തപോമയിയുടെ അച്ഛൻ
ഇ. സന്തോഷ്കുമാർ
Saturday, June 28, 2025 8:48 PM IST
തപോമയിയുടെ അച്ഛൻ
ഇ. സന്തോഷ്കുമാർ
പേജ്: 334 വില: ₹ 399
ഡി സി ബുക്സ്, കോട്ടയം
ഫോൺ: 7290092216
സുന്ദർബൻസിലെ ദ്വീപിലേക്കും അവിടം പ്രളയം കവർന്നപ്പോൾ കോൽക്കത്ത നഗരത്തിലേക്കും ജീവിതം പറിച്ചുനട്ട ബംഗാളി ബുദ്ധിസ്റ്റുകളുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് ഈ നോവൽ. അഭയാർഥികൾ, വിചിത്രമായ ബന്ധങ്ങൾ, സങ്കടകരമായ ഭൂതകാലം ഇതൊക്കെ ഇവിടെ കാണാം.
സഭയ്ക്കായി ജ്വലിച്ചൊരു ഹൃദയം
അഡ്വ.ഫിലിപ്പ് പഴേന്പള്ളി
പേജ്: 400 വില: ₹ 500
എസ്എം ബുക്സ്, പാലാ
ഫോൺ: 9447120561
ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ടു നിൽക്കുന്ന വിഷയങ്ങളിൽ കുറിപ്പുകൾ തയാറാക്കി പത്രങ്ങൾക്കും മാസികകൾക്കും അയയ്ക്കുന്നതു ശീലമാക്കിയിരുന്ന ലേഖകൻ അവ സമാഹരിച്ച് ഒരു പുസ്തകരൂപം നൽകിയിരിക്കുന്നു.
സഭയിലും സമൂഹത്തിലും ചർച്ചയാകാവുന്നതും പരിഗണിക്കാവുന്നതുമായ നിരവധി വിഷയങ്ങൾ ഈ കുറിപ്പുകളിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.
ഹോമോ ദിയൂസ്
യുവാൽ നോവാ ഹരാരി
വിവർത്തനം: പ്രസന്ന കെ. വർമ
പേജ്: 536 വില: ₹ 599
ഡി സി ബുക്സ്, കോട്ടയം
ഫോൺ: 7290092216
നാം ജീവിക്കുന്ന ലോകത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികൾക്കുള്ള ഉത്തരമാണ് ഹോമോ ദിയൂസ് എന്ന പ്രശസ്തമായ കൃതി വായനക്കാരനു മുന്നിൽ വയ്ക്കുന്നത്.
ഇതിന്റെ മലയാളം പരിഭാഷ. കൃത്രിമ ജീവൻ മുതൽ അമരത്വം വരെയുള്ള മാനവരാശിയുടെ പദ്ധതികളും സ്വപ്നങ്ങളും പേടിസ്വപ്നങ്ങളും ഈ കൃതി വെളിവാക്കുന്നു. ആകാംക്ഷയോടെ വായിക്കേണ്ട പുസ്തകം.
The Bible and the Making of Modern India
Vishal Mangalwadi
പേജ്: 198 വില: ₹ 750
Sought After Media, USA
Email: [email protected]
ആധുനിക ഇന്ത്യയെ സാമൂഹ്യമായും സാംസ്കാരികമായും വിദ്യാഭ്യാസപരമായും രൂപപ്പെടുത്തുന്നതിൽ ബൈബിൾ മൂല്യങ്ങൾ വഹിച്ച പങ്കിനെ വിലയിരുത്തുന്ന ഗ്രന്ഥം.
നവോത്ഥാനം, ശൈശവവിവാഹം, സതി, ജാതിവ്യവസ്ഥ, സ്ത്രീസ്വാതന്ത്ര്യം ഇങ്ങനെയുള്ള കാര്യങ്ങളിൽ ബൈബിൾ ചെലുത്തിയ സ്വാധീനമാണ് വസ്തുകളുടെ പിൻബലത്തിൽ ഗ്രന്ഥകാരൻ പരിശോധിക്കുന്നത്.
പട്ടുനൂൽപ്പുഴു
എസ്. ഹരീഷ്
പേജ്: 286 വില: ₹ 350
ഡി സി ബുക്സ്, കോട്ടയം
ഫോൺ: 7290092216
ദുരിതങ്ങളുടെ കൊക്കൂണിൽ ഒറ്റയ്ക്കായ കഥാപാത്രങ്ങൾ. ഇതിലെ മനുഷ്യരെ ഏറ്റവും അടുത്തുനിന്നു കാണാനാണ് നോവലിസ്റ്റ് ശ്രമിക്കുന്നത്.
തന്റെ മുൻ കൃതികളിൽനിന്നു വ്യത്യസ്തമായ ഒരു ശൈലിയാണ് ഇതിൽ എഴുത്തുകാരൻ ആവിഷ്കരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ കഥാപാത്രങ്ങൾ അത്ര പെട്ടെന്നു വായനക്കാരന്റെ മനസുകളിൽനിന്ന് ഇറങ്ങിപ്പോകില്ല.
പേരന്റിംഗ്
ഡോ. ഇ.ഡി. ജോസഫ്
പേജ്: 172 വില: ₹ 290
കൈരളി ബുക്സ്, കണ്ണൂർ
ഫോൺ: 9847124794
ആധുനിക യുഗത്തിൽ രക്ഷാകർതൃത്വം വലിയ ആശങ്കകളുടെയും ആകുലതകളുടെയും അറിവില്ലായ്മകളുടെയും ലോകമാണ്. കുട്ടികളെ നല്ല രീതിയിൽ വളർത്തിയെടുക്കുക എന്നതു വലിയൊരു ദൗത്യമാണ്.
പല മാതാപിതാക്കൾക്കും ഈ രംഗത്തു മാർഗനിർദേശങ്ങളും പരിശീലനങ്ങളും വേണ്ടതുണ്ട്. എങ്ങനെ നല്ല മാതാപിതാക്കളാകാം എന്നു പഠിപ്പിക്കുന്ന പുസ്തകം.
ജൂബിലി: പ്രത്യാശയുടെ വർഷം
വിവ: ഫാ. ജയിംസ്
ആലക്കുഴിയിൽ ഒസിഡി
പേജ്: 80 വില: ₹ 140
കാർമൽ ഇന്റർനാഷണൽ
പബ്ലിഷിംഗ് ഹൗസ്,
തിരുവനന്തപുരം
ഫോൺ: 0471-2327253
2025 സാധാരണ ജൂബിലി വർഷമായി കത്തോലിക്ക സഭ പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ജൂബിലി എന്നതിന്റെ വിവിധ മാനങ്ങൾ പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.
ജൂബിലിയുടെ വേരുകൾ, ദണ്ഡവിമോചനം, ക്രൈസ്തവ വിശ്വാസത്തിന്റെ ഉറവിടം, മാർപാപ്പമാരും ജൂബിലികളും എന്നിങ്ങനെ വിവിധ വിഷയങ്ങൾ മനസിലാക്കാം. ഒസെർവത്തോരെ റൊമാനോയിൽ വന്ന കുറിപ്പുകൾ.