മെറീനയുടെ ക്രിസ്മസ് വിശേഷങ്ങൾ
ആ​ഘോ​ഷ​ങ്ങ​ളും ആ​ര​വ​ങ്ങ​ളും നി​റ​ഞ്ഞ വ​ർ​ണ​ശ​ബ​ള​മാ​യ ഓർമക​ളാ​ണ് ഓ​രോ ക്രി​സ്മ​സും സമ്മാനിക്കുന്നത്. പു​ല​രു​വോ​ളം ക​യ​റി​യി​റ​ങ്ങു​ന്ന ക​ാരൾ സം​ഘ​ങ്ങ​ളും ന​ക്ഷ​ത്ര​ങ്ങ​ളും വി​ള​ക്കു​ക​ളും നി​റഞ്ഞ വ​ഴി​ത്താ​ര​ക​ളും ക്രി​സ്തു​വി​ന്‍റെ ജ​ന​ന സ​ന്ദേ​ശം അ​റി​യി​ക്കു​ന്ന ഗാ​ന​ങ്ങ​ളു​മൊ​ക്കെ​യാ​യി ഓ​ർ​മ​യി​ൽ ക്രി​സ്മ​സ് കാ​ല​യ​ള​വി​ന്‍റെ സ​ന്പ​ന്ന​ത‍​യു​ണ്ട് മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ നാ​യി​ക മെ​റീ​ന മൈ​ക്കി​ളി​നു പ​റ​യാ​ൻ. സി​നി​മ​യു​ടെ ആ​ര​വ​ങ്ങ​ൾ​ക്കി​ട​യി​ൽ കൊ​ച്ചി​യി​ലെ ക്രി​സ്മ​സ് ഉ​ൽ​സ​വ​ത്തി​നൊ​പ്പം ചേ​രു​ന്പോ​ഴും ഈ ​ക​ലാ​കാ​രി​യു​ടെ മ​ന​സ് നി​റ​യെ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട് പ്ര​ദേ​ശ​ത്തു​ള്ള ത​ന്‍റെ വീ​ടും ബാ​ല്യ​ത്തി​ലെ ക്രി​സ്മ​സ് രാ​വു​ക​ളു​മാ​ണ് നി​റ​യു​ന്ന​ത്....

ഓ​ർ​മ​ക​ളി​ൽ ക്രി​സ്മ​സ്‌

ക്രി​സ്മ​സി​ന്‍റെ ഓ​ർ​മ​ക​ളി​ൽ നാ​ടി​ന്‍റെ ആ​ഘോ​ഷ​മാ​ണ് ആ​ദ്യം മ​ന​സി​ലേ​ക്കെ​ത്തു​ന്ന​ത്. ല​ളി​ത​വും ഗ്രാ​മീ​ണ​വു​മാ​യ രീ​തി​യി​ലെ ആ​ഹ്ലാ​ദ​നി​മി​ഷ​ങ്ങ​ൾ ഇ​ന്നും മ​ന​സി​ൽ നി​ൽ​ക്കു​ന്നു. തൂ​വെ​ള്ള​യും ചു​വ​പ്പും മി​ന്നി​മ​റ​യു​ന്ന നി​റസ​ന്ധ്യ​ക​ളും പാ​പ്പാ​ത്തി​ക​ളും വീ​ഞ്ഞി​ന്‍റേ​യും കേ​ക്കി​ന്‍റേ​യും കൊ​തി​യൂ​റു​ന്ന ഗ​ന്ധ​വും പാ​തി​രാ​ക്കു​ർ​ബാ​ന​യു​മൊ​ക്കെ ഇ​ന്നും ഗൃ​ഹാ​തു​ര​ത്വം സ​മ്മാ​നി​ക്കു​ന്നു​ണ്ട്. പ​പ്പ​യു​ടെ ക​ാരൾ ഗാ​ന​ങ്ങ​ളും മ​മ്മി​ ഉണ്ടാക്കുന്ന കേ​ക്കും സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും ഒ​ത്തു ചേ​രു​ന്ന നി​മി​ഷ​ങ്ങ​ളുമാണ് ഇ​ന്നും ക്രി​സ്മ​സി​നു മാ​ധു​ര്യം നു​ക​രു​ന്ന​ത്. ഇ​പ്പോ​ൾ സി​നി​മ​യു​ടെ തി​ര​ക്കു​ണ്ടെ​ങ്കി​ൽ പ​ല​പ്പോ​ഴും ക്രി​സ്മ​സ് സ​മ​യ​ത്ത് കൊ​ച്ചി​യി​ലാ​യി​രി​ക്കും. ഇ​വി​ടെ കൊ​ച്ചി​ൻ കാ​ർ​ണി​വ​ലാ​ണ് ക്രി​സ്മ​സി​നു മു​ഖ​മു​ദ്ര​യാ​യി മാ​റു​ന്ന​ത്.

സു​ഹൃ​ദ്ബ​ന്ധം

സി​നി​മ​യി​ൽ സൗഹൃദങ്ങ​ൾ ഒ​രു​പാ​ട് പേ​രു​ണ്ടെ​ങ്കി​ലും വ​ള​രെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ കു​റ​വാ​ണ്. സൈ​റ ബാ​നു​വി​ന്‍റെ കാ​മ​റാ​മാ​ൻ റ​ഹിം ഇ​ക്ക, അ​തി​ഥി ര​വി, അ​ൻ​സി​ബ എ​ന്നി​വ​രൊക്കെയാ​ണ് സു​ഹൃ​ത്തു​ക്ക​ൾ. ഇ​വ​രെയൊക്കെ സ്ഥി​ര​മാ​യി വി​ളി​ക്കു​ക, ഒ​ന്നി​ച്ചു ക​റ​ങ്ങി​ന​ട​ക്കു​ക അ​ങ്ങ​നെ​യൊ​ന്നു​മി​ല്ല. സി​നി​മ​യ്ക്കു പു​റ​ത്താ​ണ് കൂ​ടു​ത​ൽ സു​ഹൃ​ത്തു​ക്ക​ൾ.

ഇ​ഷ്ട​പ്പെ​ട്ട ക​ഥാ​പാ​ത്രം

എ​ബി​യി​ലെ അ​നു​മോ​ളാ​ണ് എ​നി​ക്ക് വ​ള​രെ പ്രി​യ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ പു​റ​ത്തി​റ​ങ്ങി​യ വി​കൃ​തി​യി​ലെ ബെ​ല്ല എ​ന്ന ക​ഥാ​പാ​ത്ര​വും ഇ​നി പു​റ​ത്തി​റ​ങ്ങാ​ൻ പോ​കു​ന്ന​ പി​ടി​കി​ട്ടാ​പ്പു​ള്ളി എ​ന്ന ചി​ത്ര​ത്തി​ലെ ക്രി​സ്റ്റീ​ന​യും മ​ന​സി​നോ​ട് വ​ള​രെ അ​ടു​ത്ത് നി​ൽക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ണ്.

സി​നി​മാ തെ​ര​ഞ്ഞെ​ടു​പ്പ്

ലീ​ഡ് റോ​ൾ എ​ന്ന​തി​നു​മ​പ്പു​റം പ്രേ​ക്ഷ​ക​ർ ഓ​ർ​ത്തി​രി​ക്കും വി​ധം പെ​ർ​ഫോം ചെ​യ്യാ​നു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഞാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത്. ചെ​റു​തെ​ങ്കി​ലും ന​മ്മ​ൾ ചെ​യ്യു​ന്ന ക​ഥാ​പാ​ത്രം വ​ള​രെ ന​ന്നാ​യി എ​ന്നു കേ​ൾ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ പു​റ​ത്തു വ​ന്ന വി​കൃ​തി​യി​ലെ ക​ഥാ​പാ​ത്രം വ​ള​രെ ചെ​റു​താ​ണ്. പ​ക്ഷേ, അ​ത് സി​നി​മ​യി​ൽ വ​ള​രെ നി​ർ​ണാ​യ​ക​മാ​ണ്.

സി​നി​മ​യോട് ഇ​ഷ്ടം

അ​ഭി​ന​യ​ത്തോ​ട് ഇ​ഷ്ടം ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഞാ​ൻ സി​നി​മ​യി​ൽ എ​ത്തി​യ​ത്. അ​തു​കൊ​ണ്ടു ത​ന്നെ സി​നി​മ വ​ള​രെ ഇ​ഷ്ട​മാ​ണ്. ഇ​ഷ്ട​മു​ള്ള ജോ​ലി ചെ​യ്യു​ന്പോ​ഴു​ള്ള സം​തൃ​പ്തി മ​റ്റെന്തു ചെ​യ്താ​ലും കി​ട്ടി​ല്ല. മ​റ്റു മേ​ഖ​ല​ക​ളേ​ക്കാ​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ആ​ളു​ക​ൾ​ക്കി​ട​യി​ൽ ന​മു​ക്ക് ബ​ഹു​മാ​ന​വും സ്നേ​ഹ​വും കി​ട്ടു​ന്നു​ണ്ട് ഇവിടെ.

പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണം

നി​രൂ​പ​ണ​ങ്ങ​ളെ പോ​സി​റ്റീ​വാ​യി കാ​ണാ​ൻ എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. എ​ബി ക​ണ്ട​തി​നു ശേ​ഷം ഒ​രു​പാ​ട് ആ​ൾ​ക്കാ​ർ ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞി​രു​ന്നു. കൂ​ടു​ത​ലും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ കി​ട്ടി​യി​ട്ടു​ള്ള​ത് ലു​ക്കി​ന്‍റെ കാ​ര്യ​ത്തി​ലാ​ണ്. മു​ടി​യു​ടെ കാ​ര്യ​ത്തി​ലും സ്റ്റൈ​ലി​ലു​മൊ​ക്കെ പു​തു​മ കൊ​ണ്ടു​വ​ര​ണം എ​ന്നു പ​ല​രും പ​റ​യാ​റു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലൊ​ക്കെ പ്രേ​ക്ഷ​ക​രു​ടെ അ​ഭി​പ്രാ​യം നേ​രി​ട്ട് കേ​ൾ​ക്കാ​ൻ ഇ​ഷ്ട​മാ​ണ്.

ഹെ​യ​ർ സ്റ്റൈ​ൽ

ഇ​നി ചു​രു​ണ്ട മു​ടി സ്റ്റൈ​ൽ ഒ​ന്നു മാ​റ്റി​പ്പി​ടി​ക്ക​ണം. ചു​രു​ള​ൻ മു​ടി​യു​ള്ള, അ​ത്ത​രം ലു​ക്കു​ള്ള ക​ഥാ​പാ​ത്രം മാ​ത്ര​മേ ഞാ​ൻ ചെ​യ്യു​ക​യു​ള്ളു എ​ന്ന മു​ൻ​ധാ​ര​ണ പ​ല​ർ​ക്കും ഉ​ണ്ടാ​കു​ന്നു. അ​ടു​ത്ത കാ​ല​ത്ത് ഇ​ര​യി​ലാ​ണ് സ്ട്രെ​യി​റ്റ് ചെ​യ്ത മു​ടി​യി​ലെ​ത്തി​യ​ത്. അ​പ്പോ​ൾ പ​ല​ർ​ക്കും എ​ന്നെ മ​ന​സി​ലാ​യി​ല്ല. ന​മ്മു​ടെ സി​നി​മ​ക​ളി​ൽ സ്ട്രെ​യി​റ്റ് മു​ടി​യു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് കൂ​ടു​ത​ൽ എ​ത്തു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഒ​രു മാ​റ്റം വേ​ണ​മെ​ന്നു ക​രു​തു​ന്ന​ത്.

കു​ടും​ബം

കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കുന്നാ​ണ് സ്ഥ​ലം. അ​ച്ഛ​നും അ​മ്മ​യും അ​വി​ടെ​യാ​ണ്. ഇ​ട​യ്ക്ക് ഇ​രു​വ​രും എ​നി​ക്കൊ​പ്പം എ​റ​ണാ​കു​ള​ത്ത് വ​ന്നു താ​മ​സി​ക്കും. അ​ച്ഛ​ൻ ആ​ർ്ട്ടി​സ്റ്റാ​ണ്. അ​മ്മ ഇ​പ്പോ​ൾ ഒ​രു സ്റ്റി​ച്ചിം​ഗ് യൂ​ണി​റ്റി​ന്‍റെ തി​ര​ക്കി​ലാ​ണ്.

വി​വാ​ഹം

വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ഴേ ചി​ന്തി​ച്ചു തു​ട​ങ്ങി​യി​ട്ടി​ല്ല. വ​ള​രെ ശ്ര​ദ്ധി​ച്ചു മാ​ത്ര​മേ വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യു​ള്ളു. വീ​ട്ടി​ൽ ചെ​ല്ലു​ന്പോ​ഴാ​ണ് വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ ചോ​ദ്യ​ങ്ങ​ൾ കേ​ൾ​ക്കേ​ണ്ടി വ​രു​ന്ന​ത്.

റോ​ൾ മോ​ഡ​ൽ​സ്

റോ​ൾ മോ​ഡ​ൽ​സ് എ​ന്നു പ​റ​യാ​നാ​കി​ല്ല. എ​ങ്കി​ലും, തി​ല​ക​ൻ ചേ​ട്ട​ന്‍റെ​യും ശോ​ഭ​ന മാ​ഡ​ത്തി​ന്‍റെ​യും ക​ഥാ​പാ​ത്ര അ​വ​ത​ര​ണം എ​നി​ക്ക് വ​ള​രെ ഇ​ഷ്ട​മാ​ണ്. ഓ​രോ ക​ഥാ​പാ​ത്ര​ത്തി​ലും അ​വ​ർ സൃ​ഷ്ടി​ച്ച പു​തു​മ​കളാ​ണ് ഇ​ന്നും അവരു‌ടെ കഥാപാത്രങ്ങൾ ന​മു​ക്കു പ്രി​യ​ങ്ക​ര​മാ​കു​ന്ന​തി​നു കാ​ര​ണം.

പു​തി​യ സി​നി​മ

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന പി​ടി​കി​ട്ടാ​പ്പു​ള്ളി​യും ചെ​ന്പ​ൻ വി​നോ​ദും ബാ​ലു വ​ർ​ഗീ​സും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ആ​ന​യെ പൊ​ക്കി​യ പാ​പ്പാ​നു​മാ​ണ് ഇ​നി റി​ലീ​സ് ചെ​യ്യു​ന്ന​ത്. അ​ൻ​സി​ബ ഹ​സ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ല്ലു ആ​ൻ​ഡ് അ​ർ​ജു​നും ലി​സ്റ്റി​ലു​ണ്ട്.

ലിജിൻ കെ. ഈപ്പൻ