Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chalakudy

മാ​സ​ങ്ങ​ളോ​ളം ഒ​ളി​വി​ൽ തു​ട​ർ​ന്നു; പോ​ക്സോ കേ​സ് പ്ര​തി ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് പി​ടി​യി​ലാ​യി

ആ​ല​പ്പു​ഴ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ മാ​സ​ങ്ങ​ളാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ. മു​ല്ല​യ്ക്ക​ൽ വാ​ർ​ഡ് തൈ​യി​ൽ വീ​ട്ടി​ൽ ഗോ​പാ​ല​കൃ​ഷ്ണ നാ​യി​ക് ആ​ണ് പി​ടി​യി​ലാ​യ​ത്.

സൗ​ത്ത് പൊ​ലി​സ് പ്ര​തി​യെ ചാ​ല​ക്കു​ടി​യി​ൽ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​സ​ങ്ങ​ളാ​യി ഫോ​ൺ​പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ തി​രു​പ്പ​തി, കോ​യ​മ്പ​ത്തൂ​ർ, ഊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി ചാ​ല​ക്കു​ടി​യി​ലെ​ത്തി​യ​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു.

തു​ട​ർ​ന്ന് ഡി​വൈ​എ​സ്പി വി​ശാ​ൽ ജോ​ൺ​സ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സൗ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ സൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സു​നി​ൽ രാ​ജ്, പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​പി​ൻ​ദാ​സ്, ആ​ർ. ശ്യാം, ​ബി​നോ​യ് ജോ​ർ​ജ്, പ്രീ​തി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Kerala

ചാ​ല​ക്കു​ടി​യി​ൽ അ​പ്ര​തീ​ക്ഷി​ത നീ​ക്കം; കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ ബി​ജു ചി​റ​യ​ത്ത് ഇ​ട​ത് സ്ഥാ​നാ​ർ​ഥി

തൃ​ശൂ​ർ: ചാ​ല​ക്കു​ടി നി​യ​മ​സ​ഭ മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ എ​ൽ​ഡി​എ​ഫി​ന്‍റെ അ​പ്ര​തീ​ക്ഷി​ത നീ​ക്കം. കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റാ​യ ബി​ജു ചി​റ​യ​ത്ത് ചാ​ല​ക്കു​ടി​യി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​കും. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് അ​നു​വ​ദി​ച്ച സീ​റ്റി​ലാ​ണ് ബി​ജു ചി​റ​യ​ത്ത് സ്ഥാ​നാ​ർ​ഥി​യാ​കു​ക.

ക​ഴി​ഞ്ഞ 25 വ​ർ​ഷ​മാ​യി ചാ​ല​ക്കു​ടി​യി​ൽ കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​റാ​ണ് ബി​ജു ചി​റ​യ​ത്ത്. ബി​ജു ഉ​ട​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സ്ഥാ​ന​വും പാ​ർ​ട്ടി അം​ഗ​ത്വം രാ​ജി​വ​യ്ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ബി​ജു ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​ത് കോ​ൺ​ഗ്ര​സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

അ​തേ​സ​മ​യം കേ​ര​ള കോ​ൺ​ഗ്ര​സ് എം ​തൃ​ശൂ​ർ ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പ് അ​വ​ഗ​ണി​ച്ചാ​ണ് ബി​ജു ചി​റ​യ​ത്തി​നെ ചാ​ല​ക്കു​ടി​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ച കൗ​ൺ​സി​ല​റാ​ണ് ബി​ജു.

സി​പി​എം നേ​രി​ട്ട് മ​ത്സ​രി​ച്ചി​രു​ന്ന മ​ണ്ഡ​ലം മു​ന്ന​ണി ധാ​ര​ണ അ​നു​സ​രി​ച്ചാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന് വി​ട്ടു​ന​ൽ​കി​യ​ത്. ഈ ​സീ​റ്റ് ബി​ജു​വി​ലൂ​ടെ തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

Kerala

ചാ​ല​ക്കു​ടി​യി​ൽ ആ​ര്? തൃ​ശൂ​ർ ജി​ല്ല​യി​ൽ ഇ​ട​തു മു​ന്ന​ണി ക​ള​ത്തി​ൽ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു പി​ന്നാ​ലെ തൃ​ശൂ​രി​ലെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ ക​ള​ത്തി​ൽ. മ​ണ​ലൂ​ർ, തൃ​ശൂ​ർ, ക​യ്പ​മം​ഗ​ലം, നാ​ട്ടി​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ഴി​കെ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്കും.

മ​ണ​ലൂ​രി​ൽ സി​പി​എ​മ്മി​ലെ മു​ര​ളി പെ​രു​നെ​ല്ലി​ക്കു പ​ക​രം 2011ൽ ​പു​തു​ക്കാ​ടു​നി​ന്ന് മ​ത്സ​രി​ച്ചു മ​ന്ത്രി​യാ​യ പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ത്തും. തൃ​ശൂ​രി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി ക​വി​യും യു​വ​ക​ലാ​സാ​ഹി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​യി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ, ക​യ്പ​മം​ഗ​ല​ത്ത് മു​ൻ സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. വ​ത്സ​രാ​ജ്, നാ​ട്ടി​ക​യി​ൽ സി.​സി. മു​കു​ന്ദ​നു പ​ക​രം ഗീ​താ ഗോ​പി എ​ന്നി​വ​രെ​യും പ്ര​ഖ്യാ​പി​ച്ചു.

മ​റ്റു സീ​റ്റു​ക​ളി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ​മാ​ർ​ത​ന്നെ മ​ത്സ​രി​ക്കും. ചേ​ല​ക്ക​ര- യു.​ആ​ർ. പ്ര​ദീ​പ്, ഗു​രു​വാ​യൂ​ർ- എ​ൻ.​കെ. അ​ക്ബ​ർ, കു​ന്നം​കു​ളം- എ.​സി. മൊ​യ്തീ​ൻ, വ​ട​ക്കാ​ഞ്ചേ​രി- സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി, ഒ​ല്ലൂ​ർ- അ​ഡ്വ. കെ. ​രാ​ജ​ൻ, പു​തു​ക്കാ​ട്- കെ.​കെ. രാ​മ​ച​ന്ദ്ര​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട- ആ​ർ. ബി​ന്ദു, കൊ​ടു​ങ്ങ​ല്ലൂ​ർ- വി.​ആ​ർ. സു​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​കും സ്ഥാ​നാ​ർ​ഥി​ക​ൾ.

ഇ​ട​തു​മു​ന്നി​യി​ലെ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​മാ​ണി വി​ഭാ​ഗം മ​ത്സ​രി​ക്കു​ന്ന ചാ​ല​ക്കു​ടി​യി​ലാ​ണ് സ്ഥാ​നാ​ർ​ഥി​യാ​രെ​ന്ന് അ​റി​യേ​ണ്ട​ത്.

സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ സി​പി​ഐ സ്ഥാ​നാ​ർ​ഥി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ റോ​ഡ് ഷോ ​ന​ട​ത്തി. ക​വി​യെ​ന്ന​തി​നു​പ​രി എ​ല്ലാ​ക്കാ​ല​ത്തും ഇ​ട​തു സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു താ​നെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​മെ​ത്തു​ന്ന​തോ​ടെ ആ​വേ​ശം ഇ​ര​ട്ടി​യാ​കു​മെ​ന്ന് ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

Kerala

37-ാമ​ത് പോ​ട്ട ദേ​ശീ​യ ബൈ​ബി​ൾ ക​ൺ​​​​വൻ​ഷ​നു നാ​ളെ തു​ട​ക്കം

ചാ​​​ല​​​ക്കു​​​ടി: അ​​​ഞ്ചു​​​ദി​​​വ​​​സം നീ​​ളു​​​ന്ന 37-ാമ​​​ത് പോ​​​ട്ട ദേ​​​ശീ​​​യ ബൈ​​​ബി​​​ൾ ക​​​ൺ​​​​​​വൻ​​​ഷ​​​ൻ നാ​​​ളെ ആ​​​രം​​​ഭി​​​ക്കും. നാ​​​ളെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ദി​​​വ​​​സേ​​​ന രാ​​​വി​​​ലെ 8.30 മു​​​ത​​​ൽ വൈ​​കു​​ന്നേ​​രം അ​​​ഞ്ചു​​​വ​​​രെ​​​യാ​​ണു ക​​​ൺ​​​​​​വ​​​ൻ​​​ഷ​​​ൻ.

വ്യാ​​​ഴാ​​​ഴ്ച ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഫാ. ​​​സേ​​​വ്യ​​​ർ ഖാ​​​ൻ വ​​​ട്ടാ​​​യി​​​ൽ, ബ്ര​​​ദ​​​ർ സ​​​ന്തോ​​​ഷ് ക​​​രു​​​മ​​​ത്ര, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ വ​​​ച​​​ന​​​ശു​​​ശ്രൂ​​​ഷ ന​​​യി​​​ക്കും. 22ന് ​​​കോ​​​ഴി​​​ക്കോ​​​ട് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ സ​​​മാ​​​പ​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

ക​​​ൺ​​​വെ​​​ൻ​​​ഷ​​​ന് എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യി പോ​​​ട്ട ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജോ​​​സ​​​ഫ് എ​​​റ​​​മ്പി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ ഫാ. ​​​ബി​​​നോ​​​യ് ച​​​ക്കാ​​​നി​​​ക്കു​​​ന്നേ​​​ൽ, ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ർ​​​ത്താ​​​നം, ബ്ര​​​ദ​​​ർ പോ​​​ൾ അ​​​ക്ക​​​ര എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

വി​​​ശാ​​​ല​​​മാ​​​യ പ​​​ന്ത​​​ൽ, ഉ​​​ച്ച​​​യ്ക്കു ല​​​ഘു​​​ഭ​​​ക്ഷ​​​ണം, മു​​​ൻ​​​കൂ​​​ട്ടി ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കു താ​​​മ​​​സ​​​സൗ​​​ക​​​ര്യം എ​​​ന്നി​​​വ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ൾ​​​ക്കു ധ്യാ​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക സൗ​​​ക​​​ര്യം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ക​​​ൺ​​​​​​വ​​​ൻ​​​ഷ​​​ൻ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് ബ​​​സു​​​ക​​​ൾ​​​ക്കു ആ​​​ശ്ര​​​മം ജം​​​ഗ്ഷ​​​നി​​​ൽ സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.

Kerala

കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

തൃ​ശൂ‍‌‍‌​ർ: ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങി​യ കു​ര​ങ്ങി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്. ചാ​ല​ക്കു​ടി വെ​ട്ടു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ചി​റ​യ​ത്ത് മു​ണ്ട​ന്‍​മാ​ണി ആ​ഗ​സ്തി​യു​ടെ ഭാ​ര്യ മോ​ളി (75), പ​രി​യാ​രം കു​റ്റി​ക്കാ​ട് മ​ണി​യാ​ട​ന്‍ വീ​ട്ടി​ല്‍ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ഗി​രി​ജ (59) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പി​ന്‍റെ ചാ​ല​ക്കു​ടി മൊ​ബൈ​ല്‍ സ്‌​ക്വാ​ഡി​ൽ നി​ന്നും ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ഇ​രു​വ​ര്‍​ക്കും ന​ല്‍​കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ചാ​ല​ക്കു​ടി പു​ഴ​യോ​രം കേ​ന്ദ്രീ​ക​രി​ച്ച് കു​ര​ങ്ങു​ക​ള്‍ ത​മ്പ​ടി​ക്കു​ന്ന​ത് നാ​ട്ടു​കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​വു​ക​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

District News

ചാ​ല​ക്കു​ടി തി​രു​നാ​ളി​ന് വ​ൻ ഭ​ക്ത​ജ​ന​പ്ര​വാ​ഹം

ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രി​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് വ​ൻ ഭ​ക്ത​ജ​ന​പ്ര​വാ​ഹം. ദീ​പാ​ലം​കൃ​ത​മാ​യ ന​ഗ​ര​വീ​ഥി​ക​ളി​ൽ നി​ര​വ​ധി കാ​ഴ്ച​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​രു​ക്കി​യ പ​ന്ത​ലു​ക​ളും എ​ക്സി​ബി​ഷ​നു​ക​ളും കാ​ണാ​ൻ വ​ൻ​തി​ര​ക്കാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ പ​ന്ത​ലു​ക​ളി​ലേ​ക്ക് അ​മ്പെ​ഴു​ന്നെ​ള്ളി​പ്പ് ന​ട​ത്തി. വൈ​കി​ട്ട് അ​മ്പ് എ​ഴു​ന്നെ​ള്ളി​പ്പു​ക​ൾ ദേ​വാ​ല​യ​ത്തി​ൽ സ​മാ​പി​ച്ചു. സൗ​ത്ത് അ​മ്പ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​മ്പെ​ഴു​ന്നെ​ള്ളി​പ്പ് രാ​ത്രി പ​ള്ളി​യി​ൽ സ​മാ​പി​ച്ചു. ദേ​വാ​ല​യ​ത്തി​ൽ വൈ​കി​ട്ട് ന​ട​ന്ന ദി​വ്യ​ബ​ലി​ക്കു ഫാ. ​മെ​ൽ​വി​ൻ ചൊ​വ്വൂ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ​ന്‍റെ തി​രു​സ്വ​രൂ​പം വ​ണ​ങ്ങു​ന്ന​തി​നും അ​മ്പ് എ​ടു​ത്തു​വ​യ്ക്കു​ന്ന​തി​നും ജാ​തി മ​ത ഭേ​ദ​മ​ന്യേ ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ നീ​ണ്ട നി​ര​യാ​ണ്.

ഇ​ന്നു രാ​വി​ലെ 9.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ന​വ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. മൂ​ന്നി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. എ​ട്ടി​നു വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഇ​ട​വ​ക വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ. നാ​ളെ​യാ​ണ് ടൗ​ൺ അ​മ്പ്.

Latest News

Corehub Up