ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തുടരുന്നതിനിടെ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. പുതിയ സാഹചര്യത്തില്‍ ഉപനേതൃ സ്ഥാനം സിപിഐക്ക് നല്കുന്നതില് ഒരു തെറ്റും ഇല്ല. മുന്നണിക്കെതിരേ അക്കമിട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് ബോധ്യപ്പെടുത്താന്‍ ഈ സ്ഥാനം സിപിഐക്ക് വേണമെന്നും ആനി രാജ പ്രതികരിച്ചു.
അത് ഇടതുപക്ഷത്തിന് ഗുണം ചെയ്യും. സിപിഐക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ല. തോല്‍വിയില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണമെന്നും അവർ പറഞ്ഞു.
Tags : annie raja