x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബോ​ധ​വ​ത്കരണ പ​ദ്ധ​തി റി​ലാ​ക്‌​സ്

വെബ് ഡെസ്ക്
Published: September 24, 2026 12:18 AM IST | Updated: September 24, 2026 12:18 AM IST

ല​ഹ​രി​ക്കെ​തി​രേ എ​ക്‌​സൈ​സ് വ​കു​പ്പും കു​റി​ച്ചി പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി റി​ലാ​ക്‌​സ് മു​ട്ട​ത്തു​ക​ട​വി​ല്‍ വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ച

ച​ങ്ങ​നാ​ശേ​രി: ല​ഹ​രി​ക്കെ​തി​രേ എ​ക്‌​സൈ​സ് വ​കു​പ്പും കു​റി​ച്ചി പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന വി​പ്ല​വ​ക​ര​മാ​യ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി റി​ലാ​ക്‌​സി​ന് മു​ട്ട​ത്തു​ക​ട​വി​ല്‍ തു​ട​ക്ക​മാ​യി. മാ​ന​സി​ക സ​മ്മ​ര്‍​ദം, ഒ​റ്റ​പ്പെ​ട​ല്‍, ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലെ തെ​റ്റാ​യ കൂ​ട്ടു​കെ​ട്ടു​ക​ള്‍ എ​ന്നി​വ​യാ​ണ് ഭൂ​രി​ഭാ​ഗം യു​വാ​ക്ക​ളെ​യും ല​ഹ​രി​യി​ലേ​ക്ക് ത​ള്ളി​യി​ടു​ന്ന​ത്.

ഇ​തി​നു പ​രി​ഹാ​ര​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സു​ര​ക്ഷി​ത​മാ​യ ആ​ശ്വാ​സകേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ചെ​യ്യു​ന്ന​ത്. ഇ​വി​ടെ യു​വാ​ക്ക​ള്‍​ക്കും വി​ദ്യാ​ര്‍​ഥിക​ള്‍​ക്കും ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ സ്വ​സ്ഥ​മാ​യി വി​ശ്ര​മി​ക്കാ​നും, ഇ​ന്‍​ഡോ​ര്‍ ഗെ​യി​മു​ക​ള്‍, വാ​യ​ന, ക​ലാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ ആ​രോ​ഗ്യ​മു​ള്ള വി​നോ​ദ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടാ​നു​മു​ള്ള അ​ന്ത​രീ​ക്ഷ​മാ​ണ് എ​ക്‌​സൈ​സ് വ​കു​പ്പ് ഒ​രു​ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ന്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ തെ​രു​വ് നാ​ട​ക​വും, കു​റി​ച്ചി എ​വി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്‌​ളാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു.

ഉ​ദ്ഘാ​ട​നം വി​നു ജോ​ബ് ‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കു​റി​ച്ചി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.എ​ന്‍. മു​ര​ളീ​ധ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡം​ഗം രാ​ജ​ഗോ​പാ​ല്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ദി​ത്യ ഓ​മ​ന​ക്കു​ട്ട​ന്‍, ച​ങ്ങ​നാ​ശേ​രി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജി.​എ​ല്‍. ആ​ദ​ര്‍​ശ്, എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ സു​മേ​ഷ് ദേ​വ​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Awareness program

Recent News

Corehub Up