x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ധ​ശ്ര​മം: അ​ച്ഛ​നും മ​ക്ക​ള്‍​ക്കും ആ​റു​വ​ര്‍​ഷം ത​ട​വും പി​ഴ​യും


Published: May 1, 2026 07:32 AM IST | Updated: May 1, 2026 07:32 AM IST

കാ​സ​ര്‍​ഗോ​ഡ്: അ​തി​ര്‍​ത്തി​ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യെ ത​ട​ഞ്ഞു​നി​ര്‍​ത്തി മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ അ​ച്ഛ​നും ര​ണ്ടു​മ​ക്ക​ള്‍​ക്കും ആ​റു​വ​ര്‍​ഷം ത​ട​വും അ​ര​ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. പെ​രി​യ നാ​ല​ക്ര സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ന്‍ (70), മ​ക്ക​ളാ​യ കെ. ​മ​നീ​ഷ് (34), കെ. ​ബി​ജി​ത്ത് (32) എ​ന്നി​വ​രെ​യാ​ണ് കാ​സ​ര്‍​ഗോ​ഡ് അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്ട് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് കോ​ട​തി (മൂ​ന്ന്) ജ​ഡ്ജ് അ​ചി​ന്ത്യ​രാ​ജ് ഉ​ണ്ണി ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​ക​ള്‍ ആ​റു മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2020 മാ​ര്‍​ച്ച് ആ​റി​ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. പെ​രി​യ നാ​ല​ക്ര​യി​ലെ പീ​താം​ബ​ര​ന്‍ നാ​യ​രു​ടെ പ​റ​മ്പി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​ക​ള്‍ അ​തി​ര്‍​ത്തി ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്നു​ള്ള വി​രോ​ധ​ത്താ​ല്‍ ഇ​ദ്ദേ​ഹ​ത്തെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ണ്ടാം പ്ര​തി മ​നീ​ഷ് ശീ​മ​ക്കൊ​ന്ന വ​ടി​കൊ​ണ്ട് പീ​താം​ബ​ര​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു. മൂ​ന്നാം​പ്ര​തി ബി​ജി​ത്ത് ക​ത്തി​കൊ​ണ്ട് ത​ല​യ്ക്ക് വെ​ട്ടി മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ചു.

പീ​താം​ബ​ര​ന്‍റെ ബൈ​ക്ക് അ​ടി​ച്ചു​ത​ക​ര്‍​ത്തു. ബേ​ക്ക​ല്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ആ​ദ്യ​ഘ​ട്ട അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത് അ​ന്ന​ത്തെ ഇ​ന്‍​സ്പെ​ക്ട​ര്‍ പി. ​നാ​രാ​യ​ണ​നാ​ണ്. തു​ട​ര്‍​ന്ന് ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്. നി​സാം അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സ​തീ​ശ​ന്‍, അ​ഡ്വ. കെ. ​അ​മ്പി​ളി എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ള്‍ പീ​താം​ബ​ര​നെ​തി​രേ ന​ല്‍​കി​യി​രു​ന്ന പ്ര​ത്യാ​രോ​പ​ണ​ക്കേ​സി​ല്‍ അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി ഇ​തേ ദി​വ​സം ത​ന്നെ വെ​റു​തെ വി​ടു​ക​യും ചെ​യ്തു.

Tags : nattu vishesham Attempted murder Father and sons

Recent News

Corehub Up