x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​രാ​ട്ട​ങ്ങ​ളി​ൽ സ്ത്രീ​ശ​ബ്ദം ഉ​യ​ര​ണം: ആ​നി രാ​ജ


Published: March 9, 2026 01:32 AM IST | Updated: March 9, 2026 01:32 AM IST

കേ​ര​ള ഗ​സറ്റഡ് ഓ​ഫീ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ​നി​താ ക​മ്മി​റ്റി തൃ​ശൂ​ർ ടൗ​ണ്‍ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​താ ക​ണ്‍​വ​ൻ​ഷ​ൻ ആ​നി രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

തൃ​ശൂ​ർ: വ​ർ​ഗീ​യ ഫാ​സി​സ്റ്റ് ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ പോ​രാ​ട്ട​ങ്ങ​ളി​ൽ സ്ത്രീ​ക​ളു​ടെ ശ​ബ്ദം ഉ​യ​ര​ണ​മെ​ന്നു സി​പി​ഐ കേ​ന്ദ്ര സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ആ​നി രാ​ജ. കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വ​നി​താ ക​മ്മി​റ്റി ടൗ​ണ്‍​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച വ​നി​താ ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം‌​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

കെ​ജി​ഒ​എ​ഫ് സം​സ്ഥാ​ന വ​നി​താ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​എ​ൽ. സോ​യ, സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി. ​പ്ര​ദീ​പ് കു​മാ​ർ, കേ​ര​ള മ​ഹി​ളാ​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. ജ​യ, വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​മ​ല്ലി​ക, കെ​ജി​ഒ​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. ഹാ​രി​സ്, ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ സം​സ്ഥാ​ന വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​വി. ഹാ​പ്പി, കെ​ജി​ഒ​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റീ​ജ, വ​നി​താ ക​മ്മി​റ്റി സെ​ക്ര​ട്ട​റി പി. ​പ്രി​യ, കെ​ജി​ഒ​എ​ഫ് നേ​താ​ക്ക​ളാ​യ സ്മി​ത സി. ​ഫ്രാ​ൻ​സി​സ്, വി. ​ര​ശ്മി കൃ​ഷ്ണ​ൻ, കെ.​ജെ. ജെ​യ്സി മോ​ൾ, ചി​ത്ര ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന വ​നി​താ​ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി ആ​ർ. ര​ജ​ത​യെ​യും സെ​ക്ര​ട്ട​റി​യാ​യി പി. ​പ്രി​യ​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags : Annie Raja nattuvishesham local news

Recent News

Corehub Up