Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jeep

വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പ് മ​റി​ഞ്ഞു; അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട്: വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പ് പു​ഴ​യി​ലേ​ക്ക് മ​റി​ഞ്ഞ് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ത​ല​യാ​ട് പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന ജീ​പ്പ് കാ​വും​പു​റം പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.

രാ​വി​ലെ പ​ത്തി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​യ​ല​ട മ​ണി​ചേ​രി കാ​വും​പു​റം മേ​ഖ​ല​ക​ളി​ൽ വാ​ഹ​ന സൗ​ക​ര്യം കു​റ​വാ​യ​തി​നാ​ൽ വോ​ട്ട​ർ​മാ​രെ കൊ​ണ്ടു​പോ​കാ​ൻ ജീ​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ഇ​ത്ത​ര​ത്തി​ൽ വോ​ട്ട​ർ​മാ​രു​മാ​യി വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

Latest News

Corehub Up