Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempted Murder

ടൈ​ഗ​ർ ഷ്റോ​ഫി​ന് നേ​രെ വ​ധ​ശ്ര​മം; പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​ണ്ടെ​ത്തി

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ൻ ടൈ​ഗ​ർ ഷ്റോ​ഫി​ന് നേ​രെ​യു​ണ്ടാ​യ വ​ധ​ശ്ര​മ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​ധ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ ചി​ത്ര​ങ്ങ​ൾ പൊ​ലി​സ് പു​റ​ത്തു​വി​ട്ടു. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം അ​ന്തേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബൈ​ക്ക്. 

മും​ബൈ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ബൈ​ക്കാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ടെ​ങ്കി​ലും താ​ര​ത്തി​നു പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. പ​രി​ക്കേ​റ്റ ന​ട​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ടൈ​ഗ​റി​ന്‍റെ വ​ല​തു​കൈ​യി​ൽ ബാ​ൻ​ഡേ​ജ് ചു​റ്റി​യ നി​ല​യി​ലാ​ണു​ള്ള​ത്. വ​ല​തു​തോ​ളി​ലും നെ​ഞ്ചി​ലും ഇ​ട​ത് കൈ​ത്ത​ണ്ട​യി​ലും ഡ്ര​സിം​ഗ് ചെ​യ്തി​ട്ടു​മു​ണ്ട്.

ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ഏ​ക്നാ​ഥ് ഷി​ൻ​ഡെ ടൈ​ഗ​ർ ഷ്റോ​ഫി​ന്‍റെ വ​സ​തി​യി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ന​ട​നും അ​മ്മ ആ​യി​ഷ ഷ്റോ​ഫും വ​ലി​യ ഭീ​തി​യി​ലാ​ണെ​ന്ന് ഷി​ൻ​ഡെ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും മും​ബൈ​യി​ൽ ഗു​ണ്ടാ​യി​സ​വും ഭീ​ഷ​ണി​ക​ളും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ടൈ​ഗ​റി​നു നേ​രെ അ​ക്ര​മി​സം​ഘം അ​ഞ്ച് റൗ​ണ്ട് വെ​ടി​യു​തി​ർ​ത്തെ​ന്നും ഷി​ൻ​ഡെ പ​റ​ഞ്ഞു. ഭാ​ഗ്യ​വ​ശാ​ൽ ടൈ​ഗ​ർ ഷ്റോ​ഫ് സു​ര​ക്ഷി​ത​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വെ​ടി​വെ​പ്പി​നെ​ത്തു​ട​ർ​ന്ന് ചി​ല്ലു​ക​ഷ്ണ​ങ്ങ​ളും മ​റ്റും തെ​റി​ച്ചാ​ണ് ന​ട​ന്‍റെ ഇ​ട​ത് കൈ​യ്ക്ക് പ​രി​ക്കേ​റ്റ​തെ​ന്നും ഷി​ൻ​ഡെ വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തെ അ​പ​ല​പി​ച്ച അ​ദ്ദേ​ഹം കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

മും​ബൈ​യി​ൽ 1990ക​ളി​ൽ ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ൾ പ​തി​വാ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് മും​ബൈ പൊ​ലി​സ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്നും ഷി​ൻ​ഡെ പ​റ​ഞ്ഞു. ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്താ​നും ഭീ​ഷ​ണി​പ്പെ​ടു​ത്താ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

District News

വ​ധ​ശ്ര​മം: അ​ച്ഛ​നും മ​ക്ക​ള്‍​ക്കും ആ​റു​വ​ര്‍​ഷം ത​ട​വും പി​ഴ​യും

കാ​സ​ര്‍​ഗോ​ഡ്: അ​തി​ര്‍​ത്തി​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യെ ത​ട​ഞ്ഞു​നി​ര്‍​ത്തി മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​ച്ഛ​നും ര​ണ്ടു​മ​ക്ക​ള്‍​ക്കും ആ​റു​വ​ര്‍​ഷം ത​ട​വും അ​ര​ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പെ​രി​യ നാ​ല​ക്ര സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ന്‍ (70), മ​ക്ക​ളാ​യ കെ. ​മ​നീ​ഷ് (34), കെ. ​ബി​ജി​ത്ത് (32) എ​ന്നി​വ​രെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി (മൂ​ന്ന്) ജ​ഡ്ജ് അ​ചി​ന്ത്യ​രാ​ജ് ഉ​ണ്ണി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​ക​ള്‍ ആ​റു മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2020 മാ​ര്‍​ച്ച് ആ​റി​ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​രി​യ നാ​ല​ക്ര​യി​ലെ പീ​താം​ബ​ര​ന്‍ നാ​യ​രു​ടെ പ​റ​മ്പി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​ക​ള്‍ അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള വി​രോ​ധ​ത്താ​ല്‍ ഇ​ദ്ദേ​ഹ​ത്തെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി മ​നീ​ഷ് ശീ​മ​ക്കൊ​ന്ന വ​ടി​കൊ​ണ്ട് പീ​താം​ബ​ര​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു. മൂ​ന്നാം​പ്ര​തി ബി​ജി​ത്ത് ക​ത്തി​കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടി മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു.

പീ​താം​ബ​ര​ന്‍റെ ബൈ​ക്ക് അ​ടി​ച്ചു​ത​ക​ര്‍​ത്തു. ബേ​ക്ക​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് അ​ന്ന​ത്തെ ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​നാ​രാ​യ​ണ​നാ​ണ്. തു​ട​ര്‍​ന്ന് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. നി​സാം അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സ​തീ​ശ​ന്‍, അ​ഡ്വ. കെ. ​അ​മ്പി​ളി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ള്‍ പീ​താം​ബ​ര​നെ​തി​രേ ന​ല്‍​കി​യി​രു​ന്ന പ്ര​ത്യാ​രോ​പ​ണ​ക്കേ​സി​ല്‍ അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി ഇ​തേ ദി​വ​സം ത​ന്നെ വെ​റു​തെ വി​ടു​ക​യും ചെ​യ്തു.

District News

വ​ധ​ശ്ര​മം: പ്ര​തി​ക്ക് 12 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

കാ​സ​ര്‍​ഗോ​ഡ്: പാ​ടി​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ മാ​ര​കാ​യു​ധം ഉ​പ​യോ​ഗി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 12 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും. പാ​ടി വി​ല്ലേ​ജി​ലെ എ​തി​ര്‍​ത്തോ​ട് സ്വ​ദേ​ശി ര​ഞ്ജി​ത് എ​ന്ന ബ​ങ്ക​നെ​യാ​ണ് (29) കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി (ര​ണ്ട്) ജ​ഡ്ജി രാ​മു ര​മേ​ശ് ച​ന്ദ്ര​ഭാ​നു ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം ഒ​മ്പ​തു മാ​സം കൂ​ടി അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2021 ഏ​പ്രി​ല്‍ മൂ​ന്നി​ന് രാ​ത്രി 10.30 ഓ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പാ​ടി ഗ്രാ​മ​ത്തി​ലെ എ​തി​ര്‍​ത്തോ​ട് സ്വ​ദേ​ശി​യാ​യ സി.​എ​ച്ച്. രാ​ഘ​വ എ​ന്ന​യാ​ളെ പ്ര​തി ക​ത്തി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നെ​ഞ്ചി​നും കൈ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഘ​വ ത​ല​നാ​രി​ഴ​യ്ക്കാ​ണ് മ​ര​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ എ​സ്‌​ഐ നി​ബി​ന്‍ ജോ​യ് ആ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​ദ്യാ​ന​ഗ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്രീ​ജി​ത്ത് കൊ​ടേ​രി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ ഗ​വ. പ്ലീ​ഡ​ര്‍ ജി. ​ച​ന്ദ്ര​മോ​ഹ​ന്‍, അ​ഡ്വ. എം.​ചി​ത്ര​ക​ല എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.

National

ഫ​ർ​ണി​ച്ച​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മം; മു​ൻ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ഹൈ​ദ​രാ​ബാ​ദ്: ഫ​ർ​ണി​ച്ച​ർ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ക​ട​യി​ലെ മു​ൻ ജീ​വ​ന​ക്കാ​ര​നാ​യ സ​യ്യി​ദ് മ​സ​ർ (40) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​തെ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​സീ​സി​നെ​യാ​ണ് ഇ​യാ​ൾ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ക​ട​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. ത​റ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​സീ​സി​നെ സ​യ്യി​ദ് ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ൽ ഒ​ന്നി​ല​ധി​കം കു​ത്തേ​റ്റ അ​സീ​സ് നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കു​റ​ച്ച് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് സ​യ്യി​ദി​നെ ഫ​ർ​ണി​ച്ച​ർ ക​ട​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​യാ​ൾ​ക്ക് പ​ക​ര​മാ​യി​രു​ന്നു അ​സീ​സ് ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ഇ​തേ തു​ട​ർ​ന്നു​ള്ള പ്ര​തി​കാ​ര​ത്താ​ൽ ഇ​യാ​ൾ മു​ന്പും അ​സീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ടി​ത് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ലേ​യ്ക്ക് ന​യി​ച്ചു.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സ​യ്യി​ദി​നെ അ​റ​സ്റ്റ് ചെ​യ്തു.

 

Kerala

തി​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നു​ നേ​രേ വ​ധ​ശ്ര​മം: മു​ഖ്യ​പ്ര​തി അ​റ​സ്റ്റി​ൽ

തൃ​​​​ശൂ​​​​ർ: രാ​​​​ഗം തി​​​​യ​​​​റ്റ​​​​ർ ന​​​​ട​​​​ത്തി​​​​പ്പു​​​​കാ​​​​ര​​​​ൻ സു​​​​നി​​​​ലി​​​​നെ​​​​യും ഡ്രൈ​​​​വ​​​​റെ​​​​യും വാ​​​​ൾ​​​​കൊ​​​​ണ്ട് വെ​​​​ട്ടി​​​​ക്കൊ​​​​ല്ലാ​​​​ൻ ശ്ര​​​​മി​​​​ച്ച കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി അ​​​​റ​​​​സ്റ്റി​​​​ൽ. പ​​​​ത്ത​​​​നം​​​​തി​​​​ട്ട അ​​​​ടൂ​​​​ർ അ​​​​ങ്ങാ​​​​ടി​​​​ക്ക​​​​ൽ നോ​​​​ർ​​​​ത്ത് സ്വ​​​​ദേ​​​​ശി കാ​​​​ർ​​​​ത്തി​​​​ക്കാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കി​​​​യ പ്ര​​​​തി​​​​യെ റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

കഴിഞ്ഞ 20നു ​​​​രാ​​​​ത്രി 11.50നു ​​​​വെ​​​​ള​​​​പ്പാ​​​​യ​​​​യി​​​​ൽ സു​​​​നി​​​​ലി​​​​ന്‍റെ വീ​​​​ടി​​​​നു​​​​ മു​​​മ്പി​​​​ലാ​​​​ണ് കേ​​​​സി​​​​നാ​​​​സ്പ​​​​ദ​​​​മാ​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത്. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ൽ എ​​​​ത്തി​​​​യ സം​​​​ഘ​​​​മാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം പീ​​​​ച്ചി പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ ന​​​​ട​​​​ന്ന സ്വ​​​​ർ​​​​ണ​​​​ക്ക​​​​വ​​​​ർ​​​​ച്ച​​​​ക്കേ​​​​സ് ഉ​​​​ൾ​​​​പ്പ​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​വി​​​​ധ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ നി​​​​ര​​​​വ​​​​ധി ക്രി​​​​മി​​​​ന​​​​ൽ കേ​​​​സു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​യാ​​​​ണ് കാ​​​​ർ​​​​ത്തി​​​​ക്. ഇ​​​​യാ​​​​ള​​​​ട​​​​ങ്ങു​​​​ന്ന സം​​​​ഘം നി​​​​ര​​​​വ​​​​ധി കു​​​​ഴ​​​​ൽ​​​​പ്പ​​​​ണ ക​​​​വ​​​​ർ​​​​ച്ച​​​​ക​​​​ളും ന​​​​ട​​​​ത്താ​​​​റു​​​​ണ്ടെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. കൃ​​​​ത്യ​​​​ത്തി​​​​നു​​​​ശേ​​​​ഷം ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന് ഒ​​​​ളി​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​താ​​​​ണ് ഇ​​​​യാ​​​​ളു​​​​ടെ രീ​​​​തി.

കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ശ്ര​​​​മ​​​​ത്തി​​​​ൽ നേ​​​​രി​​​​ട്ടു​​​​ പ​​​​ങ്കെ​​​​ടു​​​​ത്ത ആ​​​​ല​​​​പ്പു​​​​ഴ ക​​​​രു​​​​വാ​​​​റ്റ സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യി​​​​ൽ ആ​​​​ദി​​​​ത്യ​​​​ൻ, സി​​​​ന്ധു​​​​ഭ​​​​വ​​​​നി​​​​ൽ ഗു​​​​രു​​​​ദാ​​​​സ് എ​​​​ന്നി​​​​വ​​​​രെ നേ​​​​ര​​​​ത്തേ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

ഇ​​​​വ​​​​രെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് ഏ​​​​ർ​​​​പ്പാ​​​​ടു​​​​ ചെ​​​​യ്ത സം​​​​ഘ​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​നി തൃ​​​​ശൂ​​​​ർ അ​​​​ഞ്ചേ​​​​രി ക്രി​​​​സ്റ്റ​​​​ഫ​​​​ർ​​​​ ന​​​​ഗ​​​​റി​​​​ൽ പ​​​​റ​​​​മ്പി​​​​ത്ത​​​​റ സി​​​​ജോ, കു​​​​റ്റു​​​​മു​​​​ക്ക് സ്വ​​​​ദേ​​​​ശി ആ​​​​ല​​​​പ്പാ​​​​ട്ട് തോം​​​​സ​​​​ൺ, ചേ​​​​ല​​​​ക്കോ​​​​ട്ടു​​​​ക​​​​ര സ്വ​​​​ദേ​​​​ശി ആ​​​​ല​​​​പ്പാ​​​​ട്ട് എ​​​​ഡ്വി​​​​ൻ, അ​​​​യ്യ​​​​ന്തോ​​​​ൾ സ്വ​​​​ദേ​​​​ശി ക​​​​ള്ളി​​​​ക്കാ​​​​ട​​​​ൻ ഡി​​​​ക്സ​​​​ൺ എ​​​​ന്നി​​​​വ​​​​രെ സം​​​​ഭ​​​​വം ന​​​​ട​​​​ന്നു മൂ​​​​ന്നു​​​​ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.

തൃ​​​​ശൂ​​​​ർ സി​​​​റ്റി പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സി​​​​റ്റി സാ​​​​ഗോ​​​​ക് ടീ​​​​മും മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് പോ​​​​ലീ​​​​സും ചേ​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്.

International

കത്തിയാക്രമണം: പ്രതിക്കെതിരേ കൊലപാതകശ്രമക്കുറ്റം

ല​​​ണ്ട​​​ൻ: ട്രെ​​​യി​​​നി​​​ലെ ക​​​ത്തി​​​യാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ ആ​​​ന്‍റ​​​ണി വി​​​ല്യം​​​സി​​​നു (32) മേ​​​ൽ പ​​​ത്ത് കൊ​​​ല​​​പാ​​​ത​​​ക​​​ശ്ര​​​മ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​ത്തി​​​യ​​​താ​​​യി ബ്രി​​​ട്ടീ​​​ഷ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​ക്ര​​​മ​​​ത്തി​​​ൽ ഇ​​​യാ​​​ൾ​​​ക്കു മാ​​​ത്ര​​​മാ​​​ണു പ​​​ങ്കു​​​ള്ള​​​തെ​​​ന്നും സം​​​ഭ​​​വ​​​ത്തി​​​നു തീ​​​വ്ര​​​വാ​​​ദ​​​ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും പോ​​​ലീ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. മ​​​റ്റൊ​​​രാ​​​ളെ​​​ക്കൂ​​​ടി ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ങ്കി​​​ലും പി​​​ന്നീ​​​ട് വി​​​ട്ട​​​യ​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച ല​​​ണ്ട​​​നി​​​ലേ​​​ക്കു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ട്രെ​​​യി​​​നി​​​ൽ ഇ​​​യാ​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 11 പേ​​​ർ​​​ക്കാ​​​ണു കു​​​ത്തേ​​​റ്റ​​​ത്.

Latest News

Corehub Up