x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ജ്യ​ത്തെ തെര​ഞ്ഞെ​ടു​പ്പു​ക​ൾ ക​ച്ച​വ​ട​വ​ത്്ക​രി​ക്കാ​ൻ ശ്ര​മം: ആ​നി രാ​ജ


Published: April 7, 2026 02:04 AM IST | Updated: April 7, 2026 02:04 AM IST

അ​ന്തി​ക്കാ​ട് എ​ൽഡി​എ​ഫ് കു​ടും​ബസം​ഗ​മം സി​പിഐ ദേ​ശീ​യ സെ​ക്രട്ടേറി​യറ്റ് അം​ഗം ആ​നി രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

അ​ന്തി​ക്കാ​ട്: രാ​ജ്യ​ത്തെ തെര​ഞ്ഞെ​ടു​പ്പു​ക​ൾ ബിജെപി ക​ച്ച​വ​ട​വ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി​ഐ ദേ​ശീ​യ സെ​ക്ര​ട്ടേറി​യ​റ്റ് അം​ഗം ആ​നി രാ​ജ. നാ​ട്ടി​ക നി​യോ​ജ​കമ​ണ്ഡ​ലം ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഗീ​ത ഗോ​പി​യു​ടെ പ്ര​ച​ാര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്തി​ക്കാ​ട് വെ​സ്റ്റ് മേ​ഖ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച എ​ൽഡിഎ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക​യാ​യി​രു​ന്നു ആ​നി രാ​ജ.

കോ​ൺ​ഗ്ര​സ് - ബി​ജെ​പി സ​ഖ്യം രാ​ജ്യ​മാ​കെ പ​ട​രു​ന്നു. പോ​ണ്ടി​ച്ചേ​രി​യി​ൽ ആ ​സ​ഖ്യം ശ​ക്തി പ്രാ​പി​ച്ചി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ പ​ല നി​യോ​ജ​കമ​ണ്ഡ​ല​ങ്ങ​ളി​ലും ഈ ​തെര​ഞ്ഞെ​ടു​പ്പ് ഡീ​ൽ ന​ട​ക്കു​ന്നു​വെ​ന്നും ആ​നി രാ​ജ പ​റ​ഞ്ഞു.

വൈ​ശാ​ഖ് അ​ന്തി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ളാ​യ വി.​എ​സ്.​ സു​നി​ൽ​കു​മാ​ർ, കെ.​പി. സ​ന്ദീ​പ്, എ.​വി. ​ശ്രീ​വ​ത്സ​ൻ, സി.​കെ. കൃ​ഷ്ണ​കു​മാ​ർ, ഷി​ബു പൈ​നൂ​ർ, എ.​ജി.​ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : Annie Raja nattuvishesham local news

Recent News

Corehub Up