തിൽ 2020ലെ ക്രിസ്മസ് ആഘോഷം പരിമിതികളുടെ മധ്യത്തിലാണ്. പരിമിതികള്‍ സ്വയം സ്വീകരിച്ചു കൊണ്ട് അത
അലങ്കാരം കുറഞ്ഞാലും ആത്മാവുള്ള ക്രിസ്മസ്
ക്രിസ്മസിനെക്കുറിച്ച് ചിന്തിക്കുന്പോൾ ശക്തമായ ഒരു ഗൃഹാതുരത്വമാണ് അതു നമുക്കു സമ്മാനിക്കുക. കുട്ടിക്കാലത്തെ ഡിസംബറി

അവധിക്കാലം അവസാനിച്ചപ്പോൾ
15-തടവറ സ്മരണകൾ
ഫാ. ജീൻ ബെർനാർഡ്
പരിഭാഷ: ഡോ. വർഗീസ് പുളിമരം
രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിസത
കുടുംബത്തിനുള്ളിലെ കോട്ടകൾ
എല്ലാക്കാര്യങ്ങളിലും സ്വീകാര്യമായ തീരുമാനങ്ങളെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന രിതിയാണു പാശ്ചാത്യരുടേത്. ഒറ്റ
ഭാവഗായകന് പാടുന്നു; പാഴ്മുളം തണ്ടായി
നീയെന്ന ഗാനത്തെ പാടുവാനുള്ളൊരു
പാഴ്മുളം തണ്ടല്ലയോ ഞാന്‍
പാഴ്മുളം തണ്ടല്ലയോ
നീ എന്ന നാമത്തെ മര്‍മരം ചെയ്യുന്നൊ
മെക്സിക്കൻ ഓംലെറ്റ്.. നാടൻ രുചിയൊന്നു മാറ്റിപ്പിടിക്കാം
മുട്ട നാലെണ്ണം, സവോള അരിഞ്ഞത് അര കപ്പ്, ടൊമാറ്റോ അരിഞ്ഞത് അര കപ്പ്, ബീൻസ് കൊത്തിയരിഞ്ഞത് അര കപ്പ്, പാൽ കാൽ കപ്പ്, ഉപ്പ്,
"കീധാരം'
ശുണ്ഠിവരുമ്പോൾ വാക്കുകൾ തിരിച്ചുംമറിച്ചും പറയുക ചിലരുടെ ശീലമാണ്.
"ചെക്കന് ശമ്പളം ഉണ്ടോ?' എന്ന് ചോദിച്ചാൽ ദേഷ്യത്ത
കോവിഡ് കാലത്ത് പ്രത്യേക കരുതൽ
ഈ കോവിഡ് കാലത്ത് ഹൃദയാരോഗ്യത്തിനു വളരെ പ്രസക്തിയുണ്ട്. ഈ സമയത്ത് ഹൃദ്രോഗികളും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരും വീ
പോലീസിന്റെ മാന്യത
ഓസ്ട്രേലിയയിൽ വച്ചുണ്ടായ മറ്റൊരനുഭവം. ഒരു ദിവസം ബസ് സ്റ്റോപ്പിൽ കണ്ട കാഴ്ച. നല്ല ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരൻ ആര
ഉടൻ വരുന്നൂ...
ബൗ വൗ
തെന്നിന്ത്യൻ താരം നമിത ചലച്ചിത്ര നിർമാണ രംഗത്തേക്ക്. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ നാലു ഭാഷക
കുറുപ്പ് ഒടിടി റിലീസിന് ദുൽഖർ പുതിയ പാതയിൽ
ദുൽഖർ സൽമാന്റെ ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് കുറുപ്പ്. പിടികിട്ടാപ്പുള്ളിയായി കേരള പോലീസിന്റെ പ്രത
ലോകസംഗീതം, സംഗീതലോകം
ഇന്ത്യൻ രാഗങ്ങളുടെ സൂക്ഷ്മഭംഗി, കർണാടക സംഗീതത്തിന്റെ താള നിബദ്ധത, ജാസിന്റെ ചടുലത... ഇതെല്ലാം ചേരുന്ന മഹാസംഗീതം
Latest News
ഡൽഹി ശാന്തമാകുന്നു; കർഷകർ സിംഘുവിലേക്ക് മടങ്ങി തുടങ്ങി
നാല് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ എണ്ണം 402
അന്താരാഷ്ട്ര തലത്തിൽ വാർത്തയായി കർഷകരുടെ ട്രാക്ടർ റാലി; മോദി ഭരണകൂടത്തിന് നാണക്കേട്
കർഷകരുടെ ട്രാക്ടർ റാലിയിൽ വിറച്ച് കേന്ദ്രം; ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു
ഡൽഹിയിൽ തെരുവുയുദ്ധം; ഒരാൾ മരിച്ചു; ചെങ്കോട്ടയ്ക്ക് മുകളിൽ കൊടികെട്ടി കർഷകർ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top