Business
കൊച്ചി: പ്രമേഹത്തിനെതിരേ ഇൻസുലിൻ ചികിത്സ ആരംഭിക്കുന്നതിലെയും അതു തുടരുന്നതിലെയും തടസങ്ങൾ നീക്കുന്നതിന് സിപ്ലയുടെ ബോധവത്കരണ പരിപാടിക്കു തുടക്കം. ഇൻഹേൽ ദ ചേഞ്ച് എന്നപേരിലുള്ള കാന്പയിനിൽ ബോളിവുഡ് നടി രവീണ ടൻഡൻ സഹകരിക്കുന്നുണ്ട്.
പ്രമേഹബാധിതരിൽ 27.5 ശതമാനം പേർക്കു മാത്രമാണ് തങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിവുള്ളതെന്ന് കന്പനി അധികൃതർ പറഞ്ഞു. ഏഴു ശതമാനം പേർക്കു മാത്രമേ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സാധിക്കുന്നുള്ളൂവെന്നതും ആശങ്കാജനകമായ കണക്കാണ്.
ടൈപ് 1 പ്രമേഹമുള്ളവർക്ക് ഇൻസുലിൻ അത്യാവശ്യമാണെന്ന് എൻഡോക്രൈനോളജിസ്റ്റ് ഡോ. ജോ ജോർജ് പറഞ്ഞു. ടൈപ് 2 പ്രമേഹമുള്ള പലർക്കും ഇതു നിർണായക ചികിത്സയുമാണ്. കുത്തിവയ്പ്പുകളോടുള്ള ഭയവും അസ്വസ്ഥതയും ചികിത്സ തുടരുന്നതിൽ നിന്ന് രോഗികളെ തടയുന്നു.
പുതിയ ഇൻസുലിൻ വിതരണ സംവിധാനങ്ങൾ പ്രായോഗിക പരിഹാരങ്ങൾ നൽകുന്നുണ്ടെങ്കിലും, രോഗിയുമായി കൃത്യമായി സംവദിക്കുന്നതിലൂടെയാണ് യഥാർഥ മാറ്റം ഉണ്ടാവുക.
ഇൻഹേൽ ദ ചേഞ്ച് പോലുള്ള കാമ്പയിനുകൾ രോഗികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാനും അറിവ് നേടാനും അവരെ ശാക്തീകരിക്കാനും സഹായിക്കുന്നതാണെന്നും ഡോ. ജോ ജോർജ് ചൂണ്ടിക്കാട്ടി.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിന്റെ 14-ാമത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും സെന്റ് ജോസഫ്സ് ഓർത്തഡോക്സ് പള്ളി (ഓർത്തഡോക്സ് സെന്റർ) തുഗ്ലകാബാദിൽ നടന്നു.
ഡോ. അവിനാഷ് ശർമ, ഡോ. സൈയാദാ ഷാൻ, സിസ്റ്റർ എസ്. ഭിന, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം), ബീന ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകി.
ഡൽഹി ഭദ്രാസന സെക്രട്ടറി സജി എബ്രഹാം, ഫരിദാബാദ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, സെന്റ് ജോസഫ്സ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. എബിൻ പി. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തു. ഈ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിലും മാമോഗ്രാഫി മെഗാ ഹെൽത്ത് ക്യാമ്പിലും ഏകദേശം നൂറോളം ആളുകൾ പങ്കെടുത്തു.
NRI
ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാൻസർ ബോധവത്കരണ സ്ക്രീനിംഗ് ക്യാമ്പിന്റെ 14-ാമത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും ഞായറാഴ്ച10 മുതൽ 3.30 വരെ സെന്റ് ജോസഫ്സ് ഓർത്തഡോക്സ് പള്ളിയിൽ (ഓർത്തഡോക്സ് സെന്റർ) തുഗ്ലകാബാദ് നടത്തപ്പെടുന്നു.
ഡോ. പാപിയ ശർമ, ഡോ. സൈയാദാ ഷാൻ,ഡോ. ഖുശ്ബൂ ഗൗതം, ഡോ. ഹർഷിത് റാണ, സിസ്റ്റർ ബീന, റവ.ഫാ. യാക്കൂബ് ബേബി (മർത് മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്റ് ), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം), ബീനാ ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത് ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകും.
സെന്റ് ജോസഫ്സ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. എബിൻ പി. ജേക്കബ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തുന്നു.