District News
തൃശൂർ: വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടങ്ങളിൽ സ്ത്രീകളുടെ ശബ്ദം ഉയരണമെന്നു സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ആനി രാജ. കേരള ഗസറ്റഡ് ഓഫീസ് ഫെഡറേഷൻ സംസ്ഥാന വനിതാ കമ്മിറ്റി ടൗണ്ഹാളിൽ സംഘടിപ്പിച്ച വനിതാ കണ്വൻഷൻ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
കെജിഒഎഫ് സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡന്റ് കെ.എൽ. സോയ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. പ്രദീപ് കുമാർ, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.എസ്. ജയ, വർക്കിംഗ് വിമൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ. മല്ലിക, കെജിഒഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഹാരിസ്, ജോയിന്റ് കൗണ്സിൽ സംസ്ഥാന വൈസ് ചെയർപേഴ്സണ് വി.വി. ഹാപ്പി, കെജിഒഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് റീജ, വനിതാ കമ്മിറ്റി സെക്രട്ടറി പി. പ്രിയ, കെജിഒഎഫ് നേതാക്കളായ സ്മിത സി. ഫ്രാൻസിസ്, വി. രശ്മി കൃഷ്ണൻ, കെ.ജെ. ജെയ്സി മോൾ, ചിത്ര ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വനിതാകമ്മിറ്റി പ്രസിഡന്റായി ആർ. രജതയെയും സെക്രട്ടറിയായി പി. പ്രിയയെയും തെരഞ്ഞെടുത്തു.
National
ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയ്ക്കെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകി സിപിഐ നേതാവ് ആനി രാജ. ബിജെപി അസം ഘടകത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ച 'പോയിന്റ് ബ്ലാങ്ക്' വിവാദ വീഡിയോ വിദ്വേഷം പടർത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.
മുഖ്യമന്ത്രി തോക്കെടുത്ത് നിറയൊഴിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യം വെക്കുന്നതാണെന്നും ഇത് വർഗീയ ധ്രുവീകരണത്തിന് ഇടയാക്കുമെന്നും ഹർജിയിൽ ആരോപിക്കുന്നു. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളുടെ ലംഘനമാണ് ഈ വീഡിയോയെന്ന് ആനി രാജ ചൂണ്ടിക്കാട്ടി.
വിദ്വേഷം പടർത്തുന്ന വീഡിയോ നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നുമാണ് പ്രധാന ആവശ്യം.